റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയുടെ ആഡംബരത്തില്‍ ടൊവിനോ തോമസ്. ഓണ്‍റോഡ് വില ഏകദേശം 3.5 കോടി രൂപ വരുന്ന റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയുടെ മൂന്ന് ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡലാണ് താരത്തിന്റെ ഏറ്റവും പുതിയ വാഹനം. കൊച്ചിയിലെ മുത്തൂറ്റ് ജെഎല്‍ആറില്‍ നിന്നാണ് പുതിയ എസ്‌യുവി ടൊവിനോ ഗാരീജിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയ ബിഎംഡബ്ല്യു എക്‌സ് എമ്മും അതിന് മുമ്പ് റേഞ്ച് റോവര്‍ സ്‌പോര്‍ട്ടും ടൊവിനോ വാങ്ങിയിരുന്നു. 3.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് എസ്‌യുവിയില്‍. പരമാവധി 394 ബിഎച്ച്പി കരുത്തും 550 എന്‍എം ടോര്‍ക്കുമുണ്ട് ഈ മോഡലിന്. എട്ട് സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ്. വെറും 5.9 സെക്കന്‍ഡ് മതി ഈ ആഡംബര എസ്‌യുവിയുടെ വേഗം 100 കിലോമീറ്റര്‍ കടക്കാന്‍.