◾https://dailynewslive.in/ ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയര്‍ത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് ഡാരില്‍ മിച്ചലിന്റേയും മൈക്കേല്‍ ബ്രേസ്വെല്ലിന്റേയുംഅര്‍ദ്ധ സെഞ്ചുറിയുടെ മികവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ ശേഷിക്കേ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഇന്നിംഗ്‌സ് പുറത്തെടുത്ത് 76 റണ്‍സെടുത്ത രോഹിത് ശര്‍മയുടേയും 46 റണ്‍സെടുത്ത ശ്രേയസ് അയ്യരുടേയും പുറത്താവാതെ 34 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെയും ഇന്നിംഗ്‌സുകളാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.
◾https://dailynewslive.in/
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*മാര്‍ച്ച് 9 ലെ വിജയി : സുനില്‍, പൂത്തോള്‍, തൃശൂര്‍*
◾https://dailynewslive.in/ സിപിഎം സംസ്ഥാന സമിതിയിലേക്ക് 17 പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 89 പേരെ തെരഞ്ഞെടുത്തു. ഇപി ജയരാജനും ടിപി രാമകൃഷ്ണനും സംസ്ഥാന കമ്മിറ്റിയില്‍ തുടരും. അഞ്ച് ജില്ലാസെക്രട്ടറിമാരേയും മന്ത്രി ആര്‍ ബിന്ദുവിനേയും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ശാന്തകുമാരിയും ആര്‍ ബിന്ദുവുമാണ് പുതിയ വനിതാ അംഗങ്ങള്‍. ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ്, എം രാജഗോപാല്‍, കെ റഫീഖ്, എം മഹബൂബ്, വിപി അനില്‍, കെവി അബ്ദുള്‍ ഖാദര്‍, എം പ്രകാശന്‍ മാസ്റ്റര്‍, വികെ സനോജ്, വി വസീഫ്, കെ ശാന്തകുമാരി, ആര്‍ ബിന്ദു, എം അനില്‍കുമാര്‍, കെ പ്രസാദ്, ടിആര്‍ രഘുനാഥ്, എസ് ജയമോഹന്‍, ഡികെ മുരളി എന്നിവരാണ് പുതുമുഖങ്ങള്‍.
◾https://dailynewslive.in/ എല്ലാവരുമായി ചര്‍ച്ച ചെയ്ത് അഭിപ്രായങ്ങള്‍ സ്വീകരിച്ച് മുന്‍വിധി ഇല്ലാതെ പിണറായി വിജയന്‍ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖയിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്നും ആരും പ്രതീക്ഷിക്കാത്ത മാറ്റം കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി എന്നത് വലിയ ഉത്തരവാദിത്വമായി കാണുന്നുവെന്നും പാര്‍ട്ടിയെ കൂട്ടായി നയിക്കുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
◾
*കാശ്മീരിലേക്കൊരു യാത്ര ഫോര്‍ച്ചൂണിനൊപ്പം*
ഭൂമിയിലെ സ്വര്‍ഗം എന്നറിയപ്പെടുന്ന കാശ്മീരിലേക്ക് അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന സ്വപ്നസമാനമായൊരു യാത്ര പോകാം കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്‌സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.
◾https://dailynewslive.in/ കേരളത്തിന്റെ വികസനത്തെ കുറിച്ച് ശശി തരൂര്‍ പറഞ്ഞതാണ് ശരിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഎം നയരേഖ കേരളം പിന്നോട്ട് പോകാതിരിക്കാനുള്ള വഴിയാണെന്ന് പറഞ്ഞ അദ്ദേഹം എല്‍ഡിഎഫ് മൂന്നാമതും അധികാരത്തിലെത്തുമെന്നും അവകാശപ്പെട്ടു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍.
◾https://dailynewslive.in/ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്നും അര്‍ഹതപ്പെട്ട വിഹിതം നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ദുരന്തത്തില്‍ പോലും സഹായം നല്‍കിയില്ല. കേരളത്തോട് ക്രൂരമായ വിവേചനം കാണിക്കുന്നു. ബിജെപിയെ സ്വീകരിക്കാത്തതിനാല്‍ കേരളത്തെ ശത്രുക്കളായി കാണുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാടിന്റെ താത്പര്യങ്ങളെ ഹനിക്കുന്ന ഒരു നിക്ഷേപവും സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ കോണ്‍ഗ്രസാണ് യഥാര്‍ഥ ഇടതെന്നും സിപിഎം തീവ്രവലതുപക്ഷ ലൈനാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാറാണ് എന്ന നിലപാടായിരുന്നു സീതാറാം യെച്ചൂരിയുടേതെന്നും അദ്ദേഹം മരിച്ച് കഴിഞ്ഞപ്പോള്‍ ആ ചുമതല വഹിക്കുന്ന പ്രകാശ് കാരാട്ട് എങ്ങനെയാണ് നിലപാട് മാറ്റുന്നതെന്നും ചോദിച്ച സതീശന്‍ കേരളത്തിലെ പിണറായി വിജയന്‍ അടക്കമുള്ള പോളിറ്റ് ബ്യൂറോ മെമ്പര്‍മാരുടെ ഭീഷണിപ്പെടുത്തലിനെ തുടര്‍ന്നാണ് അതിന് വഴങ്ങിയിരിക്കുന്നതെന്നും പറഞ്ഞു.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*
നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നയിക്കുന്ന ക്യാമ്പസ് ജാഗരന്‍ യാത്രക്ക് നാളെ തുടക്കമാകും. എന്‍എസ്യുഐ ദേശീയ പ്രസിഡന്റ് വരുണ്‍ ചൗധരി യാത്ര ഉദ്ഘാടനം ചെയ്യും. കേരളത്തെ കാര്‍ന്നു തിന്നുന്ന ലഹരി മാഫിയകള്‍ക്കെതിരെ ജനമനസ്സുകളും സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് ലഹരി വിരുദ്ധ ബോധവത്കരണ ജാഥ സംഘടിപ്പിക്കുന്നത്.
◾https://dailynewslive.in/ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ.വിജയനും എഡിഎം നവീന്‍ ബാബുവും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ലെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിലെ മൊഴി. കളക്ടര്‍ അവധി നല്‍കാത്തതിലടക്കം നവീന്‍ ബാബുവിന് വിഷമമുണ്ടായിരുന്നെന്നാണ് എഡിഎമ്മിന്റെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് മൊഴി നല്‍കിയത്. അതേ സമയം നവീന്‍ ബാബുവിന്റെ കുടുംബം തുടക്കം മുതല്‍ കലക്ടറെ സംശയിക്കുന്നുണ്ട്.
◾https://dailynewslive.in/ റവന്യൂ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനായ എഡിഎം നവീന്‍ ബാബു മനപ്പൂര്‍വ്വം ഒരു ഫയല്‍ താമസിപ്പിച്ചോയെന്നാണ് വകുപ്പ് തലത്തില്‍ പരിശോധിച്ചതെന്നും നവീന്‍ ബാബു അഴിമതി നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്നും റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍ എഡിഎം കേസിലെ ക്രൈം അന്വേഷിക്കുന്ന ഏജന്‍സിക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 3):*
ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ പരാതിക്കാര്‍ മൊഴിനല്‍കാത്തതിന്റെ പേരില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത 35 ലധികം കേസുകള്‍ എഴുതി തള്ളും. കേസ് എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കിയ വിവരം ഹൈക്കോടതിയെ അറിയിക്കും എന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
◾https://dailynewslive.in/ പൊലീസില്‍ നിന്നും രക്ഷപ്പെടാന്‍ താമരശ്ശേരി മൈക്കാവ് സ്വദേശിയായ ഷാനിദ് എന്ന യുവാവ് ലഹരിമരുന്ന് വിഴുങ്ങിയതിനെ തുടര്‍ന്ന് മരണപ്പെട്ടതിന്റെ കാരണം അമിത അളവില്‍ ശരീരത്തില്‍ രാസലഹരിമരുന്ന് എത്തിയത് കൊണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അമിതമായി ലഹരിമരുന്ന് ശരീരത്തിലെത്തിയത് ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഷാനിദ് ഇന്നലെയാണ് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്.
◾https://dailynewslive.in/ എംഡിഎംഎ പാക്കറ്റുകള്‍ വിഴുങ്ങി മരിച്ച ഷാനിദിന്റെ വയറിനുള്ളില്‍ സ്‌കാന്‍ പരിശോധനയില്‍ മൂന്ന് പാക്കറ്റുകള്‍ കണ്ടെത്തി. ഇവയില്‍ രണ്ട് പാക്കറ്റുകളില്‍ ക്രിസ്റ്റല്‍ തരികളും ഒന്നില്‍ ഇല പോലുള്ള ഒരു വസ്തുവുമാണ് കണ്ടെത്തിയത്. ഇത് കഞ്ചാവാണെന്നാണ് നിഗമനം. ഷാനിദിന്റെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി. താമരശ്ശേരി തഹസില്‍ദാരുടെയും കുന്നമംഗലം ജുഡീഷ്യന്‍ മജിസ്ട്രേറ്റിന്റെയും സാന്നിധ്യത്തിലായിരുന്നു ഇന്‍ക്വസ്റ്റ്. ഷാനിദിന്റെ മരണം പേരാമ്പ്ര ഡിവൈഎസ്പി അന്വേഷിക്കും.
◾https://dailynewslive.in/ താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി ഊമക്കത്ത് വന്നതില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളെ പരീക്ഷ കഴിയും മുമ്പ് വകവരുത്തും എന്നായിരുന്നു ഊമക്കത്ത്. വൃത്തിയുള്ള കൈപ്പടയില്‍ എഴുതിയ കത്ത് സാധാരണ തപാലിലാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിച്ചത്.
◾https://dailynewslive.in/ കാലിന് പരിക്കേറ്റ ഏഴാറ്റുമുഖം ഗണപതിയെന്ന കാട്ടുകൊമ്പന്റെ ആരോഗ്യനില തൃപ്തികരം. ആനയുടെ കാലിലെ പരിക്ക് ഭേദമായിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ അടിയന്തിര ചികിത്സയുടെ ആവശ്യമില്ലെന്ന നിലപാടിലുമാണ് നിരീക്ഷണ സംഘം. മയക്കുവെടി നല്‍കി ചികിത്സ നല്‍കാനായിരുന്നു വനം വകുപ്പ് നേരത്തെ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അടിയന്തിര ചികിത്സയുടെ ആവശ്യമില്ലെന്ന നിലപടിലാണ് വനംവകുപ്പ്.
◾https://dailynewslive.in/ വാഴച്ചാല്‍ ഡിഎഫ്ഒ യുടെ നേതൃത്വത്തില്‍ ആനത്താരുകളില്‍ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു. ആനത്താരുകളിലെ കുപ്പിച്ചില്ല്, ഇരുമ്പ് കമ്പികള്‍, പ്ലാസ്റ്റിക്ക് തുടങ്ങിയ മാലിന്യങ്ങള്‍ നീക്കം ചെയ്തു. സഞ്ചാരികള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന ഇത്തരം മാലിന്യങ്ങളാണ് ആനകളടക്കമുള്ള വന്യജീവികള്‍ക്ക് ദുരിതമാകുന്നത്. മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാനാണ് വനംവകുപ്പിന്റെ നീക്കം.
