കാര്യങ്ങള്‍ വേഗത്തിലും എളുപ്പത്തിലും ചെയ്യാന്‍ കഴിയുന്ന ചാറ്റ്ജിപിടിയെ കണ്ണടച്ച് വിശ്വസിക്കുന്നത് അപകടമാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ചാറ്റ്ജിപിടിയെ ഉപയോഗിക്കാന്‍ പാടില്ലാത്ത പത്ത് കാര്യങ്ങള്‍ അവര്‍ മുന്നോട്ട് വയ്ക്കുന്നു. എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ചാറ്റ്ജിപിടിയോട് ചോദിക്കരുത്. ഡോക്ടറെ പോലെ പരിശോധനകള്‍ നടത്താന്‍ ഇതിന് കഴിയില്ല. നിങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിലാണെങ്കില്‍ ചില ഉപദേശങ്ങള്‍ നല്‍കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ശാശ്വത പരിഹാരം കാണാന്‍ കഴിയില്ല. ഗ്യാസ് ചോര്‍ച്ച, തീപിടുത്തം പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍, എന്തുചെയ്യണമെന്ന് ചോദിച്ച് സമയം കളയരുത്. സാമ്പത്തിക ആസൂത്രണത്തിന് ഉപദേശം സ്വീകരിക്കരുത്. രഹസ്യാത്മകമോ വ്യക്തിഗതമോ ആയ വിവരങ്ങള്‍ ചാറ്റ്ജിപിടിയില്‍ നല്‍കുന്നത് ഒഴിവാക്കുക. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യുന്നത് സഹായം തേടരുത്. ബ്രേക്കിംഗ് ന്യൂസ് പോലുള്ള തത്സമയ വിവരങ്ങള്‍ തേടരുത്. പന്തയങ്ങള്‍ വയ്ക്കാന്‍ ചാറ്റ്ജിപിടിയെ ഉപയോഗിക്കരുത്. ഭാവി ഫലങ്ങള്‍ പ്രവചിക്കാനും ഇതിന് കഴിയില്ല. വില്‍പത്രങ്ങളോ നിയമപരമായ കരാറുകളോ എഴുതാന്‍ ഇവ ഉപയോഗിക്കരുത്. കലാപരമായ ആശയങ്ങള്‍ കണ്ടെത്താന്‍ ചാറ്റ്ജിപിടിയെ ഉപയോഗിക്കാം, എന്നാല്‍ എഐ നിര്‍മ്മിത ഉള്ളടക്കത്തിന് അവകാശ വാദം ഉന്നയിക്കാന്‍ ആകില്ല.