യുവതലമുറക്ക് ഖദറിനോട് എന്തിനിത്ര നീരസം എന്ന അജയ് തറയിലിന്റെ ചോദ്യത്തിന് മറുപടിയുമായി കെ എസ് ശബരീനാഥൻ. ഖദർ വസ്ത്രത്തെ ഗാന്ധിയൻ ആശയങ്ങളുടെ ലാളിത്യത്തിന്‍റെ പ്രതീകമായി ഇപ്പോൾ കാണാനാവില്ല വസ്ത്രം ഏതായാലും മനസ്സ് നന്നായാൽ മതി എന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. ഖദർ ഷർട്ട് സാധാരണ പോലെ വീട്ടിൽ കഴുകി ഇസ്തിരിയിടുന്നത് ബുദ്ധിമുട്ടാണ് കളർ ഷർട്ട് എന്നാലോ എളുപ്പമാണ്. ഒരു ഖദർ ഷർട്ട് ഡ്രൈക്ലീൻ ചെയ്യുന്ന ചിലവിൽ അഞ്ച് കളർ ഷർട്ട് ഇസ്തിരി ചെയ്തുകിട്ടും എന്ന പ്രായോഗികതക്കും വലിയ വിലയുണ്ടെന്നും ശബരീനാഥൻ കൂട്ടിച്ചേര്‍ത്തു. ഖദര്‍ ഇടാതെ നടക്കുന്നത് മൂല്യങ്ങളില്‍ നിന്ന് ഒളിച്ചോടലാണെന്നും അജയ് തറയിൽ കുറ്റപ്പെടുത്തിയിരുന്നു.