◾https://dailynewslive.in/ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനമെന്ന് ആക്ഷേപം. തന്ത്രിമാരുടെയും വാര്യര്‍ സമാജത്തിന്റേയും എതിര്‍പ്പിനെ തുടര്‍ന്നു ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴി കഴകപ്രവര്‍ത്തിയില്‍ നിയമിച്ച ബാലു എന്ന ചെറുപ്പക്കാരനെ ഓഫീസിലേക്ക് സ്ഥലംമാറ്റി. സ്ഥലംമാറ്റം താല്‍ക്കാലികം എന്ന് ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. കെ ജി അജയുമാര്‍ വിശദീകരിച്ചു. ഉത്സവം സുഗമമായി നടക്കുന്നതിന് വേണ്ടിയിട്ടാണ് യുവാവിനെ താല്‍ക്കാലികമായി ഓഫീസിലേക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിതെതിരെ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദം പൂര്‍ത്തിയായ ഘട്ടത്തിലും ജാതിചിന്തയും അതിലധിഷ്ഠിതമായ വിവേചന ബോധവും പേറുന്നവര്‍ കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന് അപമാനമാണെന്നും ഇനിയുമൊരു വട്ടം കൂടി ഒരു തിയ്യപ്പാട് ദൂരമോ ചെറുമപ്പാട് ദൂരമോ മാറിനില്‍ക്കാന്‍ നമ്മളെ സ്വയം വിട്ടുകൊടുക്കാതിരിക്കുകയെന്നും കെ സി വേണുഗോപാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
◾https://dailynewslive.in/ ആഴക്കടലില്‍ സമരസംഗമത്തിനിടെ ഡിസിസി പ്രസിഡന്റ് ബി ബാബു പ്രസാദും എം ലിജുവും കടലില്‍ വീണു. കടല്‍ മണല്‍ ഖനനത്തിനെതിരെ അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു സമരം. തോട്ടപ്പള്ളി ഹാര്‍ബറില്‍ നിന്ന് ബോട്ടില്‍ മാറി കയറവെയാണ് കടലില്‍ വീണത്. മത്സ്യത്തൊഴിലാളികളും പൊലീസും ചേര്‍ന്നാണ് ഇരുവരെയും രക്ഷിച്ചത്.
◾https://dailynewslive.in/ കാസര്‍കോട് പൈവളിഗ സ്വദേശിനിയായ 15കാരി, ഇവരുടെ അയല്‍വാസിയായ പ്രദീപ് എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന് വീഴ്ച്ച സംഭവിച്ചതിനെതിരെ വ്യാപകമായി വിമര്‍ശനം. പെണ്‍കുട്ടിയെ കാണാതായി 26 ദിവസം കഴിഞ്ഞിട്ടും പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്. പോക്സോ കേസ് ആയിട്ടുപോലും പൊലീസ് വേണ്ട രീതിയില്‍ എടുത്തില്ലെന്നും തുടര്‍ന്ന് ആഭ്യന്തര വകുപ്പ് ഇടപെട്ടതോടെയാണ് പൊലീസ് ഊര്‍ജ്ജിതമായി വിഷയം അന്വേഷിച്ചതെന്നും വിമര്‍ശനം ഉണ്ട്.
◾https://dailynewslive.in/ താനൂരില്‍ നിന്നും പ്ലസ് ടു പെണ്‍കുട്ടികള്‍ നാടുവിട്ട കേസില്‍ കുട്ടികള്‍ക്ക് ഒപ്പമുണ്ടായിരുന്ന പ്രതി മലപ്പുറം എടവണ്ണ സ്വദേശി അക്ബര്‍ റഹീമിനെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതിയെ തിരൂര്‍ സബ് ജയിലിലേക്ക് മാറ്റി. തട്ടികൊണ്ടു പോകല്‍, പോക്സോ ആക്ട് പ്രകാരമുള്ള സൈബര്‍ സ്റ്റോക്കിങ് വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
◾https://dailynewslive.in/ കൊല്ലം ഇരവിപുരം വഞ്ചിക്കോവിലില്‍ 50 ചാക്ക് നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടി. ഇരവിപുരം പൊലീസ് നടത്തിയ പരിശോധനയിലാണ് ഇന്നലെ രാത്രി ലഹരി വസ്തുക്കള്‍ പിടികൂടിയത്. പൊലീസ് എത്തുന്നതിന് മുന്‍പ് പ്രതിയായ വഞ്ചിക്കോവില്‍ സ്വദേശി ദീപു സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. വിപണിയില്‍ 23 ലക്ഷം രൂപ വില വരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
◾https://dailynewslive.in/ കോട്ടയം ഈരാറ്റുപേട്ടയില്‍ ജലറ്റിന്‍ സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററും കണ്ടെത്തി. കുഴിവേലി ഭാഗത്ത് ഒരു ഗോഡൗണില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. കട്ടപ്പനയ്ക്കടുത്ത് പുളിയന്‍മലയില്‍ ജലാറ്റിന്‍ സ്റ്റിക്കുമായി പിടിയിലായ ഷിബിലിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഈരാറ്റുപേട്ടയില്‍ പരിശോധന നടത്തിയത്.
◾https://dailynewslive.in/ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നാളേയും മറ്റന്നാളും മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചനം. ചൂട് കടുക്കുമെന്ന മുന്നറിയിപ്പ് മാത്രം വന്നിരുന്ന സ്ഥാനത്ത് ഏറെ നാളുകള്‍ക്ക് ശേഷം കേരളത്തില്‍ വിവിധജില്ലകളില്‍ യെല്ലോ അലര്‍ട്ടും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.
