6 10

ശരീരഭാരം കുറയ്ക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ തേടുന്നവര്‍ ധാരാളമുണ്ട്. സമീകൃതഭക്ഷണവും പതിവായ വ്യായാമവും ഒരു പരിധിവരെ ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ മറ്റ് ചില മാര്‍ഗങ്ങളും ഉണ്ട്. അത്താഴശേഷം പിന്തുടരുന്ന ചില ശീലങ്ങള്‍ ശരീരഭാരം എളുപ്പത്തില്‍ കുറയ്ക്കാന്‍ സഹായിക്കും. അത്താഴശേഷം നടക്കുന്നത് ഉപാപചയപ്രവര്‍ത്തനം വേഗത്തിലാക്കാനും കാലറി ബേണ്‍ ചെയ്യാനും സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കും. ഭക്ഷണം കഴിച്ചശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയാന്‍ നടത്തത്തിനു കഴിയും എന്ന് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ജനറല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം നടത്തം ആണ്. ഭക്ഷണം കഴിച്ച ശേഷം പതിവായി നടക്കുന്നത് ശരീരഭാരം വേഗത്തില്‍ കുറയ്ക്കാനും കാലറി കുറയ്ക്കാനും സഹായിക്കും. അത്താഴശേഷം ഹെര്‍ബല്‍ ടീ കുടിക്കുന്നത് ആരോഗ്യകരമായ ഒരു ശീലമാണ്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഗ്രീന്‍ ടീ, ചില ഹെര്‍ബല്‍ മിക്‌സ് ചായകള്‍ ഇവ ഏറെ ഗുണം ചെയ്യും. ദഹനം മെച്ചപ്പെടുത്താനും ഉപാപചയപ്രവര്‍ത്തനം വര്‍ധിപ്പിക്കാനും വിശപ്പ് കുറയ്ക്കാനും ഇവ സഹായിക്കും. ഭക്ഷണം കഴിച്ചശേഷം ശരീരത്തിലെ കാലറി ബേണ്‍ ചെയ്യാന്‍ ഗ്രീന്‍ ടീ കുടിക്കുന്നതിലൂടെ സാധിക്കും. ഉറക്കം ഏറെ പ്രധാനമാണ്. ഉറക്കക്കുറവ് ശരീരഭാരം കൂടാന്‍ കാരണമാകും. ആരോഗ്യത്തിനു മാത്രമല്ല ശരീരഭാരം കുറയ്ക്കാനും നല്ല ഉറക്കം പ്രധാനമാണ്. ആവശ്യത്തിന് വിശ്രമം ശരീരത്തിന് ലഭിക്കുമ്പോള്‍ ശരീരത്തിന് വിശപ്പ് നിയന്ത്രിക്കാനും സാധിക്കും. ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുമ്പോള്‍ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം പലര്‍ക്കും വരാം. ഉറക്കം ആവശ്യത്തിനു ലഭിക്കാതെ വരുമ്പോള്‍ ഹോര്‍മോണുകളുടെ സന്തുലനവും തകരാറിലാകുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *