വയറ്റില്‍ കൊഴുപ്പ് അടിഞ്ഞു കൂടിയതു മൂലം ഉണ്ടാകുന്ന കുടവയര്‍ ആത്മവിശ്വാസത്തെ മാത്രമല്ല, സോറിയാസിസ് വികസിക്കാനുള്ള സാധ്യതയും വര്‍ധിക്കുന്നുവെന്ന് യുകെയിലെ കിങ്സ് കൊളജ് ഓഫ് ലണ്ടനിലെ ഗവേഷകര്‍. 3,30,000 ആളുകളുടെ ആരോഗ്യ വിവരങ്ങള്‍ വിലയിരുത്തിക്കൊണ്ടായിരുന്നു പഠനം. കൊഴുപ്പുമായി ബന്ധപ്പെട്ട 25 വ്യത്യസ്ത ശരീര അളവുകള്‍ ഗവേഷകര്‍ നിരീക്ഷിച്ചു. അരക്കെട്ട്-ഇടുപ്പ് അനുപാതം, വയറിലെ കൊഴുപ്പ് അനുപാതം, അരക്കെട്ടിന്റെ വലിപ്പം, വയറിലെ കൊഴുപ്പ് ടിഷ്യു എന്നിവ പോലുള്ള വയറിലെ കൊഴുപ്പുമായി ബന്ധപ്പെട്ടവര്‍ക്ക് സോറിയാസിസുമായി ബന്ധമുണ്ടെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ബോഡി മാസ് ഇന്‍ഡെക്സ് (ബിഎംഐ) പോലുള്ള പരമ്പരാഗത സൂചകങ്ങള്‍ക്ക് ഈ അപകടസാധ്യത പ്രവചിക്കുന്നതില്‍ കൃത്യത കുറവാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. ജീവിതകാലം മുഴുവന്‍ നീണ്ട നില്ക്കുന്ന വിട്ടുമാറാത്ത വീക്കം ഉണ്ടാക്കുന്ന ഒരു ചര്‍മ അവസ്ഥയാണ് സോറിയാസിസ്. സോറിയാസിസ് ബാധിച്ച പല വ്യക്തികളിലും ശരീരത്തിലെ കൊഴുപ്പിന്റെ അളവു കൂടുതലായിരിക്കുമെന്ന് ജേണല്‍ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ഡര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ജനിതക മുന്‍കരുതലുകള്‍ പരിഗണിക്കാതെ തന്നെ ശരീരത്തിലെ കൊഴുപ്പ് സോറിയാസിസ് അപകടസാധ്യതയ്ക്ക് കാരണമാകുമെന്നും സോറിയാസിസ് സാധ്യത കുറയ്ക്കുന്നതിന് അരക്കെട്ടിന്റെ ചുറ്റളവു അളക്കുന്നതിന്റെയും ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതിന്റെയും പ്രാധാന്യം പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan