ഹോളിവുഡ് ഹൈസ്റ്റ് ത്രില്ലര്‍ ‘നൗ യു സീ മി’ മൂന്നാം ഭാഗം വരുന്നു. റൂബെന്‍ ഫ്‌ലീഷെര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ എത്തി. ജെസി ഈസെന്‍ബെര്‍ഗ്, വൂഡി ഹാരെല്‍സന്‍, ഡേവ് ഫ്രാങ്കോ, ഇസ്ല ഫിഷര്‍, മോര്‍ഗന്‍ ഫ്രീമാന്‍ എന്നിവര്‍ സീരിസിലെ അതേ കഥാപാത്രങ്ങളായി എത്തുമ്പോള്‍ ജസ്റ്റിന്‍ സ്മിത്ത്, ഡൊമിനിക് സെസ്സ, അരിയാന ഗ്രീന്‍ബ്ലാറ്റ്, റോസമുണ്ട് പൈക് എന്നിവര്‍ പുതിയ കഥാപാത്രങ്ങളായി മൂന്നാം ഭാഗത്തില്‍ പ്രത്യക്ഷപ്പെടുന്നു. എറിക് വാറെന്‍ സിങെര്‍, സെത്ത് സ്മിത്ത്, മിഷേല്‍ ലെസ്ലി, ബോബി കോഹെന്‍, അലക്‌സ് കര്‍ട്‌സ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. 2013ലാണ് മാജിക്കിനെ അടിസ്ഥാനമാക്കിയുള്ള ഈ സിനിമയുടെ ആദ്യഭാഗം തിയറ്ററിലെത്തുന്നത്. 2016ല്‍ സിനിമയുടെ രണ്ടാം ഭാഗമെത്തി. ലയണ്‍സ്‌ഗേറ്റ് വിതരണം ചെയ്യുന്ന മൂന്നാം ഭാഗം നവംബര്‍ 14ന് തിയറ്ററുകളിലെത്തും.