◾https://dailynewslive.in/ ഓപ്പറേഷന്‍ ക്ളീന്‍ സ്ലേറ്റ്’ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ നടന്ന പരിശോധനകളില്‍ എംഡിഎംഎ കൈവശം വച്ച ആറ് പേരെ അറസ്റ്റ് ചെയ്തെന്ന് എക്സൈസ് അറിയിച്ചു. കല്‍പ്പറ്റ പഴയ ബസ്സ്റ്റാന്റിന് സമീപമുള്ള ടൂറിസ്റ്റ് ഹോമില്‍ നടത്തിയ റെയ്ഡില്‍ 6.25 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. സോബിന്‍ കുര്യാക്കോസ് (24 വയസ്), മുഹമ്മദ് അസനുല്‍ ഷാദുലി (23 വയസ്), അബ്ദുല്‍ മുഹമ്മദ് ആഷിഖ് (22 വയസ്) എന്നിവരാണ് പിടിയിലായത്.
◾https://dailynewslive.in/ പെരിഞ്ഞനത്ത് ഉത്സവത്തിന് കൊണ്ട് വന്ന ആന ഇടഞ്ഞു. കൊറ്റംകുളം വന്‍പറമ്പില്‍ പട്ടശേരി ക്ഷേത്രത്തിലെ ഉത്സവത്തിന് വന്ന മാറാടി ശ്രീഅയ്യപ്പന്‍ എന്ന ആനയാണ് ഇടത്തത്. ക്ഷേത്ര പറമ്പില്‍ തളച്ചിരുന്ന ആന എഴുന്നള്ളിപ്പ് തുടങ്ങുന്നതിന് മുമ്പാണ് ഇടഞ്ഞത്. പാപ്പാന്‍മാരുടെ ഒരു മണിക്കൂറോളം നേരത്തെ പരിശ്രമത്തിനിടെ വൈകീട്ട് 5:40ഓടെയാണ് ആനയെ തളച്ചത്.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തിന് ശേഷം ആനയെ എഴുന്നള്ളിക്കാതെയാണ് പകല്‍പ്പൂരം നടത്തിയത്.
◾https://dailynewslive.in/ കായിക രംഗത്ത് കേരളം നടപ്പാക്കുന്ന നവീന പദ്ധതികള്‍ രാജ്യത്തിനാകെ മാതൃകയാണെന്ന് കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. കേന്ദ്ര കായിക മന്ത്രാലയം ഹൈദരാബാദില്‍ സംഘടിപ്പിച്ച ചിന്തന്‍ ശിവിറിലാണ് കേന്ദ്രമന്ത്രി കേരളത്തെ പ്രകീര്‍ത്തിച്ചത്. ചിന്തന്‍ ശിവിറിന്റെ ആദ്യ ദിനത്തിലെ മറുപടി പ്രസംഗത്തില്‍ കേരളത്തെ മാത്രമാണ് കേന്ദ്ര കായിക മന്ത്രി പരാമര്‍ശിച്ചത്. അവസാന ദിനത്തിലെ മറുപടി പ്രസംഗത്തില്‍ കേന്ദ്ര സഹമന്ത്രി രക്ഷാ നിഖില്‍ ഖഡ്‌സെയും കേരളത്തിന്റെ കായിക വികസന പ്രവര്‍ത്തനങ്ങളെ പ്രത്യേകം പ്രശംസിച്ചു.
◾https://dailynewslive.in/ ലഹരിക്കെതിരായ ഓപ്പറേഷന്‍ ഡി ഹണ്ടിലൂടെ സംസ്ഥാനത്ത് രണ്ടാഴ്ച്ചയ്ക്കിടെ പിടികൂടിയത് 4,228 പേരെ. സംസ്ഥാനത്ത് ലഹരി ഉപയോഗവും അതിക്രമങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കര്‍ശന പരിശോധനകളിലേക്ക് പൊലീസ് കടന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ അറസ്റ്റിലായത് കൊച്ചിയില്‍ നിന്നാണ്. രണ്ടാമത് തൃശ്ശൂര്‍. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി ഹണ്ട് നടപ്പാക്കുന്നത്.
◾https://dailynewslive.in/ ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ്മാന്‍ ആര്‍ ജി വയനാടന്‍ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥ് പിടിയിലായി. ഇടുക്കി മൂലമറ്റം എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്. 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇയാളില്‍ നിന്നും കണ്ടെത്തി.
◾https://dailynewslive.in/ ജമ്മുകാശ്മീരിലെ കത്വയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ 3 യുവാക്കളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സൂചന. സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും, സമാധാനം തകര്‍ക്കാനുള്ള നീക്കം വച്ചുപൊറുപ്പിക്കില്ലെന്നും കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞു. ഈ മാസം അഞ്ചിന് വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് കത്വ മല്‍ഹര്‍ മേഖലയില്‍ നിന്നും യോഗേഷ്, ദര്‍ശന്‍, വരുണ്‍ എന്നിവരെ കാണാതായത്.
◾https://dailynewslive.in/ നെഞ്ച് വേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കാര്‍ഡിയോളജി വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്ത ഉപരാഷ്ട്രപതിയെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു.
◾https://dailynewslive.in/ തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ അമീന്‍പൂര്‍ പ്രദേശത്ത് സ്വകാര്യ വനിതാ ഹോസ്റ്റലില്‍ മൊബൈല്‍ ചാര്‍ജറിനുള്ളില്‍ ഒളിപ്പിച്ച ക്യാമറ കണ്ടെത്തി. ഹോസ്റ്റല്‍ ഉടമ ബി മഹേശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഹോസ്റ്റലിലെ വില്ല നമ്പര്‍ 75ല്‍ താമസിക്കുന്ന ഒരു യുവതിയാണ് ഒളിപ്പിച്ച നിലയിലുള്ള ക്യാമറ കണ്ടെത്തിയത്.
