കല്ലൂര്‍വഞ്ചിയും ആനയും പുള്ളിനത്തും പെരുമ്പാമ്പും ഒക്കെയുള്ള ഒരു പ്രദേശം. നോവലിന്റെ ഭൂമിശാസ്ത്രത്തില്‍ ഒരുപുഴ കേന്ദ്രപ്രമേയമായി ഉള്‍പ്പെടുന്നു. കുടിയിരുത്തപ്പെട്ടവരുടെ ഭാവിയും ഭാവിനാശവും നിര്‍ണ്ണയിക്കുന്നതില്‍ ഈ പുഴയ്ക്ക് പ്രധാനപങ്കുണ്ട്. പ്രതിസന്ധിയില്‍ എത്തപ്പെടുന്ന മനുഷ്യര്‍ക്ക് സഹായവുമായി ഏതെങ്കിലുമൊക്കെ മനുഷ്യര്‍ ഈ ഭൂമിയിലുണ്ടാവും എന്നാണ് ഈ അനുഭവങ്ങള്‍ വ്യക്തമാക്കിത്തരുന്നത്. ഈ ലോകബോധം സാഹോദര്യത്തില്‍ നിന്നും ആവിര്‍ഭവിക്കുന്നു. അതാവട്ടെ നോവലിന്റെ ഊര്‍ജ്ജമായി നിലകൊള്ളുന്നു. ‘മീത്തല്‍’. ജി.രവി. ലോഗോസ് ബുക്സ്. വില 218 രൂപ.
മീത്തല്‍
