Untitled design 2025 06 14T110146.289

സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ വിമർശിച്ച് അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കളുടെ ശബ്ദരേഖ പുറത്തുവന്നത് വിവാദമായതോടെ ഖേദപ്രകടനവുമായി സിപിഐ നേതാക്കളായ കമല സദാനന്ദനും കെഎം  ദിനാകരനും.  എന്നാൽ വിവാദത്തോട്  ബിനോയ് വിശ്വം പ്രതികരിച്ചിട്ടില്ല. സംസ്ഥാന നിർവ്വാഹക സമിതി അംഗം കമലാ സദാനന്ദനും എറണാകുളം ജില്ലാ സെക്രട്ടറി കെഎം ദിനകരനുമാണ് വിമർശനം ഉന്നയിച്ചത്. സംസ്ഥാന നേതൃത്വത്തിലെ ശാക്തിക ചേരിയിൽ ബിനോയ് പക്ഷ നേതാവായ കമലാ സദാനന്ദൻ തന്നെ കടുത്ത വിമര്‍ശനം ഉന്നയിച്ചതിൽ സെക്രട്ടറിക്ക് അവിശ്വസനീയതയാണ്. വിഭാഗീയത വച്ചുപൊറുപ്പിക്കില്ലെന്നും ഔദ്യോഗിക പാനലിനെതിരെ മത്സര സാധ്യത ഉണ്ടായാൽ സമ്മളനം തന്നെ സസ്പെന്റ് ചെയ്യുമെന്നും അടക്കം കടുത്ത നിലപാടുകളുമായാണ് സംസ്ഥാന സെക്രട്ടറി മുന്നോട്ട് പോകുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *