മുപ്പതുകള്‍ കഴിയുന്നതോടെ തലച്ചോറിന് ആവശ്യമായ പോഷകങ്ങള്‍ കുറയുന്നത് ബ്രെയിന്‍ ഫോഗ്, മറവി പോലുള്ള രോഗാവസ്ഥയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, മഗ്‌നീഷ്യം, കോഎന്‍സൈം ക്യു, വിറ്റാമിന്‍ ഡി തുടങ്ങിയ പോഷകങ്ങളാല്‍ തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. ഇത് ഓര്‍മശക്തി മെച്ചപ്പെടുത്തുക മാത്രമല്ല, മാനസികാവസ്ഥ മെച്ചപ്പെടുത്താനും സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ തലച്ചോറിനെ സഹായിക്കുകയും ചെയ്യുന്നു. ഇടവേളയില്ലാതെ തലച്ചോറിന് പുനഃസജ്ജമാകാന്‍ സാധിക്കില്ല. ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം നിശ്ചിത സമയത്തേക്കു കുറയ്ക്കുന്നത് തലച്ചോറിന് പ്രോസസിങ് സമയം കിട്ടാനും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും സഹായിക്കുന്നു. ശരീരത്തില്‍ സംഭവിക്കുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഓര്‍മശക്തി, മാനസികാവസ്ഥ, ഏകാഗ്രത എന്നിവയെ ബാധിക്കുന്നു. വ്യായാമത്തിലൂടെയും ശക്തി പരിശീലനത്തിലൂടെയും തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും ഹോര്‍മോണ്‍ സന്തുലിതമാക്കാനും സഹായിക്കും. വ്യായാമം നിങ്ങളെ ശാരീരികമായി മാത്രമല്ല, മാനസികമായും മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് തലച്ചോറിലെ പുതിയ കോശ വളര്‍ച്ചയെ സഹായിക്കും. ഓര്‍മശക്തിമെച്ചപ്പെടാനും സഹായകരമാണ്. മാനസിക ക്ഷമത വര്‍ധിപ്പിക്കുന്നതിന് സമ്മര്‍ദം കൈകാര്യം ചെയ്യുന്നതിന് യോഗ, മെഡിറ്റേഷന്‍ പോലുള്ളവ പരിശീലിക്കാവുന്നതാണ്. വിട്ടുമാറാത്ത സമ്മര്‍ദം ഓര്‍മശക്തിയെ ദുര്‍ബലമാക്കുകയും തലച്ചോറിനെ ചുരുക്കുകയും ചെയ്യുന്നു. തലച്ചോറിനെ വിഷമുക്തമാക്കുകയും ഓര്‍മകളെ ഏകീകരിക്കുകയും പുനഃസജ്ജമാക്കുകയും ചെയ്യുന്നതിന് ഗുണമേന്മയുള്ള ഉറക്കത്തിന് പ്രധാനമാണ്. പ്രായമാകുന്തോറും, സാമൂഹികമായി ഇടപഴകുന്നത് ഏകാന്തത, മാനസിക സമ്മര്‍ദം, ഓര്‍മക്കുറവ് എന്നിവയെ പോലും മറികടക്കാന്‍ സഹായിക്കും.