4 29

രാജ്യത്തെ ഏറ്റവും വില കൂടിയ നമ്പറിന് പിന്നാലെ ആദ്യത്തെ റോള്‍സ് ഗോസ്റ്റ് സീരിസ് 2 ബ്ലാക് ബാഡ്ജും കേരളത്തില്‍. 46.99 ലക്ഷം രൂപയ്ക്ക് കെഎല്‍07 ഡിജി 0007 എന്ന നമ്പര്‍ സ്വന്തമാക്കിയ സോഫ്റ്റ്വെയര്‍ കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കണ്‍സല്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡിലേയ്ക്കാണ് ബ്ലാക് ബാഡ്ജും എത്തിയത്. റോള്‍സ് റോയ്‌സിന്റെ ഗോസ്റ്റ് സീരിസ് 2 ലെ ഇന്ത്യയിലെ ആദ്യത്തെ ബ്ലാക് ബാഡ്ജ് എഡിഷനാണ് ഈ വാഹനം. റോള്‍സ് റോയ്സ് ഗോസ്റ്റ് സീരീസ് 2 ബ്ലാക്ക് ബാഡ്ജ് കഴിഞ്ഞ വര്‍ഷം അവസാനമാണ് ഇന്ത്യയില്‍ എത്തിയത്. ഏകദേശം 10.52 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 എന്‍ജിനാണ് ഗോസ്റ്റിലുമുള്ളത്. 8 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ ബോക്സ്. 592എച്ച്പി കരുത്തും 900എന്‍എം ടോര്‍ക്കുമുണ്ട് കാറിന്. ലംബോര്‍ഗിനി ഉറുസിന് വേണ്ടിയായിരുന്നു ഇന്ത്യയിലെ തന്നെ ഏറ്റവും അധികം പണം മുടക്കി കെഎല്‍07ഡിജി0007 എന്ന ഫാന്‍സി നമ്പര്‍ സോഫ്റ്റ്വെയര്‍ കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കണ്‍സല്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് ഈ നമ്പര്‍ സ്വന്തമാക്കിയത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *