5 1

ഏപ്രില്‍ മാസത്തെ വില്‍പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഹ്യുണ്ടേയ്‌യും ടാറ്റയേയും പിന്തള്ളി രണ്ടാമതെത്തിയിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. എസ് യു വി കളുടെ കരുത്തിലാണ് മഹീന്ദ്രയുടെ ഈ നേട്ടം. ഒന്നാം സ്ഥാനത്ത് മാരുതി തന്നെ തുടരുകയാണ്. 1,38,704 യൂണിറ്റുകളാണ് ഏപ്രില്‍ മാസത്തിലെ മാരുതിയുടെ വില്‍പന, 2024 ഏപ്രിലില്‍ 1,37,952 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മാരുതിയുടെ വില്‍പനയില്‍ നേരിയ വര്‍ധനവാണ് ഈ ഏപ്രിലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രിലില്‍ മഹീന്ദ്ര 52,330 യൂണിറ്റുകളാണ് രാജ്യത്താകമാനമുള്ള ഉപഭോക്താക്കളുടെ കൈകളില്‍ എത്തിച്ചിരിക്കുന്നത്. 2024 ഏപ്രിലില്‍ 41,008 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 27.61 ശതമാനം വളര്‍ച്ച നേടാന്‍ മഹീന്ദ്രയ്ക്ക് കഴിഞ്ഞു. 2024 ഏപ്രിലില്‍ ടാറ്റ വിറ്റത് 47883 യൂണിറ്റ് വാഹനങ്ങളാണ്. ഈ വര്‍ഷം ഏപ്രിലിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 5.60 ശതമാനം കുറവില്‍ 45199 യൂണിറ്റാണ് വിറ്റിരിക്കുന്നത്. ഹ്യുണ്ടേയ്ക്ക്. 2024 ഏപ്രിലില്‍ 50201 യൂണിറ്റ് വാഹനങ്ങള്‍ വിറ്റപ്പോള്‍ ഈ വര്‍ഷമത് 44374 യൂണിറ്റാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *