വ്യാസഭാരതത്തില്‍ ഏറ്റവും ഉയരത്തില്‍ കോടി സൂര്യപ്രകാശത്തില്‍ മിന്നിനില്‍ക്കുന്ന സൂര്യപുത്രന്റെ കഥ എഴുതാന്‍ മോഹിക്കാത്തവരുണ്ടാവില്ല. ആശ കൃഷ്ണ എന്ന ഈ എഴുത്തുകാരിയാവട്ടെ കര്‍ണകഥ വിസ്തരിച്ചുതന്നെ പറയുന്നു. ഈ ഒരൊറ്റ പുസ്തകം മതി ഈ എഴുത്തുകാരിക്ക് മലയാള കഥാസാഹിത്യമണ്ഡലത്തില്‍ കടന്നിരിക്കുവാന്‍ ഇപ്പോള്‍ മുന്‍പിലിരിക്കാനും പടിയിന്മേല്‍ പലകയ്ക്കും അര്‍ഹയായിരിക്കുന്നു. ‘ഞാന്‍ കര്‍ണന്‍’. ആശ കൃഷ്ണ. മനോരമ ബുക്‌സ്. വില 437 രൂപ.