◾https://dailynewslive.in/ വയനാട് തുരങ്ക പാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നല്‍കി. 25 ഇന വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയത്. ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശത്തെ തുരങ്ക പാത നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് സമിതി നിര്‍ദേശിച്ചു. വന്യജീവികളുടെയും ആദിവാസികള്‍ അടക്കമുളള മനുഷ്യരുടെയും പ്രശ്നങ്ങള്‍ പരിഗണിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
◾https://dailynewslive.in/ സംസ്ഥാനത്തെ റാഗിംഗ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം. സംസ്ഥാനത്തെ കോളജുകളിലും സ്‌കൂളുകളിലും റാഗിങ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാരിനോട് മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടു.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*മാര്‍ച്ച് 3 ലെ വിജയി : ബൈജു, നെല്ലിക്കാട്ടുപറമ്പ്, നെന്മാറ, പാലക്കാട്*
◾https://dailynewslive.in/ ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെ പിന്തുണച്ച് സര്‍ക്കാരിനെതിരേയും മന്ത്രി വീണ ജോര്‍ജിനെതിരേയും ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ആശ വര്‍ക്കര്‍മാരുടെ 7000 രൂപ പോലും കഴിഞ്ഞ മൂന്നുമാസം മുടങ്ങിയെന്ന് പറഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ സമരക്കാര്‍ക്കെതിരെ എന്തൊക്കെ ആക്ഷേപമാണ് നടത്തുന്നതെന്നും ചോദിച്ചു. പ്രകടനപത്രികയില്‍ മിനിമം കൂലി 700 രൂപയാക്കും എന്ന് വാഗ്ദാനം ചെയ്ത സര്‍ക്കാരാണിതെന്നും അധികകാലം ഓഫീസില്‍ ഇരിക്കാമെന്നു ആരോഗ്യമന്ത്രി കരുതേണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
◾https://dailynewslive.in/ എസ്യുസിഐയുടെ നാവായി എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ മാറിയെന്ന് മന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു. ഓണറേറിയം വര്‍ധിപ്പിക്കണം എന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും സമരക്കാരുമായി കഴിഞ്ഞ15 ന് വിശദമായി ചര്‍ച്ച ചെയ്തുവെന്നും മന്ത്രി പറഞ്ഞു. വീട്ടില്‍ വന്നപ്പോള്‍ അധിക്ഷേപിച്ചു എന്ന എസ്യുസിഐയു നേതാവിന്റെ അതേ കള്ളം ആണ് പാലക്കട് എംഎല്‍എ ആവര്‍ത്തിക്കുന്നതെന്നും ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും വീണ ജോര്‍ജ് പറഞ്ഞു.
◾https://dailynewslive.in/ കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസുകാരന്‍ ഷഹബാസിന്റെ കൊലപാതകത്തില്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് പിതാവ് മുഹമ്മദ് ഇഖ്ബാല്‍. പ്രതികള്‍ ആറ് വിദ്യാര്‍ത്ഥികളില്‍ ഒതുങ്ങില്ലെന്നും കൂടുതല്‍ പേര്‍ ഇനിയും പിടിയിലാകാനുണ്ടെന്നും കുട്ടികള്‍ പേടിച്ചിട്ട് മറ്റുള്ളവരുടെ പേരുകള്‍ പറയുന്നില്ലെന്നും ഇഖ്ബാല്‍ ആരോപിച്ചു. മര്‍ദിക്കുമ്പോള്‍ ചുറ്റും കൂടി നിന്നവരില്‍ രക്ഷിതാക്കള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*
നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ താമരശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തില്‍ ഒരു വിദ്യാര്‍ത്ഥി കൂടി കസ്റ്റഡിയില്‍. ഇതോടെ കുറ്റാരോപിതരുടെ എണ്ണം 6 ആയി. കൊലപാതകവുമായി ബന്ധപ്പെട്ട് 5 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ജുവൈനല്‍ ജസ്റ്റിസ് ഹോമിലേക്ക് മാറ്റിയിരുന്നു. ഇന്നലെ ഇവര്‍ പത്താംക്ലാസ് പരീക്ഷ എഴുതിയിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകള്‍ ഉയര്‍ത്തിയത്.
