ഇന്ത്യന്‍ ഇരുചക്ര വാഹനവിപണിയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ ജാപ്പനീസ് ബ്രാന്‍ഡായ യമഹ ഇതിന്റെ ഭാഗമായി ഒരു വമ്പന്‍ ഓഫര്‍ മുന്നോട്ടുവയ്ക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ക്കും സ്കൂട്ടറുകള്‍ക്കും ഇനിമുതല്‍ പത്ത് വര്‍ഷത്തെ വാറന്റി ലഭിക്കും. ഇതില്‍ രണ്ട് വര്‍ഷത്തെ വാറന്റിയും എട്ട് വര്‍ഷത്തെ എക്സ്റ്റന്‍ഡഡ് വാറന്റിയും ഉള്‍പ്പെടുന്നു. ആദ്യ ഉപഭോക്താവ് വാഹനം വില്പന നടത്തിയാലും ഈ വാറന്റി പൂര്‍ണ്ണമായും ബൈക്കിന്റെ രണ്ടാമത്തെ ഉടമയ്ക്ക് ലഭിക്കും. ഫാസിനോ 125 എഫ്.ഐ, റെ ഇസെഡ് ആര് എഫ്.ഐ, ഏറോക്സ് 155 വേര്‍ഷന്‍ എസ് സ്കൂട്ടറുകള് വാങ്ങുന്നവര്‍ക്ക് ഈ വാറന്റി പ്ലാന്‍ ഗുണം ചെയ്യും. ഇവയില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വരെ കവറേജ് ലഭ്യമാകും. കൂടാതെ, മോട്ടോര്‍സൈക്കിള്‍ നിരയില്‍ എഫ്.ഇസെഡ് സീരീസ്, എം.ടി-15, ആര് 15 എന്നിവ വാങ്ങുമ്പോള്‍ 1.25 ലക്ഷം കിലോമീറ്റര്‍ വരെയുള്ള കവറേജും 10 വര്‍ഷത്തെ മൊത്തം വാറന്റിയും ഉള്‍പ്പെടുന്നു. എഞ്ചിന്, ഇലക്ട്രോണിക് ഫ്യുവല്‍ ഇഞ്ചക്ഷന് സിസ്റ്റം തുടങ്ങിയവ ഉള്‍പ്പെടെയുള്ള ഇലക്ട്രിക്കല്‍ ഘടകങ്ങളുടെ കവറേജിന് ഈ വിപുലീകൃത വാറന്റി ബാധകമാകും.