ആര്‍ത്തവ സമയത്തെ വേദന കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന ഘടകമാണ്. ഇരുമ്പിന്റെ അംശം, വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങള്‍ ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കും. ആര്‍ത്തവ സമയത്തെ വേദന അകറ്റാന്‍ മികച്ച ഒരു ഭക്ഷണമാണ് പാലക്ക് ചീര. ആര്‍ത്തവ സമയത്ത് ശരീരത്തില്‍ ഇരിമ്പിന്റെ അംശം കുറയാനിടയാകും. പാലക്ക് ചീരയില്‍ ധാരാളം അടങ്ങിയിരിക്കുന്ന ഇരുമ്പ് ക്ഷീണവും അസ്വസ്ഥതയും കുറയാന്‍ സഹായിക്കും. കൂടാതെ ഇതില്‍ അടങ്ങിയ മഗ്നീഷ്യം ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഫുഡ്സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. പ്രോസ്റ്റാഗ്ലാന്‍ഡിനുകള്‍ എന്ന സംയുക്തങ്ങള്‍ പ്രകാശനം മഗ്നീഷ്യം തടയുന്നതിലൂടെയാണ് പേശി സങ്കോചത്തിനും വേദനയും കുറയുന്നതെന്ന് പഠനത്തില്‍ വിശദീകരിക്കുന്നു. ഇത് കൂടാതെ ചീരയില്‍ അടങ്ങിയ കാല്‍സ്യം, വിറ്റാമിന്‍ കെ, മഗ്നീഷ്യം എന്നിവ ധാരാളമടങ്ങിയ പാലക്ക് ചീര എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. ആന്റി-ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയതിനാല്‍ പാലക്ക് ചീര ഡയറ്റില്‍ പതിവാക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും മികച്ചതാണ്. ഗ്ലൈസമിക് സൂചിക വളരെ കുറവായതിനാല്‍ തന്നെ പാക്ക് ചീര പ്രമേഹ രോഗികള്‍ക്കും കഴിക്കാം. വയറിന് ദീര്‍ഘനേരം സംതൃപ്തി നല്കുമെന്നതിനാല് അമിത ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.