◾https://dailynewslive.in/ പൂക്കോട് സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സിദ്ധാര്‍ത്ഥന് മര്‍ദനമേറ്റ സംഭവത്തില്‍ നടപടി നേരിട്ട 2 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിന് അനുമതി. ഇവരെ ഒരു വര്‍ഷത്തേക്ക് കോളേജില്‍ നിന്ന് പുറത്താക്കായിരുന്നു. ഒരു വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തിലാണ് തിരിച്ചെടുത്തത്. പ്രതികള്‍ക്ക് മണ്ണുത്തിയില്‍ തുടര്‍പഠനത്തിന് അനുമതി നല്‍കിയതിന് എതിരായ ഹര്‍ജി നിലവില്‍ കോടതിയുടെ പരിഗണനയിലുണ്ട്.
◾https://dailynewslive.in/ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ ക്രമക്കേട്. പാലക്കാട് തണ്ണീരങ്കാട് സഹകരണ ബാങ്കില്‍ 85 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ആലത്തൂര്‍ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ നാല് ജീവനക്കാര്‍ക്കെതിരെ കുഴല്‍മന്ദം പൊലീസ് കേസെടുത്തു.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 3):*
ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ കോട്ടയം മണര്‍കാട് ചോക്ലേറ്റ് കഴിച്ച വിദ്യാര്‍ത്ഥി അസ്വസ്ഥനായ സംഭവത്തില്‍ തുമ്പ് കിട്ടാതെ പൊലീസ്. ലഹരിയുടെ അംശമുള്ളില്‍ ചെന്നത് മിഠായില്‍ നിന്നാണെന്ന് സ്ഥിരീകരിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. അതേസമയം, കുട്ടിക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതാണെന്നാണ് സംശയം. കേസില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടന്നുവരികയാണ്.
◾https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന കമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും സിപിഎം ഇളവ് നല്‍കും. പ്രായപരിധി പിണറായി വിജയന് ബാധകമാകില്ല. കണ്ണൂരില്‍ നിന്നുള്ള മറ്റൊരു മുതിര്‍ന്ന നേതാവായ ഇ പി ജയരാജനെ കേന്ദ്ര കമ്മിറ്റിയില്‍ നിലനിറുത്താനും ധാരണയായെന്നാണ് ഉന്നത പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. സമ്മേളന സമയത്ത് പ്രായപരിധി 75 ആകുന്നവരെ ഒഴിവാക്കാനാണ് വ്യവസ്ഥയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. അതിനാല്‍ ഇപിക്കും തല്‍ക്കാലം കേന്ദ്ര കമ്മിറ്റിയില്‍ തുടരാം.
◾https://dailynewslive.in/ നിയമസഭയില്‍ മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്ന ആവര്‍ത്തിച്ചുള്ള വിളിയില്‍ പ്രതികരിച്ച് സി.പി.എം. കേന്ദ്ര കമ്മിറ്റി അം?ഗം ഇ.പി. ജയരാജന്‍. ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്ന വിളി അഹംഭാവം നിറഞ്ഞതാണെന്നും ഇതിന് മരുന്നില്ലെന്നുമാണ് ഇ.പി.യുടെ വിമര്‍ശനം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കൊള്ളില്ലെന്നും തനിക്കാണ് പ്രതിപക്ഷ നേതാവിന്റെ പ്രാപ്തിയെന്നും കോണ്‍ഗ്രസുകാരെ ബോധ്യപ്പെടുത്താനുമാണ് ചെന്നിത്തല ഇത്തരത്തിലുള്ള പ്രയോഗങ്ങള്‍ ഉപയോഗിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.
◾https://dailynewslive.in/ അതിരപ്പള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ ആനക്ക് ശേഷം മറ്റൊരു കാട്ടാനക്ക് കൂടി പരിക്കേറ്റതായി വിവരം. ജനവാസ കേന്ദ്രങ്ങളിലെ സ്ഥിര സാന്നിധ്യമായ ഏഴാറ്റുമുഖം ഗണപതി എന്ന് വിളിക്കുന്ന കാട്ടുകൊമ്പനാണ് കാലിന് പരിക്കേറ്റത്. ആനയെ നിരീക്ഷിക്കാന്‍ ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു.
◾https://dailynewslive.in/ തൃപ്പൂണിത്തുറയില്‍ 14കാരന്‍ ഫ്ലാറ്റില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ്. കുടുംബം ഉന്നയിച്ച റാഗിംഗ് പരാതിയില്‍ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. സ്‌കൂളിന് പുറത്ത് മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ കുട്ടിയെ അലട്ടിയിരുന്നോ എന്ന കാര്യത്തില്‍ കൂടി വ്യക്തത വരുത്തിയ ശേഷം അന്തിമ റിപ്പോര്‍ട്ട് ഉടന്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും.
◾https://dailynewslive.in/ എസ്.ഡി.പി.ഐ. ദേശീയ അധ്യക്ഷന്‍ എം.കെ. ഫൈസിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് ഇ.ഡി. അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയോടെ ഡല്‍ഹിയില്‍വെച്ച് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞ സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു. ദേവസ്വം ജീവനക്കാരടക്കം നാലുപേരെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ക്ഷേത്രം മാനേജര്‍, അസിസ്റ്റന്റ് മാനേജരുടെ ചുമതല വഹിക്കുന്ന ജീവനക്കാരി, ആന ഉടമ, പാപ്പാന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. നാട്ടാന പരിപാലന ചട്ടലംഘനം, വന്യജീവി സംരക്ഷണ നിയമം പാലിക്കാത്തത്. ഇവ മുന്‍നിര്‍ത്തിയാണ് കേസ്.
◾https://dailynewslive.in/ വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് 908 ഗ്രാം (113.5 പവന്‍) പണയ സ്വര്‍ണം കൂടി അന്വേഷണ സംഘം കണ്ടെത്തി. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് തിരുപ്പൂരിലെ സി എസ് ബി ബാങ്കിന്റെ രണ്ട് ശാഖകളില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണം കണ്ടെത്തിയത്. പ്രതി മധ ജയകുമാര്‍ പകരം വെച്ച 26 കിലോ വ്യാജ സ്വര്‍ണം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
◾https://dailynewslive.in/ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമുള്ള പോസ്റ്റ് ഓഫീസിലെത്തിയ കൊറിയറില്‍ കഞ്ചാവ് കണ്ടെത്തിയതായി വിവരം. മേഘാലയയില്‍ നിന്നെത്തിയ പാഴ്സലിലാണ് കഞ്ചാവ് കണ്ടത്തിയത്. എക്സൈസിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പാഴ്സല്‍ പരിശോധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എക്സൈസ് അന്വേഷണം തുടരുകയാണ്.
◾https://dailynewslive.in/ കാസര്‍കോട് പടന്ന വലിയപറമ്പ് സ്വദേശിയായ നികിത ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. മാനസിക പീഡനമാണ് കാരണമെന്നാണ് പരാതി. കേസ് അന്വേഷണത്തില്‍ തളിപ്പറമ്പ് പോലീസ് മെല്ലെ പോക്ക് നയം സ്വീകരിക്കുന്നതായും ഇവര്‍ ആരോപിക്കുന്നു.കഴിഞ്ഞ മാസം 17 നാണ് വലിയപറമ്പ് ബീച്ചാരക്കടവ് സ്വദേശിയായ കെപി നികിത തളിപ്പറമ്പ് നണിച്ചേരിയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിക്കുന്നത്.
◾https://dailynewslive.in/ അന്ധേരിയില്‍ 30 കാരന്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം. 60 ശതമാനത്തിലധികം പൊള്ളലേറ്റ 17 കാരി മരണത്തോട് പോരാടുകയാണ്. അന്ധേരിയിലെ മാരോള്‍ സ്വദേശികളായ ജിതേന്ദ്രയും പെണ്‍കുട്ടിയും സുഹൃത്തുക്കളായിരുന്നെന്നും പെണ്‍കുട്ടിയോട് ഇയാള്‍ അതിക്രമം കാണിച്ചതിന് കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
◾https://dailynewslive.in/ രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയ നാലംഗ സംഘം യുവാവിന്റെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ച ശേഷം കടന്നുകളഞ്ഞതായി പരാതി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇത്തരമൊരു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വേവ് സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഷാഹ്പൂര്‍ ബാംഹേത ഗ്രാമത്തില്‍ ഏതാനും ദിവസം മുമ്പാണ് സംഭവം നടന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
◾https://dailynewslive.in/ ഒരാളെ പാക്കിസ്ഥാനി എന്നു വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റം അല്ലെന്ന് സുപ്രീം കോടതി. ഇത്തരം പ്രയോഗങ്ങള്‍ മോശമാണെന്നും എന്നാല്‍ മതവികാരം വ്രണപ്പെടുത്തുന്നതായി കണക്കാനാവില്ലെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. ജാര്‍ഖണ്ഡില്‍ നിന്നുള്ള കേസിലാണ് കോടതി ഉത്തരവ്.
◾https://dailynewslive.in/ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയായ റോയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് പേരെ കബളിപ്പിച്ച യുവാവ് 17 ലക്ഷം രൂപയുമായി മുങ്ങിയെന്ന് പരാതി. ബംഗളുരുവിലാണ് സംഭവം. സൗത്ത് ബംഗളുരുവിലെ യെലചെനഹള്ളി സ്വദേശിയായ ശ്രീരാമചന്ദ്രയാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിനെ പരാതിയുമായി സമീപിച്ചത്.
◾https://dailynewslive.in/ രോഹിത് ശര്‍മ്മയെ പറ്റിയുള്ള പ്രസ്താവനയില്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്നു കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്. താന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇതില്‍ വലിച്ചിഴയ്ക്കേണ്ട കാര്യമില്ലെന്നും ഷമ പറഞ്ഞു. അമിത വണ്ണത്തിന് എതിരെ പ്രധാനമന്ത്രി തന്നെ ക്യാംപെയിന്‍ നടത്തുന്നുണ്ട് എന്നും ഷമ മുഹമ്മദ് പറഞ്ഞു.
◾https://dailynewslive.in/ ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ സെമിഫൈനലില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യക്ക് ഫീല്‍ഡിങ്. ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. ഇത് തുടര്‍ച്ചയായ 14-ാം തവണയാണ് ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടപ്പെടുന്നത്.
◾https://dailynewslive.in/ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപ വരവില്‍ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ഇടിവ്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 5.6 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 10.9 ബില്യണ്‍ ഡോളറാണ് വിദേശ നിക്ഷേപമായി എത്തിയത്. 2023-24 ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 11.55 ബില്യണ്‍ ഡോളറായിരുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും മോശം കണക്കുകളാണ് ഈ പാദത്തിലുള്ളത്. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍, വരവ് മുന്‍ വര്‍ഷത്തേക്കാള്‍ ഏകദേശം 43 ശതമാനം വര്‍ധിച്ച് 13.6 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ വര്‍ധന 47.8ശതമാനമായിരുന്നു. ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 27 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 40.67 ബില്യണ്‍ ഡോളറാണ് ഈ ഘട്ടത്തിലെ നിക്ഷേപം. ആദ്യ ഒമ്പത് മാസങ്ങളില്‍ ഓഹരി നിക്ഷേപം, പുനര്‍നിക്ഷേപ വരുമാനം, മറ്റ് മൂലധനം എന്നിവ ഉള്‍പ്പെടുന്ന മൊത്തം എഫ്ഡിഐ 21.3 ശതമാനം വര്‍ധിച്ച് 62.48 ബില്യണ്‍ ഡോളറായി. 2023-24 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ഇത് 51.5 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ സിംഗപ്പൂരില്‍ നിന്നാണ് കൂടുതല്‍ നിക്ഷേപമെത്തിയത്. 7.44 ബില്യണ്‍ ഡോളറില്‍ നിന്ന് 12 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. അമേരിക്കയില്‍ നിന്നുള്ളത് 2.83 ബില്യണ്‍ ഡോളറില്‍ നിന്ന് 3.73 ബില്യണ്‍ ഡോളറായും വര്‍ധിച്ചു. നെതര്‍ലാന്‍ഡ്സ് (4 ബില്യണ്‍ ഡോളര്‍), യുഎഇ (4.14 ബില്യണ്‍ യുഎസ് ഡോളര്‍), കേമാന്‍ ഐലന്‍ഡ്സ് (296 മില്യണ്‍ ഡോളര്‍), സൈപ്രസ് (1.18 ബില്യണ്‍ ഡോളര്‍) എന്നിങ്ങനെയാണ് പ്രധാന നിക്ഷേപങ്ങള്‍. ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം എത്തിയത്. 16.65 ബില്യണ്‍ ഡോളര്‍. ഗുജറാത്ത് (5.56 ബില്യണ്‍ഡോളര്‍), കര്‍ണാടക (4.5 ബില്യണ്‍ ഡോളര്‍) എന്നിവയാണ് മുന്‍നിരയിലുള്ളത്.
◾https://dailynewslive.in/ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഷോര്‍ട്ട് വിഡിയോകള്‍ നിര്‍മിക്കാന്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഫീച്ചര്‍ അനുവദിച്ചിരിക്കുകയാണ് യൂട്യൂബ്. നമ്മള്‍ നല്‍കുന്ന ടെക്സ്റ്റ് പ്രോംപ്റ്റിനനുസരിച്ച് ഷോര്‍ട്സ് വിഡിയോകള്‍ നിര്‍മിക്കാം എന്നതാണ് പ്രത്യേകത. ഇനിമുതല്‍ സ്റ്റോക് വിഡിയോകള്‍കൊണ്ടുമാത്രം കണ്ടന്റുകള്‍ അവതരിപ്പിക്കേണ്ട എന്ന് സാരം. യൂട്യൂബിന്റെ ഡ്രീം സ്‌ക്രീന്‍ ഫീച്ചറിലാണ് ഈ പുതിയ അപ്ഡേറ്റ് നിലവില്‍ ലഭ്യമാവുന്നത്. ഡ്രീംസ്‌ക്രീനില്‍ കൃത്യമായി പ്രോംപ്റ്റ് നല്‍കി സ്വന്തമായി, നിങ്ങള്‍ മനസ്സില്‍ കാണുന്ന വിഡിയോകള്‍ നിര്‍മിച്ചെടുക്കാനാവും. വിഡിയോയില്‍ നിരവധി ഫീച്ചറുകളും ഇഫക്ടുകളും ലഭ്യമാവുകയും ചെയ്യും. യൂട്യൂബ് ഷോര്‍ട്സിന്റെ കാമറ തുറന്ന് ഡ്രീം സ്‌ക്രീന്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കണം. അതിനുശേഷം നിങ്ങള്‍ക്ക് ആവശ്യമുള്ള ടെക്സ്റ്റ് പ്രോംപ്റ്റ് നല്‍കാം. ഇങ്ങനെ ജനറേറ്റ് ചെയ്തുവരുന്ന ചിത്രം സെലക്ട് ചെയ്ത് ഷോര്‍ട്ട് റെക്കോഡ് ചെയ്തുതുടങ്ങാം. ഇനി വിഡിയോ ക്ലിപ്പുകളാണ് നിര്‍മിക്കേണ്ടതെങ്കില്‍ ഷോര്‍ട്സ് കാമറ തുറന്ന് മീഡിയ പിക്കര്‍ തുറക്കണം. ശേഷം സ്‌ക്രീനിന്റെ മുകളില്‍ വരുന്ന ജനറേറ്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യണം. ഇതിനുശേഷം ആവശ്യമുള്ള വിഡിയോയെക്കുറിച്ച് വിവരിക്കുന്ന ടെക്സ്റ്റ് പ്രോംപ്റ്റ് നല്‍കാം. നിങ്ങള്‍ക്ക് ആവശ്യമുള്ള ഇഫക്ടുകളും ദൈര്‍ഘ്യവുമെല്ലാം തിരഞ്ഞെടുക്കാനുമാവും. ഈ വിഡിയോ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഷോര്‍ട്സ് നിര്‍മിക്കാം.
◾https://dailynewslive.in/ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന ‘പ്രളയശേഷം ഒരു ജലകന്യക’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മനോജ് കുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പ്രളയവും അതിനെ തുടര്‍ന്നുള്ള അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും മനോജ് കുമാറും നവാസ് സുല്‍ത്താനും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. ആശ അരവിന്ദ്, ഗോകുലന്‍ എം എസ്, രഞ്ജിത്ത് ലളിതം, അനഘ മരിയ വര്‍ഗ്ഗീസ്, ഗ്ലോറിയ ഷാജി, അര്‍ജുന്‍ അമ്പാട്ട്, പ്രിയ, കരുണ, ശൈബിന്‍ കെ പി, ആനി ജോര്‍ജ്, വിനോദ് കുമാര്‍ സി എസ്, തകഴി രാജശേഖരന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരികൃഷ്ണന്‍ ലോഹിതദാസ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് മെന്റോസ് ആന്റണിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. രതീഷ് കൃഷ്ണനാണ് ചിത്രത്തിന്റെ ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍. വിജയ് ജേക്കബാണ് ചിത്രത്തിന്റെ സംഗീതം. സന്തോഷ് വര്‍മ, അജീഷ് ദാസന്‍, വിജയ് ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ രചിച്ചത്.
◾https://dailynewslive.in/ ജഗദീഷ്, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ആന്‍ സജീവ്, സജീവ് പി.കെ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. ഒരു മുഴുനീള കോമഡി ചിത്രമായാണ് പരിവാര്‍ ഒരുങ്ങുന്നതെന്ന് ട്രൈലറില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. കേരളത്തില്‍ അടുത്ത് കണ്ട് വരുന്ന വയലന്‍സ് വാര്‍ത്തകളില്‍ നിന്നും വയലന്‍സ് സിനിമകളില്‍ നിന്നും ഒരു വലിയ മോചനം പരിവാര്‍ എന്ന കോമഡി ചിത്രത്തില്‍ നിന്ന് ലഭിക്കുമെന്ന് നമ്മുക്ക് ഉറപ്പിക്കാം. ഒരു മുഴു നീള കോമഡി കുടുംബ ചിത്രമയാണ് പരിവാര്‍ വരുന്നത്. ജഗദീഷിനും ഇന്ദ്രന്‍സിനും പുറമെ പ്രശാന്ത് അലക്സാണ്ടര്‍, മീനരാജ്, ഭാഗ്യ, ഋഷികേശ്, സോഹന്‍ സീനുലാല്‍, പ്രമോദ് വെളിയനാട്, ഉണ്ണി നായര്‍, ഷാബു പ്രൗദീന്‍, ആല്‍വിന്‍ മുകുന്ദ്, വൈഷ്ണവ്, അശ്വത്ത് ലാല്‍, ഹില്‍ഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയന്‍, ശോഭന വെട്ടിയാര്‍ എന്നിവരാണ് മറ്റു താരങ്ങള്‍.
