ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ റിയല്‍മി ഇന്ത്യയില്‍ രണ്ടു ഫോണുകള്‍ പുറത്തിറക്കി. മിഡ്‌റേഞ്ച് പി സീരീസില്‍ പി3 പ്രോ ഫൈവ്ജിയും പി3എക്‌സ് ഫൈവ്ജിയുമാണ് അവതരിപ്പിച്ചത്. 50 മെഗാപിക്സല്‍ പ്രൈമറി കാമറയും 6,000 എംഎഎച്ച് ബാറ്ററിയോടും കൂടിയാണ് ഈ ഫോണുകള്‍ വിപണിയില്‍ എത്തിയത്. പി3 പ്രോയ്ക്ക് സ്‌നാപ്ഡ്രാഗണ്‍ 7എസ് ജെന്‍ 3 ചിപ്പ്‌സെറ്റാണ് കരുത്തുപകരുക. അതേസമയം പി3എക്‌സില്‍ മീഡിയാടെക് ഡൈമെന്‍സിറ്റി 6400 സോക് പ്രോസസറാണ് ക്രമീകരിച്ചിരിക്കുന്നത്. റിയല്‍മി പി3 പ്രോയുടെ ബേസ് മോഡലിന് 23,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജ് കപാസിറ്റിയുമുള്ള ഫോണിനാണ് ഈ വില. 8ജിബി+256ജിബി, 12ജിബി+256ജിബി എന്നി വേരിയന്റുകള്‍ക്ക് യഥാക്രമം 24,999 രൂപയും 26,999 രൂപയുമാണ് വില. ഫെബ്രുവരി 25 മുതല്‍ കമ്പനിയുടെ വെബ്‌സൈറ്റിലൂടെയും ഫ്ലിപ്പ്കാര്‍ട്ടിലൂടെയും ഗാലക്‌സി പര്‍പ്പിള്‍, നെബുല ഗ്ലോ, സാറ്റേണ്‍ ബ്രൗണ്‍ എന്നി നിറങ്ങളില്‍ ഹാന്‍ഡ്‌സെറ്റ് ലഭ്യമാകും. പി3എക്‌സ് ഫൈവ് ജിയുടെ 6ജിബി+128ജിബി, 8ജിബി+128ജിബി വേരിയന്റുകള്‍ക്ക് യഥാക്രമം 13,999 രൂപയും 14,999 രൂപയുമാണ് വില. ഫെബ്രുവരി 28 ന് റിയല്‍മി വെബ്‌സൈറ്റിലൂടെയും ഫ്ലിപ്പ്കാര്‍ട്ടിലൂടെയും ലൂണാര്‍ സില്‍വര്‍, മിഡ്‌നൈറ്റ് ബ്ലൂ, സ്റ്റെല്ലാര്‍ പിങ്ക് എന്നി മൂന്ന് നിറങ്ങളില്‍ ഇത് രാജ്യത്ത് വില്‍പ്പനയ്‌ക്കെത്തും.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan