ആഖ്യാനകലയുടെ മര്‍മ്മം മനസ്സിലാക്കിയ ഒരെഴുത്തുകാരിയുടെ അഭിമാനകരമായ നേട്ടമാണ് ഈ നോവല്‍. മനുഷ്യവികാരങ്ങളോടും സ്ത്രീ പുരുഷ ബന്ധങ്ങളോടും യുക്തിക്കതീതമായ വിശ്വാസങ്ങളോടുമെല്ലാം ഈ എഴുത്തുകാരി പുലര്‍ത്തുന്ന സര്‍ഗ്ഗാത്മകവും നിഷ്കപടവുമായ അനുഭാവം ‘ഗന്ധര്‍വകാമനകളെ’ വ്യത്യസ്തമാക്കുന്നു. അല്ല, അസാധാരണമാക്കുന്നു. നോവലിസ്റ്റിന്റെ നിരുപാധികമായ മനുഷ്യസ്നേഹവും എല്ലാം ഉള്‍ക്കൊള്ളാനുള്ള ഹൃദയവിശാലതയും അസാധാരണമായ അലിവും കൃതിയെ പ്രിയങ്കരമാക്കുന്നു. കാമമോഹിതമായ ഒരപൂര്വകാലത്തിന്റെയും ദേശത്തിന്റെയും പച്ചയായ കുറെ മനുഷ്യരുടെയും ഈ ആഖ്യാനം വായനക്കാരില്‍നിന്ന് അത്ര പെട്ടെന്ന് മാഞ്ഞുപോവുകയില്ല. ‘ഗന്ധര്‍വ കാമനകള്‍’. ബിജി മോഹന്‍. ഗ്രീന്‍ ബുക്സ്. വില 133 രൂപ.
ഗന്ധര്‍വ കാമനകള്‍
