സംസ്ഥാനത്ത് ജൂൺ 6 ന് പ്രഖ്യാപിച്ചിരുന്ന ബക്രീദ് അവധി മാറ്റിയ സംഭവത്തിൽ കടുത്ത വിമർശനം . വെള്ളിയാഴ്ച പ്രഖ്യാപിച്ച പെരുന്നാള്‍ അവധി സര്‍ക്കാര്‍ നിഷേധിച്ചത് തെറ്റെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എംഎല്‍എ വിമർശിച്ചു. നേരത്തെ പ്രഖ്യാപിച്ച അവധി കണക്കിലെടുത്ത് യാത്രകളടക്കം ക്രമീകരിച്ച വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും ദുരിതത്തിലാക്കുന്നതാണ് സര്‍ക്കാര്‍ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെള്ളിയാഴ്ചത്തെ അവധി പുനസ്ഥാപിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ജൂൺ 6 ന് പ്രഖ്യാപിച്ചിരുന്ന ബക്രീദ് അവധി മാറ്റിയ സംഭവത്തിൽ കടുത്ത വിമർശനം