◾https://dailynewslive.in/ മുംബൈയിലെ അന്ധേരിയില്‍ ഗ്യാസ് പൈപ്പ് ലൈനില്‍ ഉണ്ടായ ചോര്‍ച്ച വന്‍ തീപിടുത്തത്തില്‍ കലാശിച്ചു. നാല് വാഹനങ്ങള്‍ കത്തി നശിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അന്ധേരി ഈസ്റ്റിലെ തക്ഷിലയില്‍ റോഡിന് അടിയിലൂടെ സ്ഥാപിച്ചിരുന്ന എംജിഎല്‍ ഗ്യാസ് പൈപ്പ് ലൈനിലാണ് ചോര്‍ച്ചയുണ്ടായത്.
◾https://dailynewslive.in/ മണിപ്പൂരിലെ സ്ഥിതി വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട കാങ്പോക്പിയില്‍ കുകി സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തു. പ്രശ്ന ബാധിത മേഖലകളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ച് ജാഗ്രത കര്‍ശനമാക്കി. അമിത്ഷായുടെ നിര്‍ദേശ പ്രകാരം മണിപ്പൂരില്‍ റോഡ് ഗതാഗതം പുനസ്ഥാപിക്കാനും സമാധാന റാലികള്‍ നടത്താനും അധികൃതര്‍ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ കുകി വിഭാഗക്കാര്‍ ശക്തമായ എതിര്‍പ്പുയര്‍ത്തിയതിനെ തുടര്‍ന്ന് പലയിടത്തും പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മില്‍ സംഘര്‍ഷമുണ്ടായി.
◾https://dailynewslive.in/ അടുത്തിടെ സമാപിച്ച മഹാകുംഭമേളയിലെ ജലത്തിന്റെ ഗുണനിലവാരം കുളിക്കാന്‍ അനുയോജ്യമായിരുന്നുവെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുതിയ റിപ്പോര്‍ട്ട്. ഉയര്‍ന്ന കോളിഫോം ബാക്ടീരിയയുടെ വര്‍ധിച്ച അളവ് കാരണം കുംഭമേളയ്ക്കിടെ പ്രയാഗ്രാജിലെ പല സ്ഥലങ്ങളിലും വെള്ളം കുളിക്കാന്‍ അനുയോജ്യമല്ലെന്നായിരുന്നു നേരത്തെ നല്‍കിയ റിപ്പോര്‍ട്ട്.
◾https://dailynewslive.in/ ഭൂഗര്‍ഭ കുടിവെള്ള സംഭരണി വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. മുംബൈയിലെ നാഗ്പദയില്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്താണ് സംഭവം. ഇന്നലെ രാവിലെ 11:30 ഓടെയാണ് ദാരുണ സംഭവം നടന്നത്.
◾https://dailynewslive.in/ തെലങ്കാന ടണല്‍ ദുരന്തത്തില്‍ കാണാതായ എട്ട് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കേരളാ പൊലീസിന്റെ മായ, മര്‍ഫി എന്നീ കഡാവര്‍ നായ്ക്കളാണ് മൃതദേഹമുള്ള ഭാഗങ്ങള്‍ കണ്ടെത്തിയത്. ബോറിംഗ് മെഷിന്റെ ഉള്ളില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഫെബ്രുവരി 23-ന് നാഗര്‍കുര്‍ണൂലിലെ ടണല്‍ ഇടിഞ്ഞ് വീണ് എട്ട് പേരാണ് കുടുങ്ങിയത്.
◾https://dailynewslive.in/ പാകിസ്താനിലേക്ക് യാത്രചെയ്യുന്നതിന് പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.എസ്. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തി, നിയന്ത്രണരേഖ, ബലൂചിസ്താന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ എന്നീ പ്രവിശ്യകളിലേക്കുള്ള യാത്രയ്ക്കെതിരെയാണ് യു എസ് മുന്നറിയിപ്പ് നല്‍കുന്നത്.
◾https://dailynewslive.in/ യുഎസിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രങ്ങളിലൊന്നായ കാലിഫോര്‍ണിയയിലെ ബിഎപിഎസ് ശ്രീ സ്വാമിനാരായണ മന്ദിര്‍ സാമൂഹിക വിരുദ്ധര്‍ വികൃതമാക്കി. ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകള്‍ കൊണ്ടാണ് ക്ഷേത്രം അലങ്കോലമാക്കിയത്. സംഭവത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഏറ്റവും നിന്ദ്യമായ പ്രവൃത്തിയാണ് ക്ഷേത്രത്തിന് നേരെ നടന്നതെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
◾https://dailynewslive.in/ ഗാസയില്‍ വൈദ്യുതി വിതരണം നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായി ഇസ്രയേല്‍ വൈദ്യുതി മന്ത്രി എലി കോഹന്‍. യുദ്ധത്തില്‍ പൂര്‍ണമായി തകര്‍ന്ന ഫലസ്തീനിലേക്കുള്ള എല്ലാ സഹായങ്ങളും ഒരാഴ്ചയായി ഇസ്രയേല്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇതിനെല്ലാം പുറമെയാണ് വൈദ്യുതി വിഛേദിക്കാനുളള അനുമതിയില്‍ കൂടി എലി കോഹന്‍ ഒപ്പുവെച്ചത്.
◾https://dailynewslive.in/ നാറ്റോ സഖ്യത്തില്‍നിന്നു അമേരിക്ക പുറത്തുകടക്കണമെന്നു ഡോജ് മേധാവിയും വ്യവസായിയുമായ ഇലോണ്‍ മസ്‌ക്. യൂറോപ്പിന്റെ പ്രതിരോധത്തിന് അമേരിക്ക പണം നല്‍കുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസും ബുച്ച് വില്‍മോറും മാര്‍ച്ച് 16 ന് ഭൂമിയിലേക്ക് മടങ്ങുമെന്ന് നാസ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ബോയിംഗ് സ്റ്റാര്‍ലൈനറില്‍ 10 ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട ഇരുവരും കഴിഞ്ഞ ഒമ്പത് മാസമായി ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.
◾https://dailynewslive.in/ ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 2.10 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കിയത് റിലയന്‍സും ടിസിഎസുമാണ്. ഒരാഴ്ച മുന്‍പ് കനത്ത നഷ്ടം നേരിട്ട ടിസിഎസ് തിരിച്ചുകയറുകയായിരുന്നു. കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് 1134 പോയിന്റ് ആണ് തിരിച്ചുകയറിയത്. നിഫ്റ്റി 427 പോയിന്റ് ഉയര്‍ന്നു. റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 66,985 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. 16,90,328 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ടിസിഎസ് ആണ് തൊട്ടുപിന്നില്‍. ടിസിഎസിന്റെ വിപണി മൂല്യത്തില്‍ 46,094 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 13,06,599 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഇതോടെ വിപണി മൂല്യത്തില്‍ ടിസിഎസ് രണ്ടാം സ്ഥാനം വീണ്ടെടുത്തു. എസ്ബിഐ 39,714 കോടി, ഭാരതി എയര്‍ടെല്‍ 35,276 കോടി, ഐടിസി 11,425 കോടി, ഐസിഐസിഐ ബാങ്ക് 7,939 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. അതേസമയം എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ് എന്നിവയുടെ വിപണി മൂല്യത്തില്‍ ഇടിവ് ഉണ്ടായി. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യത്തില്‍ 31,832 കോടിയുടെ ഇടിവാണ് ഉണ്ടായത്. ബജാജ് ഫിനാന്‍സ് 8,535 കോടി, ഇന്‍ഫോസിസ് 955 കോടി എന്നിങ്ങനെയാണ് വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ട മറ്റു രണ്ടു കമ്പനികള്‍.
◾https://dailynewslive.in/ മലയാളത്തിന്റെ പ്രേക്ഷകര്‍ കാത്തിരിക്കുന്നതാണ് മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന പ്രൊജക്റ്റ്. ‘എംഎംഎംഎന്‍’ എന്നാണ് ചിത്രത്തിന്റെ വിശേഷണപ്പേര്. കൊളംബോയിലായിരുന്നു സ്വപ്ന ചിത്രത്തിന്റെ തുടക്കം. എംഎംഎംഎന്നിന്റെ ദില്ലി ഷെഡ്യൂളില്‍ ഒടുവില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്തു എന്നായിരുന്നു അടുത്തിടെയുണ്ടായ പുതിയ അപ്ഡേറ്റ്. മിക്കവാറും മെയ് അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിനാണ് വിദേശത്തെ തിയറ്റര്‍ റൈറ്റ്സ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധായകനായിട്ടുള്ള ചിത്രത്തിന്റെ തിയറ്റര്‍ റൈറ്റ്സ് മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയ്ക്കാണ് വിറ്റുപോയത് എന്നും റിപ്പോര്‍ട്ടുണ്ട്. മമ്മൂട്ടി 100 ദിവസത്തോളം ആണ് ചിത്രത്തിന് ഡേറ്റ് നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കുഞ്ചാക്കോ ബോബനും നയന്‍താരയും പ്രധാനപ്പെട്ട കഥാപാത്രങ്ങളായി ചിത്രത്തില്‍ ഉണ്ടാകും.
◾https://dailynewslive.in/ ദളപതി വിജയ് നായകനായി വന്ന ചിത്രമാണ് ‘വേട്ടൈക്കാരന്‍’. 2009 ഡിസംബര്‍ 18നായിരുന്നു റിലീസ്. വേട്ടൈക്കാരന്‍ ഇപ്പോള്‍ ഒടിടിയിലും എത്തിയിരിക്കുകയാണ്. സണ്‍ നെക്സ്റ്റിലൂടെയാണ് വിജയ് ചിത്രം ഒടിടിയില്‍ കാണാനാകുക. ബി ബാബുശിവന്‍ ആണ് തലൈവ ചിത്രം സംവിധാനം ചെയ്തത്. തിരക്കഥ എഴുതിയതും സംവിധായകന്‍ ബാബുശിവനാണ്. എസ് ഗോപിനാഥാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. വിജയ്, അനുഷ്‌ക ഷെട്ടി, സഞ്ചിത പദുക്കോണ്‍, സത്യന്‍, ശ്രീഹരി, സയാജി ഷിന്‍ഡെ, ശ്രീനാഥ്, രവി ശങ്കര്‍, ദില്ലി ഗണേഷ്, സുകുമാരി, മനിക്ക വിനയരാഘം, രവി പ്രകാശ്, കൊച്ചിന്‍ ഹനീഫ, ബാല സിംഗ്, ജീവ, ജയശ്രീ, മനോബാല, മുന്നാര്‍ രമേശ്, മാരന്‍, ചെല്ലാദുരൈ, കലൈറാണി, രവിരാജ് തുടങ്ങിയവര്‍ വേട്ടൈക്കാരനില്‍ വേഷമിട്ടിരുന്നു.
◾https://dailynewslive.in/ ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ ഇന്ത്യയുടെ എംപിവിയായ കിയ കാരെന്‍സ് മൂന്നുവര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷത്തിലധികം യൂണിറ്റുകള്‍ എന്ന വില്‍പ്പന എന്ന നാഴികക്കല്ല് പിന്നിട്ടു. 2022 ഫെബ്രുവരിയിലാണ് കിയ കാരെന്‍സ് പുറത്തിറക്കിയത്. കാരെന്‍സ് അതിന്റെ സെഗ്മെന്റില്‍ ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നായി മാറിയിരിക്കുന്നു. 70 ല്‍ അധികം രാജ്യങ്ങളിലേക്ക് 24,064 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തുകൊണ്ട് കിയ കാരെന്‍സ് ഇന്ത്യയ്ക്ക് പുറത്തും ശ്രദ്ധ നേടിയിട്ടുണ്ട്. ഇത് ബ്രാന്‍ഡിന്റെ ആഗോള സാന്നിധ്യം വികസിപ്പിക്കാന്‍ സഹായിച്ചു. വരും മാസങ്ങളില്‍ കിയ കാരന്‍സിന് ഒരു പുതിയ പതിപ്പ് ലഭിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കിയ, സമീപഭാവിയില്‍ തന്നെ കാരന്‍സിന്റെ ഇലക്ട്രിക് പതിപ്പും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍, കാരന്‍സിന്റെ എക്സ്-ഷോറൂം വില 10.60 ലക്ഷം മുതല്‍ 19.70 ലക്ഷം രൂപ വരെയാണ്. 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയില്‍ നിന്നാണ് ഇത് പവര്‍ ലഭിക്കുന്നത്. ഒന്നിലധികം ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ഇതിനുണ്ട്.
◾https://dailynewslive.in/ ബഷീര്‍, കാരൂര്‍, എം ടി, മാനാര്‍ എന്നീ പ്രതിഭകളുടെ വിദഗ്ദ്ധമായ വിശകലനം. മുസ്ലിങ്ങള്‍ക്കിടയിലെ ഗൂഢഭാഷയായ ‘കാള’ത്തിന്റെ ഉള്‍ക്കാഴ്ച്ച നിറഞ്ഞ അപഗ്രഥനം, പരിഭാഷാപ്രശ്നങ്ങളെക്കുറിച്ച് ഉണര്‍ത്തുന്ന ചിന്തകള്‍, സ്വാമി വിവേകാനന്ദന്റെയും മാപ്പിളത്തമാശയുടെയും നര്‍മബാധത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന അന്വേഷണം. അനുബന്ധമായി കാരൂരിന്റെ പ്രശസ്തമായ പൂവമ്പഴം. ‘ആലോചന’. എം എന്‍ കാരശ്ശേരി. മാക്ബെത്ത് പബ്ളിക്കേഷന്‍സ്. വില 190 രൂപ.
◾https://dailynewslive.in/ രാത്രി മുഴുവന്‍ തിരിഞ്ഞും മറിഞ്ഞും കിടക്കും. എത്ര ശ്രമിച്ചാലും ഉറക്കം വരില്ല. ആഗോളതലത്തില്‍ നിരവധി ആളുകള്‍ നേരിടുന്ന ഇന്‍സോംനിയ എന്ന ഉറക്കപ്രശ്നത്തിന്റെ ലക്ഷണിത്. ഇന്‍സോംനിയ ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നതിനൊപ്പം നിരവധി മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള പ്രധാന കാരണവുമാകാം. ജീവിതശൈലി മുതല്‍ സമ്മര്‍ദം വരെയുള്ള ഘടകങ്ങള്‍ ഉറക്ക പ്രശ്നങ്ങളിലേക്ക് നയിക്കാം. എന്നാല്‍ തീവ്രമായ വ്യായാമം ഇന്‍സോംനിയ പരിഹരിക്കാന്‍ സഹായിക്കുമെന്ന് ചൈനീസ് ഗവേഷകര്‍ നടത്തിയ പഠനം തെളിയിക്കുന്നു. അലസമായ ജീവിതശൈലിയാണ് ഇന്നത്തെ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പിന്നിലെ പ്രധാന കാരണം. ശാരീരികമായി സജീവമാകുന്നതും ദിവസവും വ്യായാമം ചെയ്യേണ്ടതും ആരോഗ്യമുള്ള ജീവിതം നയിക്കേണ്ടതിന് പ്രധാനമാണ്. ചൈനയില്‍ 18നും 29നും ഇടയില്‍ പ്രായമായ 147 വിദ്യാര്‍ഥികളിലാണ് പഠനം നടത്തിയത്. ഏഴ് പകലും എട്ട് രാത്രിയും ശാരീരിക പ്രവര്‍ത്തനങ്ങളും ഉറക്കവും ട്രാക്ക് ചെയ്യുന്ന ഉപകരണങ്ങളുടെ സഹായത്തോടെ വിലയിരുത്തി. പ്രധാനമായും മൂന്ന് വിഭാഗമായി തിരിച്ചായിരുന്നു പഠനം നടത്തിയത്. പങ്കെടുത്തവരില്‍ 41 പേര്‍ ഇന്‍സോംനിയ ലക്ഷണങ്ങള്‍ പ്രകടമാക്കിയിരുന്നു. തീവ്രമായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഇന്‍സോംനിയ പരിഹരിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുകയും ചെയ്തതായി കണ്ടെത്തി. ദീര്‍ഘനേരമുള്ള ഇരിപ്പ്, നില്‍പ്പ്, കിടപ്പ് തുടങ്ങിയ ഉദാസീനമായ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുന്നത് രാത്ര ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ദീര്‍ഘനേരമുള്ള ഇരിപ്പ് ഒഴിവാക്കി ജോലിക്കിടെ ബ്രേക്ക് എടുത്ത് ചെറുതായി നടക്കുന്നത് നല്ലതാണ്. സ്‌ക്രീന്‍ ടൈം ചുരുക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കും. ദിവസവും അരമണിക്കൂര്‍ വ്യായാമത്തിനായി മാറ്റി വെയ്ക്കാം. നല്ല ഉറക്കം ലഭിക്കുന്നതിന് മഗ്നീഷ്യം, വിറ്റാമിന്‍ ബി, മെലാറ്റോണിന്‍, ട്രിപ്റ്റോഫാന്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അത്താഴത്തില്‍ ഉള്‍പ്പെടുത്തുക.
*ശുഭദിനം*
*കവിത കണ്ണന്‍*
മുംബൈയിലെ ചേരി പ്രദേശത്തായിരുന്നു പ്രതീക്ഷ ജനിച്ചത്. വിവാഹം പതിനേഴാമത്തെ വയസ്സില്‍. ഇരുപതാമത്തെ വയസ്സില്‍ വിധയവയുമായി. ഒറ്റക്ക് രണ്ടുവയസ്സുളള കുഞ്ഞിനെ വളര്‍ത്താനുള്ള തത്രപ്പാടായിരുന്നു പിന്നീട് പ്രതീക്ഷയുടെ ജീവിതം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് വേണ്ടി ബുക്ക് ബൈന്റിങ്ങ് ജോലികളായിരുന്നു പ്രതീക്ഷയുടെ ഭര്‍ത്താവ് ചെയ്തിരുന്നത്. ബാങ്കില്‍ നിന്നും തന്റെ ഭര്‍ത്താവിന് ലഭിക്കാനുണ്ടായിരുന്ന ചെറിയൊരു തുക വാങ്ങാന്‍ ചെന്ന പ്രതീക്ഷ, മാനേജരോട് ഏഴാംക്ലാസ്സ് പാസ്സായ തനിക്ക് എന്തെങ്കിലും ജോലി തരപ്പെടുത്തി തരുമോ എന്ന് ചോദിച്ചു. മാനേജര്‍ അവള്‍ക്ക് ബാങ്കിലെ തൂപ്പ് ജോലി നല്‍കി. 1985 ലായിരുന്നു അത്. മാസം 65 രൂപ ശമ്പളം. രാവിലെ രണ്ട് മണിക്കൂര്‍ ജോലി. പിന്നെ കുഞ്ഞിനെയുമെടുത്ത് അടുത്തുളള ചെരുപ്പ് നിര്‍മ്മാണകമ്പനിയില്‍. അവിടെ 15 രൂപയായിരുന്നു ദിവസക്കൂലി. വൈകുന്നേരം 7 മണിക്ക് ജോലി കഴിഞ്ഞാല്‍ കുറച്ച് ചെരുപ്പുകളുമായി റെയില്‍േവേ സ്റ്റേഷന് മുന്നില്‍ നിന്ന് ചെരുപ്പുകള്‍ വില്‍ക്കും. മഴയും തണുപ്പുമൊന്നും അവള്‍ക്ക് ബാധകമായിരുന്നില്ല. ഇതിനിടക്ക് അവള്‍ക്ക് 10-ാം ക്ലാസ്സ് തുല്യതാ പരീക്ഷയെഴുതാന്‍ ആഗ്രഹമായി. ചേരിയിലേക്ക് പോകും വഴി ഒരു പുസ്തകകട ഉണ്ടായിരുന്നു. അലങ്കോലപ്പെട്ടുകെടുക്കുന്ന കട താന്‍ വൃത്തിയാക്കാമെന്നും പകരം 8,9,10 ക്ലാസ്സുകളിലെ പുസ്തകങ്ങള്‍ വായിക്കാന്‍ തരണമെന്നും അവള്‍ പറഞ്ഞു. അങ്ങനെ ഒരധ്യാപകന്റെയും സഹായമില്ലാതെ അവള്‍ പത്താക്ലാസ്സ് 60% മാര്‍ക്കോടെ പാസ്സായി. ബാങ്കില്‍ അവള്‍ക്ക് മെസ്സജര്‍ ആയി ജോലി കയറ്റം കിട്ടി. നിശാക്ലാസ്സുകളില്‍ ചേര്‍ന്ന് പ്ലസ്ടുവും മനഃശാസ്ത്രത്തില്‍ ബിരുദവും നേടി. അതോടെ ബാങ്കില്‍ ക്ലര്‍ക്കായി അവര്‍ക്ക് സ്ഥാനകയറ്റം കിട്ടി. 1993 ല്‍ അവള്‍ പുനര്‍വിവാഹം ചെയ്തു. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തില്‍ അവള്‍ ബാങ്കിന്റെ പ്രൊമോഷ്ണല്‍ ടെസ്റ്റുകള്‍ എഴുതി. ഔദ്യോഗിക ജീവിതത്തില്‍ അവര്‍ പടിപടിയായി ഉയര്‍ന്ന് എസ്.ബി.ഐയില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആയി വിരമിച്ചു. പ്രചോദനങ്ങള്‍ക്കും മേലെയാണ് ചില ജീവിതങ്ങള്‍. പ്രതിസന്ധികള്‍ക്ക് മുമ്പില്‍ അവര്‍ പകച്ചുനില്‍ക്കാറില്ല. ജന്മം കരഞ്ഞുതീര്‍ക്കാന്‍ മാറ്റിവെക്കുകയുമില്ല. അതെ, ജീവിതവുമായി സധൈര്യം മുന്നോട്ട് തന്നെ പോവുക. പ്രതീക്ഷയോടെ.. ശുഭദിനം.