ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഫെബ്രുവരി 15-ന് തിക്കിലും തിരക്കിലുംപെട്ട് യാത്രക്കാര്‍ മരിക്കാനിടായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ലിങ്കുകള്‍ സമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ എക്സിന് നോട്ടീസയച്ച് റെയില്‍വേ മന്ത്രാലയം. അപകടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന 285 ലിങ്കുകള്‍ പിന്‍വലിക്കാനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിന്റെ ധാര്‍മ്മിക പ്രശന്ങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി 17-ന് റെയില്‍വേ എക്സിന് നോട്ടീസ് അയച്ചിരിക്കുന്നത്.