◾https://dailynewslive.in/ മാരുതി സുസുക്കിയുടെ ഏറ്റവും വിലകുറഞ്ഞ മോഡലായ ഓള്‍ട്ടോ കെ10 എല്ലാ മോഡലുകളിലും ആറ് എയര്‍ബാഗ് സുരക്ഷയുമായാണ് ഇറങ്ങുക. ഇതോടെ ഓള്‍ട്ടോ കെ10ന്റെ വില 4.23 ലക്ഷം മുതല്‍ 6.21 ലക്ഷം രൂപ വരെയായിട്ടുണ്ട്. ആറ് എയര്‍ബാഗുകള്‍ എത്തിയതോടെ 6,000 മുതല്‍ 16,000 രൂപയുടെ വരെ വര്‍ധനവാണ് ഓള്‍ട്ടോ കെ10ന്റെ വിലയില്‍ ഉണ്ടായിരിക്കുന്നത്. അടിസ്ഥാന എല്‍എക്‌സ്‌ഐ വകഭേദത്തിനും എല്‍എക്‌സ്‌ഐ സിഎന്‍ജി മോഡലിനും 6000 രൂപയുടെ വര്‍ധനവുണ്ടായി. അതേസമയം വിഎക്‌സ്‌ഐ+, വിഎക്‌സ്‌ഐ+ എഎംടി വകഭേദങ്ങള്‍ക്ക് 10,000 രൂപയും വിഎക്‌സ്‌ഐ, വിഎക്‌സ്‌ഐ എഎംടി, വിഎക്‌സ്‌ഐ സിഎന്‍ജി വകഭേദങ്ങള്‍ക്ക് 16,000 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡായി എല്ലാ വകഭേദങ്ങളിലും ലഭ്യമാവും. ഇതിനൊപ്പം ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ് പിന്‍സീറ്റ് യാത്രികര്‍ക്കും നല്‍കിയിട്ടുണ്ട്. 1.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തുടരും. പരമാവധി 67ബിഎച്ച്പി കരുത്തും 89എന്‍എം ടോര്‍ക്കുമാണ് പുറത്തെടുക്കുക. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍.
◾https://dailynewslive.in/ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ മലയാളികളുടെ യാത്രാ ആഭിമുഖ്യം വളരെയേറെ വര്‍ദ്ധിച്ചിട്ടുണ്ട്. ജീവിതം അന്നന്ന് ആസ്വദിക്കുക എന്നതാണ് ഇപ്പോള്‍ മനുഷ്യരുടെ കാഴ്ച്ചപ്പാട്. കോവിഡ് കാലത്തെ അടച്ചിരുപ്പ് ആളുകളുടെ കാഴ്ച്ചപ്പാട് മാറ്റിമറിച്ചു. ചെറിയ ചെറിയ യാത്രകള്‍ക്ക് യാത്രാ കൈ പുസ്തകങ്ങള്‍ ആവശ്യമാണ്. അനിഷിന്റെ നെല്ലിയാമ്പതി പുസ്തകം പ്രസക്തമാവുന്നത് ഈയൊരു സാഹചര്യത്തിലാണ്. കൊല്ലങ്കോട്ടുനിന്ന് പുറപ്പെട്ട യാത്ര നെല്ലിയാമ്പതിയിലെ മലമുഴക്കി വേഴാമ്പലില്‍ അവസാനിക്കുന്നു. ‘നെല്ലിയാമ്പതിയിലേയ്ക്കൊരു ബുള്ളറ്റ് യാത്ര’. അനിഷ്.എ. ടെല്‍ബ്രെയ്ന്‍ ബുക്സ്. വില 104 രൂപ.
◾https://dailynewslive.in/ ഗില്ലന്‍ ബാരി സിന്‍ഡ്രോം ബാധിച്ച് രണ്ടു മരണങ്ങളാണ് കേരളത്തില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലിനമായ ഭക്ഷണം, വെള്ളം എന്നിവയിലൂടെയാണ് ഈ ബാക്ടീരിയ ശരീരത്തിലെത്തുന്നത്. ലക്ഷത്തില്‍ ഒന്നോ രണ്ടോ പേര്‍ക്കു മാത്രം ബാധിക്കുന്ന അപൂര്‍വരോഗമായാണ് ഇതിനെ കണക്കാക്കുന്നത്. ദീര്‍ഘ കാല ചികില്‍സ വഴി രോഗമുക്തി ഉണ്ടാക്കാന്‍ കഴിയും. എന്നാല്‍ ചിലരില്‍ ഈ രോഗം പെട്ടെന്ന് മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനമായ പെരിഫറല്‍ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അവസ്ഥയാണ് ഗില്ലന്‍ബാരി സിന്‍ഡ്രോം. ശരീരത്തിന്റെ പ്രതിരോധ സംവിധാനം പെരിഫറല്‍ ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. പിന്നീട് ഈ രോഗം ശരീരത്തിന്റെ മുകള്‍ ഭാഗത്തേക്കും കൈകാലുകളിലേക്കും വ്യാപിക്കുന്നു. ബലഹീനത, കൈകാലുകളില്‍ മരവിപ്പ്, പക്ഷാഘാതം എന്നിവ ഉണ്ടാകാം. വിരലുകളിലോ കണങ്കാലിലോ കൈത്തണ്ടയിലോ മരവിപ്പ് അനുഭവപ്പെടുക, നടക്കാനോ പടികള്‍ കയറാനോ പ്രയാസം, ഉയര്‍ന്ന ഹൃദയമിടിപ്പ്, ശ്വാസ തടസം, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, വയറിളക്കം, ഛര്‍ദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പല രോഗികള്‍ക്കും ആദ്യം കൈകളിലോ കാലുകളിലോ ബലക്ഷയം അനുഭവപ്പെടുന്നു. മിക്ക കേസുകളിലും ലക്ഷണങ്ങള്‍ പ്രകടമാകാന്‍ അഞ്ചോ ആറോ ദിവസങ്ങള്‍ എടുക്കുന്നു. ജിബിഎസ് ഉള്ള മിക്ക വ്യക്തികള്‍ക്കും ശ്വസിക്കാന്‍ ബുദ്ധിമുട്ട്, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍, വേദന, രക്തം കട്ടപിടിക്കല്‍, മലവിസര്‍ജ്ജനത്തിന്റെയോ മൂത്രസഞ്ചിയുടെയോ പ്രവര്‍ത്തനം തകരാറിലാകല്‍ എന്നിവയും അനുഭവപ്പെടാം. ഒരു ചെറിയ ശതമാനം ആളുകള്‍ക്ക് രോഗം വീണ്ടും വരാനുള്ള സാധ്യതയുണ്ട്. രോഗം മൂലമുളള സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കൃതൃമായ വ്യായാമം, ധ്യാനം, യോഗ, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍ എന്നിവ ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കാറുണ്ട്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 87.36, പൗണ്ട് – 111.09, യൂറോ – 91.87, സ്വിസ് ഫ്രാങ്ക് – 97.87, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.23, ബഹറിന്‍ ദിനാര്‍ – 231.80, കുവൈത്ത് ദിനാര്‍ -283.10, ഒമാനി റിയാല്‍ – 226.91, സൗദി റിയാല്‍ – 23.29, യു.എ.ഇ ദിര്‍ഹം – 23.79, ഖത്തര്‍ റിയാല്‍ – 24.05, കനേഡിയന്‍ ഡോളര്‍ – 60.387.