തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതിചേർക്കപ്പെട്ട സുകാന്ത് സുരേഷിനെതിരെ കൂടുതൽ തെളിവുകൾ . ഉദ്യോഗസ്ഥയെ ഗർഭഛിദ്രം നടത്താൻ സുകാന്ത് ആശുപത്രിയിൽ വ്യാജരേഖകൾ ഹാജരാക്കി . ഇരുവരും വിവാഹിതരാണെന്ന് കാണിക്കാൻ വ്യാജക്ഷണക്കത്ത് വരെ ഉണ്ടാക്കിയെന്നാണ് പൊലീസ് കണ്ടെത്തിയത്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിൽ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് യുവതി ട്രെയിനു മുന്നിൽ ചാടിയത്. ആരോപണവിധേയനായ സഹപ്രവർത്തകനും സുഹൃത്തുമായ സുകാന്ത് സുരേഷിനെതിരെ കഴിഞ്ഞ ദിവസം പീഡനക്കുറ്റം ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുകാന്തിനെതിരെ പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നത്.
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതിചേർക്കപ്പെട്ട സുകാന്ത് സുരേഷിനെതിരെ കൂടുതൽ തെളിവുകൾ
