ഗ്ലെന്‍ പവല്‍ നായകനായെത്തുന്ന ‘ദ് റണ്ണിങ് മാന്‍’ എന്ന ആക്ഷന്‍ കോമഡി ഹോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. 1987 ല്‍ പുറത്തിറങ്ങിയ അര്‍ണോള്‍ഡിന്റെ ‘ദ് റണ്ണിങ് മാന്‍’ എന്ന ചിത്രത്തിന്റെ റീമേക്കായാണ് പുതിയ സിനിമ എത്തുന്നത്. ആക്ഷന്‍ പാക്ക്ഡ് കോമഡി ചിത്രമാണ് ‘ദ് റണ്ണിങ് മാന്‍’ എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. എഡ്ഗര്‍ റൈറ്റാണ് ചിത്രത്തിന്റെ സംവിധായകന്. സ്റ്റീഫന്‍ കിങ്ങിന്റെ ഡിസ്റ്റോപ്പിയന്‍ നോവലിന്റെ ദൃശ്യാവിഷ്കാരമായിരുന്നു അര്‍ണോള്‍ഡ് ചിത്രമായ ‘ദ് റണ്ണിങ് മാന്‍’. ടെലിവിഷനില്‍ ഏറ്റവും മികച്ച റേറ്റിങ്ങുള്ള ഷോയാണ് ‘ദ് റണ്ണിങ് മാന്‍’. റണ്ണേഴ്സ് എന്നറിയപ്പെടുന്ന മത്സരാര്‍ത്ഥികള്‍ പ്രൊഫഷണല്‍ കൊലയാളികളുടെ കയ്യില്‍ നിന്ന് 30 ദിവസം അതിജീവിക്കണം. ദിവസവും വലിയ തുകയാണ് പ്രതിഫലം നല്‍കുക. ഈ ഷോ പൊതുജനങ്ങള്‍ക്കായി പ്രക്ഷേപണം ചെയ്യും. സൈമണ്‍ കിന്ബര്ഗ്, നീര പാര്‍ക്ക്, റൈറ്റ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വില്യം എച്ച്. മാസി, ലീ പേസ്, എമിലിയ ജോണ്‍സ്, മൈക്കല്‍ സെറ, ഡാനിയല്‍ എസ്ര, കോള്മാന് ഡൊമിംഗോയ്ക്കൊപ്പം ജെയ്ം ലോസണ്, ജോഷ് ബ്രോലിന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 2025 നവംബര്‍ 7 ന് സിനിമ റിലീസ് ചെയ്യും.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan