സമരത്തിനു മുൻപായി സിനിമാ സംഘടനകൾ സംയുക്തമായി സർക്കാരിനെ കാണും. അടുത്തയാഴ്ച തന്നെ കൂടിക്കാഴ്ച്ച നടത്താനാണ് നീക്കം. നികുതി കുറയ്ക്കുന്നത് ഉൾപ്പെടെ യോഗത്തിൽ ചർച്ച ചെയ്യുമെന്നും ആന്റണി പെരുമ്പാവൂരിന് നൽകിയ നോട്ടീസ് പിൻവലിക്കുമെന്നും കേരള ഫിലിം ചേംമ്പർ അറിയിച്ചു. അതോടൊപ്പം ഫിലിം ചേംബര്‍ പ്രസിഡണ്ട് ബി ആര് ജേക്കബ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരുമായി സംസാരിച്ചതിന് പിന്നാലെ നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെ വിമര്‍ശിച്ചുകൊണ്ട് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ആന്റണി പെരുമ്പാവൂര്‍ പിന്വലിച്ചിരുന്നുഇതേതുടർന്ന് ഏതാനും ആഴ്ചകളായി മലയാള സിനിമാ സംഘടനകള്‍ക്കിടയില്‍ നിലനിന്നിരുന്ന തര്‍ക്കം അവസാനിച്ചേക്കും.