web cover 45

ഇരട്ട നരബലിക്കേസിനു പിറകേ, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സ്ത്രീകളെ കാണാതായ 26 കേസുകളില്‍ പുനരന്വേഷണവുമായി പൊലീസ്. എറണാകുളം, പത്തനംതിട്ട ജില്ലകളിലെ കേസുകളാണ് വീണ്ടും അന്വേഷിക്കുന്നത്. എറണാകുളത്തെ 14 കേസുകളും പത്തനംതിട്ടയിലെ 12 കേസുകളുമാണ് അന്വേഷിക്കുക.

നരബലിക്കു ശേഷം മനുഷ്യമാംസം ഭക്ഷിച്ചെന്നു പറയാന്‍ പോലീസ് നിര്‍ബന്ധിച്ചെന്ന് പ്രതികളായ ഭഗവല്‍സിംഗും ഭാര്യ ലൈലയും. പ്രതികളുടെ അഭിഭാഷകന്‍ ബി.എ ആളൂര്‍ ഈ വിഷയം കോടതിയില്‍ ഉന്നയിച്ചു. കോടതിയിലേക്കു കൊണ്ടുപോകാന്‍ കാക്കനാട് ജയിലില്‍നിന്ന് പുറത്തിറക്കിയ പ്രതികള്‍ മനുഷ്യമാംസം കഴിച്ചിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കേസ് സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടു. വിലക്കു ശരിവച്ച ഹൈക്കോടതി വിധിയെ അനുകൂലിച്ചും എതിര്‍ത്തും ഭിന്ന വിധി വന്ന സാഹചര്യത്തിലാണ് വിശാല ബഞ്ചിനു വിട്ടത്. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കര്‍ണാടക ഹൈക്കോടതി വിധി ശരിവച്ചപ്പോള്‍, ജസ്റ്റിസ് സുധാന്‍ശു ധൂലിയ ഈ വിധി തള്ളി. കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ 25 അപ്പീലുകളാണ് സുപ്രീം കോടതിയിലുള്ളത്.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ കഴിഞ്ഞ മാസം 14 ന് കോവളത്തെ ഗസ്റ്റ് ഹൗസിലേക്കു കൂട്ടിക്കൊണ്ടുപോയി പിഎയുടേയും സുഹൃത്തിന്റേയും മുന്നില്‍ വെച്ച് മര്‍ദിച്ചെന്ന പരാതിയില്‍ പോലീസ് നടപടി. എംഎല്‍എയുടെ പിഎ ഡാനി പോളിനെയും സുഹൃത്ത് ജിഷ്ണുവിനേയും ക്രൈംബ്രാഞ്ച് വിളിപ്പിച്ചു മൊഴിയെടുക്കും.

‘ഭൂ രേഖകള്‍ ഒരു വിരല്‍ത്തുമ്പില്‍’ ലഭ്യമാക്കുന്ന ‘എന്റെ ഭൂമി’ പദ്ധതി തുടങ്ങി. ഡിജിറ്റല്‍ സര്‍വേയിലൂടെ നാലു വര്‍ഷം കൊണ്ട് ഭൂരേഖകള്‍ തയ്യാറാക്കി അതിര്‍ത്തി നിര്‍ണയിക്കുന്ന പദ്ധതിയാണിത്. തദ്ദേശ ഭരണ വകുപ്പിന്റെ സഹകരണത്തോടെ ‘സര്‍വേ സഭകള്‍’ ആദ്യ ഘട്ടത്തില്‍ 200 വില്ലേജുകളില്‍ സര്‍വേ നടത്തും. ഗ്രാമസഭയുടെ പകര്‍പ്പായ ആദ്യ ‘സര്‍വേ സഭ’ തിരുവനന്തപുരം മംഗലപുരം പഞ്ചായത്തിലെ വെയ്ലൂര്‍ വാര്‍ഡില്‍ യോഗം ചേര്‍ന്നു. മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. മന്ത്രി കെ രാജന്‍ അധ്യക്ഷനായി.

ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ഭഗവല്‍ സിംഗിനെ പ്രണക്കെണിയില്‍ കുരുക്കിയ ‘ശ്രീദേവി’ എന്ന വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് പൊലീസ് വീണ്ടെടുത്തു. മൂന്ന് വര്‍ഷം 100 ലേറെ പേജുകളുളള സംഭാഷണമാണ് ഇരുവരും തമ്മില്‍ നടത്തിയത്. ഷാഫി, ശ്രീദേവിയെന്ന പേരില്‍ മറ്റുള്ളവരെ കബളിപ്പിച്ചു നടത്തിയ ചാറ്റുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

നരബലിയില്‍ കൊല്ലപ്പെട്ട റോസിലിക്കു സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നില്ലെന്ന് പങ്കാളി സജീഷ്. എല്ലാ സാമ്പത്തിക ആവശ്യങ്ങളും താന്‍ നിറവേറ്റിയിരുന്നു. ലോട്ടറി കച്ചവടം താന്‍ അറിഞ്ഞിരുന്നില്ലെന്ന് സജീഷ് പറഞ്ഞു. റോസിലി സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതായി അറിഞ്ഞില്ല. ഷാഫിയെക്കുറിച്ച് പറഞ്ഞിരുന്നില്ല. ഫോണില്‍ കിട്ടാതിരുന്നപ്പോഴാണ് പരാതി നല്‍കിയതെന്നും സജീഷ്.

പത്തനംതിട്ട മലയാലപ്പുഴയില്‍ ദുര്‍മന്ത്രവാദിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുതിയപ്പാട് വാസന്തി മഠത്തിലെ ശോഭനയാണ് പിടിയിലായത്. കുട്ടികളെ അടക്കം മന്ത്രവാദത്തിനു ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇവിടേക്ക് ഡിവൈഎഫ്ഐ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

സ്ത്രീകളുടേയും കുട്ടികളുടേയും പരാതി ലഭിച്ചാല്‍ സ്റ്റേഷന്‍ അതിര്‍ത്തി നോക്കാതെ നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റേഷന്‍ അതിര്‍ത്തി പറഞ്ഞ് ചിലര്‍ പരാതികള്‍ മടക്കുന്നുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇത് അംഗീകരിക്കാനാവില്ല. കുട്ടികള്‍ ഇരയാകുന്ന കേസില്‍ ബന്ധുക്കളോ പരിചയക്കാരോ ആണ് പ്രതിസ്ഥാനത്തെങ്കില്‍ അറസ്റ്റിന് കാലതാമസമുണ്ടാകരുത്. മുഖ്യമന്ത്രി നിര്‍ദേശിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏക പോളിംഗ് ബൂത്തായ കെപിസിസി ആസ്ഥാനത്ത് ശശി തരൂരിനു വോട്ടഭ്യര്‍ത്ഥിച്ച് ഫ്ളക്സ് ബോര്‍ഡ്. ‘നാളെയെക്കുറിച്ചു ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ’ എന്നാണ് തരൂരിന്റെ ചിത്രം സഹിതമുള്ള ഫ്ളക്സ് ബോര്‍ഡിലെ വാചകം. കോട്ടയം ഇരാറ്റുപേട്ടയിലും’ശശി തരൂര്‍ നയിക്കട്ടെ കോണ്‍ഗ്രസ് ജയിക്കട്ടെ’ എന്നെഴുതിയ ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു.

സിവിക് ചന്ദ്രനെതിരായ ലൈംഗികപീഡനക്കേസില്‍ കീഴ്ക്കോടതി ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കം ചെയ്തു. ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതായിരുന്നെന്ന കോഴിക്കോട് സെഷന്‍സ് കോടതിയുടെ പരാമര്‍ശമാണ് നീക്കിയത്. പ്രകോപനപരമായ വസ്ത്രം ധരിച്ചതിന്റെ പേരിലായാലും സ്ത്രീത്വത്തെ അപമാനിക്കുന്നതു കുറ്റകരമാണ്. പ്രായം പരിഗണിച്ച് സിവികിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുന്നില്ലെന്നും കോടതി.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ ഉപകരണം മറന്നുവച്ച സംഭവത്തില്‍ തെറ്റുപറ്റിയെന്നു ഡോക്ടര്‍മാര്‍ സമ്മതിക്കുന്ന വീഡിയോ പകര്‍ത്തിയതിനു യുവതിയുടെ ഭര്‍ത്താവിനെതിരെ മെഡിക്കല്‍ കോളേജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. യുവതിയുടെ ഭര്‍ത്താവ് അഷ്‌റഫിനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.

വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നടപ്പാക്കാനുള്ള സുപ്രീം കോടതി വിധിക്കെതിരേ കേരളം നല്‍കിയ പുന:പരിശോധന ഹര്‍ജി നാളെ പരിഗണിക്കും. ഹര്‍ജി ഫയല്‍ ചെയ്തിട്ടും ലിസ്റ്റു ചെയ്യാതിരുന്നതു ചൂണ്ടിക്കാട്ടിയപ്പോഴാണ് നാളെ പരിഗണിക്കാമെന്നു കോടതി പറഞ്ഞത്.

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരായ കേസിലും ലൈംഗിക പീഡന പരാതിയിലും കോണ്‍ഗ്രസ് ഉചിതമായ നടപടി എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമം കോണ്‍ഗ്രസ് ന്യായീകരിക്കില്ല. എല്‍ദോസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ രഹസ്യബാലറ്റില്‍ ഒരത്ഭുതവും സംഭവിക്കില്ലെന്ന് രമേശ് ചെന്നിത്തല. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകും. സോണിയയും രാഹുലും നിഷ്പക്ഷരാണ്. ഖാര്‍ഗെയാണ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിയെന്ന് എഐസിസി നേതൃത്വം പ്രചരിപ്പിക്കുന്നുണ്ടെന്ന ശശി തരൂരിന്റെ ആരോപണം ശരിയല്ലെന്നും ചെന്നിത്തല.

മുഖ്യമന്ത്രിയുടെ വിദേശയാത്ര നാടിന്റെ വികസനത്തിനുവേണ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വിദേശയാത്ര ഉല്ലാസത്തിനു വേണ്ടിയെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമര്‍ശനം വില കുറഞ്ഞതെന്നും മറുപടി അര്‍ഹിക്കുന്നില്ലെന്നും ഗോവിന്ദന്‍.

സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയര്‍മാനുമായ പി.കെ. ശശിക്കെതിരായ പരാതി സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയാകും. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ആക്ഷേപം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുക്കുന്ന ജില്ലാ നേതൃയോഗം വിഷയം ചര്‍ച്ച ചെയ്യും.

പാലക്കാട് കണ്ണമ്പ്ര ബാങ്ക് ഭൂമിയിടപാടില്‍ ആരോപണവിധേയനായ മുന്‍ സിപിഎം നേതാവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ബാങ്കിന്റെ ഓണററി സെക്രട്ടറിയായിരുന്ന ആര്‍. സുരേന്ദ്രന്റെ വീട്ടിലാണ് പരിശോധന. കണ്ണമ്പ്ര സഹകരണ റൈസ് മില്ലിനു ഭൂമി വാങ്ങിയതില്‍ മൂന്നരക്കോടി രൂപയുടെ അഴിമതി നടത്തിയെന്ന് സിപിഎം അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

സ്വതന്ത്ര അംഗം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെ ഇടുക്കി വണ്ടന്മേട് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിനു നഷ്ടമായി. സ്വതന്ത്ര അംഗമായ സുരേഷ് മാനങ്കേരിയില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ യുഡിഎഫും ബിജെപിയും പിന്തുണച്ചു. സിപിഎമ്മിന്റെ സിബി എബ്രഹാമായിരുന്നു വണ്ടന്മേട് പഞ്ചായത്ത് പ്രസിഡന്റ്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നാലേകാല്‍ കിലോ സ്വര്‍ണവുമായി കാഞ്ഞിരപ്പളളി സ്വദേശി താഹിറിനെ പിടികൂടി. ദുബായില്‍ നിന്നു വന്ന ഇയാള്‍ സ്വര്‍ണം ലായനിയാക്കി ടവല്‍ മുക്കി ലഗേജ് ബാഗില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.

വയനാട് തിരുനെല്ലിയില്‍ സ്വകാര്യ ബസ് തടഞ്ഞ് നിര്‍ത്തി അജ്ഞാത സംഘം ഒന്നര കോടി രൂപ കവര്‍ന്നതായി പരാതി. പണം നഷ്ടപ്പെട്ടതായി ബംഗളൂരില്‍നിന്നു കോഴിക്കോടേക്കു വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനായ തിരൂര്‍ സ്വദേശി ഷറഫുദ്ദീനാണ് പൊലീസില്‍ പരാതി നല്‍കിയത്.

വര്‍ക്കല എസ്എന്‍ കോളേജില്‍ റാഗിംഗ്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് റാഗ് ചെയ്തത്. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്നു വിദ്യാര്‍ത്ഥികളെ കോളജില്‍നിന്ന് പുറത്താക്കി. ബി. ജൂബി, ആര്‍. ജിതിന്‍ രാജ്, എസ്. മാധവ് എന്നിവരെയാണ് പുറത്താക്കിയത്.

അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് കഴുത്തില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക മരിച്ചു. തിരുവനന്തപുരം അതിയന്നൂര്‍ മരുതംകോട് സ്വദേശി വിജയകുമാരി (50) ആണ് മരിച്ചത്.

ഇടുക്കിയില്‍ നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചു. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ. സാബുവിന്റെ ഭാര്യ അനുഷ ജോര്‍ജ് (24) ആണ് മരിച്ചത്. വിവാഹം കഴിഞ്ഞ് രണ്ടു മാസം പൂര്‍ത്തിയാകും മുമ്പാണ് ജീവനൊടുക്കിയത്.

കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്ക് തുടരുമെന്ന് സര്‍ക്കാര്‍. ആധുനിക സമൂഹത്തിനു ചേര്‍ന്ന ഉത്തരവ് വിശാല ബെഞ്ചില്‍നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു കര്‍ണാടക സര്‍ക്കാര്‍ പ്രതികരിച്ചു. ഹിജാബില്‍നിന്നുള്ള മോചനത്തിനാണ് ഇറാന്‍ അടക്കം ലോകമെങ്ങുമുള്ള സ്ത്രീകള്‍ ആവശ്യപ്പെടുന്നതെന്നും സര്‍ക്കാര്‍.

യുക്രൈന്‍ ജനതക്കൊപ്പമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നിരന്തരമായി ബോംബിംഗ് നടക്കുന്ന മേഖലയില്‍ താമസിക്കുന്നവര്‍ക്കൊപ്പം താനുണ്ടെന്നു പ്രാര്‍ത്ഥനാ യോഗത്തില്‍ മാര്‍പ്പാപ്പ വ്യക്തമാക്കി. യുദ്ധം നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയുടെ ഡിജിറ്റലൈസേഷന്‍ ശ്രമങ്ങളെ അഭിനന്ദിച്ച് അന്താരാഷ്ട്ര നാണ്യനിധി ചീഫ് ഇക്കണോമിസ്റ്റ് പിയറി ഒലിവിയര്‍. രാജ്യത്ത് ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഗതി മാറ്റിയന്ന് ഒളിവിയര്‍ അഭിപ്രായപ്പെട്ടു.

ആഗോള സമ്പദ്വ്യവസ്ഥ അടുത്ത രണ്ടുവര്‍ഷക്കാലം വന്‍തളര്‍ച്ച നേരിടുമെന്ന് വ്യക്തമാക്കുന്ന അന്താരാഷ്ട്ര നാണയനിധിയുടെ റിപ്പോര്‍ട്ടിലും മികവിന്റെ തിളക്കവുമായി ഇന്ത്യ. ലോകത്തിന്റെയും ഇന്ത്യയുടെയും വളര്‍ച്ച കുറയുമെന്ന് റിപ്പോര്‍ട്ടിലുണ്ടെങ്കിലും മറ്റെല്ലാ മുന്‍നിര രാജ്യങ്ങളേക്കാളും വളര്‍ച്ചയില്‍ മുന്നില്‍ ഇന്ത്യയായിരിക്കുമെന്ന് ഐ.എം.എഫ് പറയുന്നു. 2022ല്‍ 6.8 ശതമാനവും 2023ല്‍ 6.1 ശതമാനവും വളര്‍ച്ചനേടിയാകും ഇന്ത്യ ലോകത്തെ ഏറ്റവും വേഗംവളരുന്ന വലിയ സമ്പദ്ശക്തിയെന്ന പട്ടം നിലനിറുത്തുക. സൗദി അറേബ്യ ഈവര്‍ഷം 7.6 ശതമാനം വളരുമെങ്കിലും 2023ല്‍ 3.6 ശതമാനത്തിലേക്ക് കൂപ്പുകുത്തും. സമ്പദ്രംഗത്ത് ഇന്ത്യയുടെ ബദ്ധവൈരിയായ ചൈന ഈവര്‍ഷം 3.2 ശതമാനവും അടുത്തവര്‍ഷം 4.4 ശതമാനവും വളരുമെന്ന് ഐ.എം.എഫ് വിലയിരുത്തുന്നു. അമേരിക്കയുടേത് ഈവര്‍ഷം 1.6 ശതമാനവും അടുത്തവര്‍ഷം ഒരു ശതമാനവുമായിരിക്കും. ഈവര്‍ഷം 3.6 ശതമാനം വളരുന്ന ബ്രിട്ടന്‍ അടുത്തവര്‍ഷം 0.3 ശതമാനത്തിലേക്ക് താഴും. ജര്‍മ്മനിയുടെ വളര്‍ച്ച ഈവര്‍ഷത്തെ 1.5 ശതമാനത്തില്‍ നിന്ന് അടുത്തവര്‍ഷം നെഗറ്റീവ് 0.3 ശതമാനമാകും. റഷ്യയുടേത് ഈവര്‍ഷം നെഗറ്റീവ് 3.4 ശതമാനവും അടുത്തവര്‍ഷം നെഗറ്റീവ് 2.3 ശതമാനവുമായിരിക്കും.

രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ കോള്‍ സെന്റര്‍ സേവനങ്ങള്‍ ശക്തിപ്പെടുത്തി. ഇതോടെ രാജ്യത്തെ 12 ഭാഷകളില്‍ ബാങ്ക് നല്‍കുന്ന മുപ്പതോളം സേവനങ്ങള്‍ ലഭ്യമാകും. ദിവസം 24 മണിക്കൂറും കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കും എന്നുള്ളതാണ് മറ്റൊരു നേട്ടം. നിലവില്‍ ഈ കോണ്‍ടാക്ട് സെന്ററുകള്‍ ഒരുമാസം ഒന്നരക്കോടി കോളുകളാണ് കൈകാര്യം ചെയ്യുന്നത്. ഇതിന്റെ 40 ശതമാനവും ഐ വി ആര്‍ വഴിയുള്ള സ്വയം സേവനങ്ങളാണ്. നാല് ടോള്‍ഫ്രീ നമ്പറുകള്‍ വഴി വരുന്ന ബാക്കിയുള്ള 60 ശതമാനം കോളുകളും 3600 ഓളം വരുന്ന കോള്‍ സെന്റര്‍ ജീവനക്കാരാണ് കൈകാര്യം ചെയ്യുന്നത്. ഈ കോള്‍ സെന്ററുകള്‍ വഴി കൂടുതല്‍ പേര്‍ക്ക് പ്രീ അപ്രൂവ്ഡ് ലോണുകള്‍ നല്‍കാന്‍ കഴിയുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അക്കൗണ്ട്, എടിഎം കാര്‍ഡ്, ചെക്ക് ബുക്ക്, എമര്‍ജന്‍സി സേവനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഈ കോള്‍ സെന്റര്‍ സേവനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ ഒരുക്കുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രം ഒരുങ്ങുന്നത് പൂര്‍ണമായും 3 ഡിയിലാണ്. ആക്ഷനും അഡ്വഞ്ചറിനും ഏറെ സാധ്യതയുള്ള ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രീ വിഷ്വലൈസേഷന്‍ വീഡിയോ ആണ് അണിയറ പ്രവവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. പല കാലഘട്ടങ്ങളിലൂടെ മുന്നേറുന്ന ഒരു അഡ്വഞ്ചര്‍ സാഗയാണ് ചിത്രമെന്നാണ് അണിയറക്കാര്‍ ചിത്രത്തിനെ വിശേഷിപ്പിക്കുന്നത്. ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാര്‍.ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, റോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ദൃശ്യം 2 ന്റെ ഹിന്ദി റീമേക്കും റിലീസിന് ഒരുങ്ങുകയാണ്. അജയ് ദേവ്ഗണ്‍ നായകനാവുന്ന ചിത്രത്തിന്റെ റിലീസ് തീയതി നവംബര്‍ 18 ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. തബു അവതരിപ്പിക്കുന്ന മുന്‍ പൊലീസ് ഐജി മീര ദേശ്മുഖിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആണിത്. മലയാളത്തില്‍ ആശ ശരത്ത് അവതരിപ്പിച്ച കഥാപാത്രമാണിത്. ഗീത പ്രഭാകര്‍ എന്നായിരുന്നു മലയാളത്തില്‍ കഥാപാത്രത്തിന്റെ പേര്. അജയ് ദേവ്ഗണ്‍ നായകനായ ചിത്രത്തില്‍ ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

റഷ്യന്‍ വാഹന വിപണിയില്‍ നിന്ന് പിന്മാറാന്‍ ജാപ്പനീസ് വാഹന ഭീമനായ നിസാന്‍ തീരുമാനിച്ചു. 687 മില്യണ്‍ ഡോളറിന്റെ നഷ്ടത്തില്‍ റഷ്യയിലെ തങ്ങളുടെ ബിസിനസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് കൈമാറാന്‍ വാഹന നിര്‍മ്മാതാവ് തീരുമാനിച്ചു. രാജ്യത്തെ ഉല്‍പ്പാദനം നിര്‍ത്തിവയ്ക്കാന്‍ കമ്പനി നിര്‍ബന്ധിതരായതിനെത്തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഈ നീക്കം. ഇതോടെ ഈ വര്‍ഷം ഫെബ്രുവരിയില്‍ റഷ്യ ഉക്രെയിന്‍ ആക്രമിച്ചതിനുശേഷം റഷ്യയില്‍ നിന്ന് പുറത്തുകടക്കുന്ന ഏറ്റവും പുതിയ പ്രധാന വാഹന കമ്പനിയായി നിസാന്‍ മാറി. റഷ്യയിലെ വാഹന നിര്‍മാണം സ്ഥിരമായി നിര്‍ത്താന്‍ മറ്റൊരു ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ട അടുത്തിടെ തീരുമാനിച്ചിരുന്നു. റെനോ-നിസ്സാന്‍-മിത്സുബിഷി സഖ്യത്തിന്റെ കുടക്കീഴിലുള്ള മറ്റൊരു പ്രമുഖ ജാപ്പനീസ് കാര്‍ ബ്രാന്‍ഡായ മിത്സുബിഷിയും റഷ്യന്‍ വിപണിയില്‍ നിന്ന് പുറത്തുകടക്കാനുള്ള നീക്കത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മഞ്ഞുപൊതിഞ്ഞ കുളു, മണാലിയിലേയ്ക്ക് ചെല്ലുമ്പോള്‍ കാലുപൊള്ളിക്കുന്ന ഉഷ്ണജലപ്രവാഹവും ആവിപറക്കുന്ന ശിവപ്രതിമയും അവിശ്വസനീയമായക്കാഴ്ചകളായി നിലകൊള്ളുന്നു. പഞ്ചപാണ്ഡവരുടെ അജ്ഞാതവാസക്കാല കഥ പറയുന്ന മണാലി ഹിഡുംബക്ഷേത്രവും അവിടുത്തെ ആപ്പിള്‍ തോട്ടങ്ങളുടെ ഇടയില്‍ക്കാണുന്ന ടിബറ്റന്‍ മോണാസ്ട്രിയും നെയ്പമാ ബുദ്ധിസ്റ്റ് ടെമ്പിളും സംസ്‌കാരത്തിന്റെ വിഭിന്നതലങ്ങള്‍ പ്രത്യക്ഷപ്പെടുത്തുന്ന വിവരണങ്ങളാണ്. ‘ഹിമലയം പ്രാലേയാചലപഥങ്ങളിലൂടെ ഒരു യാത്ര’. ടി വി ചന്ദ്രന്‍. നൈന ബുക്സ്. വില 249 രൂപ.

ഇന്ന് ലോക കാഴ്ച ദിനം. ‘നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ലോക കാഴ്ച ദിനത്തിലെ പ്രമേയം. കൃത്യമായ കണ്ണ് പരിശോധനകള്‍ നല്ല കാഴ്ചശക്തി നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ്. കാരണം അവ രോഗങ്ങളെ തടയാനും അല്ലെങ്കില്‍ അവ നേരത്തേ കണ്ടുപിടിക്കാനും കാഴ്ച നഷ്ടപ്പെടുന്നത് തടയാനും സഹായിക്കും. കാലക്രമേണ മക്കുല നശിക്കുന്ന അവസ്ഥയാണ് മാക്യുലര്‍ ഡീജനറേഷന്‍. ഇത് മങ്ങലിനും ചില സന്ദര്‍ഭങ്ങളില്‍ അന്ധതയ്ക്കും കാരണമാകുന്നു. സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ ഈ പ്രക്രിയയെ മെച്ചപ്പെടുത്തുന്നു. അതിനാല്‍ സണ്‍ഗ്ലാസുകള്‍ ധരിച്ച് കണ്ണുകളെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. സ്‌ക്രീനില്‍ നിന്ന് ഇടവേള എടുക്കുക. കമ്പ്യൂട്ടറുകളുടെയും ടിവികളുടെയും ഫോണുകളുടെയും അമിതമായ ഉപയോഗം കണ്ണുകള്‍ക്ക് കടുത്ത ആയാസമുണ്ടാക്കുകയും കണ്ണുകള്‍ വരണ്ടതാക്കുകയും ചെയ്യും. ഇത് കാഴ്ച വ്യക്തതയെ ബാധിക്കും. ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നത് ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, മതിയായ ഉറക്കം എന്നിവയും അതുപോലെ പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് കണ്ണുകളുടെ സമ്മര്‍ദ്ദം കുറയ്ക്കുകയും റെറ്റിന തകരാറുകളും നേത്രരോഗങ്ങളും തടയുകയും ചെയ്യുന്നതിനാല്‍ കാഴ്ച നഷ്ടപ്പെടുന്നത് തടയാന്‍ ഇത് പ്രധാനമാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.30, പൗണ്ട് – 91.26, യൂറോ – 79.86, സ്വിസ് ഫ്രാങ്ക് – 82.49, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 51.64, ബഹറിന്‍ ദിനാര്‍ – 218.15, കുവൈത്ത് ദിനാര്‍ -265.15, ഒമാനി റിയാല്‍ – 213.80, സൗദി റിയാല്‍ – 21.90, യു.എ.ഇ ദിര്‍ഹം – 22.41, ഖത്തര്‍ റിയാല്‍ – 22.61, കനേഡിയന്‍ ഡോളര്‍ – 59.55.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *