◾https://dailynewslive.in/ സാമൂഹികക്ഷേമ പെന്ഷന് വര്‍ധനവില്ലാതെ ഭൂനികുതിയും കോടതി ഫീസും വര്‍ധിപ്പിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെയും തന്റെ അഞ്ചാമത്തെയും സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിവേഗ വളര്‍ച്ചയുടെ ഘട്ടത്തിലാണ് ഇപ്പോള്‍ കേരളമെന്നും പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. പ്രതിസന്ധിയെ അതിജീവിച്ച് കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ധന ഞെരുക്കത്തിന് കാരണം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയാണെന്നും ധന കമ്മീഷന് ഗ്രാന്റ് തുടര്‍ച്ചയായി വെട്ടിക്കുറക്കുകയാണെന്നും പദ്ധതി വിഹിതവും വെട്ടികുറയ്ക്കുന്നുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.
◾https://dailynewslive.in/ സംസ്ഥാനത്ത് നിലവിലുള്ള ഭൂനികുതി സ്ലാബുകളില്‍ 50 ശതമാനത്തിന്റെ വര്‍ദ്ധനവ് പ്രഖ്യാപിച്ചു. അടിസ്ഥാന നികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ ഒരു ആറിന് അഞ്ച് രൂപ എന്നുള്ളത് ഏഴര രൂപയായി മാറും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്ഷന് പദ്ധതി നടപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചു.
*കെ.എസ്.എഫ്.ഇ*
*സ്ക്രീന്‍ ഷോട്ട് മത്സരം*
സ്ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന് കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഫെബ്രുവരി 6 ലെ വിജയി : നജ തെഹ്സിന്, കീഴരിയൂര്‍ പോസ്റ്റ്, കൊയിലാണ്ടി, കോഴിക്കോട്*
◾https://dailynewslive.in/ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനക്രമീകരിക്കുമെന്ന് ധനമന്ത്രി. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന നാല് ചക്രങ്ങളുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വിലയുടെ അടിസ്ഥാനത്തിലാണ് പുനക്രമീകരിക്കുന്നത്. 15 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അവയുടെ വിലയുടെ എട്ട് ശതമാനവും 20 ലക്ഷത്തിന് മുകളില്‍ വിലയുള്ളവയ്ക്ക് 10 ശതമാനവും ബാറ്ററി റെന്‍ഡിങ് സംവിധാനമുള്ള വാഹനങ്ങള്‍ക്ക് അവയുടെ വിലയുടെ 10 ശതമാനവും നികുതി ഈടാക്കും.
◾https://dailynewslive.in/ കേരളത്തിന്റെ അതിതീവ്ര ദുരന്തമാണ് മുണ്ടക്കൈ ചൂരല്‍മല പ്രദേശത്തുണ്ടായതെന്നും വയനാട്ടില്‍ സംഭവിച്ചത് 1202 കോടിയുടെ നഷ്ടമാണെന്നും പുനരധിവാസത്തിനായി 2221 കോടി രൂപ ആവശ്യമാണെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രം യാതൊരു വിധ സഹായവും തന്നിട്ടില്ലെന്നും പുനരധിവാസം സമയബന്ധിതമായി നടപ്പാക്കുമെന്നും അതിനായി ആദ്യഘട്ടത്തില്‍ 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിക്കുന്നുവെന്നും ധനമന്ത്രി അറിയിച്ചു.
◾https://dailynewslive.in/ റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി ബജറ്റില്‍ 3061 കോടി വകയിരുത്തി. ലൈഫ് ഭവന പദ്ധതിയിലൂടെ ഇതിനകം 5,39,043 വീടുകള്‍ അനുവദിച്ചതില്‍ 4,27,736 വീടുകള്‍ പൂര്‍ത്തിയാക്കിയെന്നും ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളില്‍ പട്ടികജാതിയില്‍ ഉള്‍പ്പെട്ട 1,16,996 പേരും പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട 43,332 പേരും ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം ബജറ്റ് അവതരണത്തില്‍ പറഞ്ഞു.
*
class="selectable-text copyable-text false x117nqv4">Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സിന്റെ X’mas, New Year Celebrations*പുളിമൂട്ടില്‍ സില്‍ക്സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെയും വ്യാജ വാര്‍ത്തകള്‍ക്കെതിരെയും കാര്യക്ഷമമായ സംവിധാനം രൂപീകരിക്കുന്നതിനായി 2 കോടിയും, വിദ്യാര്‍ത്ഥികളെ തൊഴില്‍പ്രാപ്തരാക്കാനുള്ള വിജ്ഞാന കേരളം പദ്ധതിക്കായി 20 കോടി രൂപയും, കെഎസ്ആര്‍ടിസി വികസനത്തിന് 178.98 കോടി രൂപയും ചാമ്പ്യന്‍സ് ബോട്ട് ലീഗിന് 8.96 കോടി രൂപയും പൊന്മുടിയില് റോപ് വേ സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപയും ബജറ്റില്‍ നീക്കി വച്ചതായി ധനമന്ത്രി വ്യക്തമാക്കി.
◾https://dailynewslive.in/ വനം – വന്യജീവി സംരക്ഷണത്തിന് 305.61 കോടിയും, പഴയ സര്‍ക്കാര്‍ വാഹനങ്ങള്‍ മാറ്റി വാങ്ങാന്‍ 100 കോടി രൂപയും വകയിരുത്തി. കൂടാതെ അടുത്ത വര്‍ഷത്തെ ബജറ്റ് സമ്മേളനത്തിന് കേരളത്തിന്റെ വടക്കന്‍ പ്രദേശത്തുള്ള എം എല്‍ എമാര്‍ക്ക് വീതിയേറിയ 6 വരി ദേശീയ പാതയിലൂടെ തിരുവനന്തപുരത്തേക്ക് വരാന്‍ കഴിയുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
◾https://dailynewslive.in/ സംസ്ഥാന ബജറ്റില്‍ ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി രൂപ നീക്കി വെച്ചു. കാരുണ്യ പദ്ധതിക്കായി 700 കോടി രൂപയാണ് അനുവദിച്ചത്. വിഴിഞ്ഞത്തെ പ്രധാന ട്രാന്‍ഷിപ്മെന്റ് തുറമുഖമാക്കി മാറ്റുമെന്നും സിംഗപ്പൂര്‍, ദുബായ് മാതൃകയില്‍ കയറ്റുമതി- ഇറക്കുമതി തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റുമെന്നും ധനമന്ത്രി പറഞ്ഞു. ഇടത്തരം വരുമാനമുള്ളവര്‍ക്ക് സഹകരണ ഭവനപദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..
*2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ കേരളത്തില്‍ ആള്‍താമസമില്ലാതെ കിടക്കുന്ന വീടുകളുടെ സാധ്യതകള്‍ പരമാവധി മനസ്സിലാക്കി ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കെ ഹോംസ് പദ്ധതി ധനമന്ത്രി അവതരിപ്പിച്ചു. മിതമായ നിരക്കില്‍ താമസസൗകര്യമൊരുക്കുന്നതിനും വീട്ടുടമകള്‍ക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും ഇതിലൂടെയാകും.ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാരംഭ ചെലവുകള്‍ക്കായി 5 കോടി രൂപ വകയിരുത്തി.
◾https://dailynewslive.in/ കേരളത്തിലെ നാട്ടുവൈദ്യം, പാരമ്പര്യ വൈദ്യം മേഖലയിലെ ചികിത്സാ സമ്പ്രദായങ്ങളും നാട്ടറിവുകളും സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടി കേരള നാട്ടുവൈദ്യ, പരമ്പരാഗത കമ്മീഷന് രൂപീകരിക്കാനും കേരള നാട്ടുവൈദ്യ പരമ്പരാഗത ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനും ലക്ഷ്യമിടുന്നതായി ധനമന്ത്രി പറഞ്ഞു. അതോടൊപ്പം പാമ്പുകടിയേറ്റുള്ള മരണങ്ങള് ഇല്ലാതാക്കാന്‍ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടിയും കേരളാ ബജറ്റില്‍ അനുവദിച്ചു.
◾https://dailynewslive.in/ സര്‍ക്കാര്‍ ജീവക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. 2025 ഏപ്രിലില്‍ ഇത് നല്‍കും. ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡു 1,900 കോടി രൂപയും ഈ സാമ്പത്തിക വര്‍ഷം നല്‍കും. ഡി എ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇന്‍ പിരീഡ് ഈ സാമ്പത്തിക വര്‍ഷം ഒഴിവാക്കുമെന്നും സര്‍വീസ് പെന്ഷന് പരിഷ്ക്കരണത്തിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയില്‍ വിതരണം ചെയ്യുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.
◾https://dailynewslive.in/ കേരളത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം താഴേക്ക് പോകുന്നതും പ്രായമായവരുടെ എണ്ണം കൂടുന്നതിലും ആശങ്ക രേഖപ്പെടുത്തി സംസ്ഥാന ബജറ്റ്. 2024-ല്‍ കേരളത്തില്‍ 3.48 കുഞ്ഞുങ്ങളാണ് ജനിച്ചതെന്നും 2014-ല്‍ ഇത് 5.34 ലക്ഷമായിരുന്നുവെന്നും ഇരുപത് വര്‍ഷം മുന്‍പ് 6 ലക്ഷത്തിന് മുകളില്‍ കുട്ടികള്‍ ജനിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ കുട്ടികളുടെ എണ്ണം പാതിയായി കുറഞ്ഞിരിക്കുന്നതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
◾https://dailynewslive.in/ വയോജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നല്കിയ ബജറ്റ് കൂടിയാണ് ധനമന്ത്രി ഇന്ന് അവതരിപ്പിച്ചത്. സര്‍ക്കാര്‍ അംഗീകൃത ഡിജിറ്റല്‍ ഗ്രിഡില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കിടപ്പു രോഗികള്‍ക്കും പാലിയേറ്റീവ് കെയര്‍, മരുന്ന്, ഭക്ഷണം എന്നിവ ഉറപ്പു വരുത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
◾https://dailynewslive.in/ നവകേരള നിര്‍മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നല്കാന് പോരുന്ന ക്രിയാത്മക ഇടപെടലാണ് കേരളത്തിന്റെ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും കഠിന പരിശ്രമങ്ങളിലൂടെ കേരളത്തിന്റെ വികസനത്തെയും കേരളീയരുടെ ജീവിതക്ഷേമത്തെയും ശക്തിപ്പെടുത്തി മുമ്പോട്ടു കൊണ്ടുപോവുന്ന സമീപനമാണ് ബജറ്റില്‍ കേരളം സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക അവസ്ഥയെ കുറിച്ചും ധനസ്ഥിതിയെ കുറിച്ചും യാതൊരു പരിഗണനയുമില്ലാത്ത പൊള്ളയായ ബജറ്റാണ് സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്. സര്‍ക്കാരിന് നിലവിലുള്ള കടം നികത്താന്‍ പോലും പുതിയ ബജറ്റില്‍ അനുവദിച്ച തുക തികയില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
◾https://dailynewslive.in/ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. യാതൊരു ഹോം വര്‍ക്കും ചെയ്യാതെ അവതരിപ്പിച്ച ബജറ്റാണെന്നും കേവലം മൈതാനപ്രസംഗം പോലെയാണ് ഇത് നിയമസഭയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
◾https://dailynewslive.in/ ബജറ്റ് അവതരണത്തിനു മുന്‍പായി നിയമസഭയില്‍ ക്രമപ്രശ്നം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. നടപടിക്രമവും കാര്യനിര്‍വഹണവും അനുസരിച്ച് ബജറ്റ് അവതരണത്തിന് ഒരു ദിവസം മുമ്പ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കുന്നതാണ് കീഴ്വഴക്കമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സഭയുടെ കാര്യോപദേശക സമിതി നിര്‍ദേശിച്ചത് അനുസരിച്ചാണ് സഭാ സമ്മേളനം തുടങ്ങുന്ന ദിവസം തന്നെ ബജറ്റ് അവതരണം വേണമെന്ന് നിശ്ചയിച്ചതെന്നും അതുകൊണ്ടാണ് നേരത്തെ വിതരണം ചെയ്യാന്‍ സാധിക്കാത്തതെന്നും ധനമന്ത്രി പറഞ്ഞു. സാമ്പത്തിക അവലോകനം മുന്‍കൂട്ടി വിതരണം ചെയ്യണമെന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്ന് സ്പീക്കര്‍ അറിയിച്ചു.
◾https://dailynewslive.in/ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചുകഴിഞ്ഞാല്‍ പൊലീസ് നിയമപ്രകാരം മുന്നോട്ട് പോകാന്‍ ബാധ്യസ്ഥരാണെന്നും, പൊലീസിന്റെ അന്വേഷണ അധികാരങ്ങള്‍ തടയുന്നതിനുള്ള നിര്‍ദ്ദേശം നല്‍കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
◾https://dailynewslive.in/ കൊച്ചി നഗരസഭ പരിധിയില്‍ വഴിയോര കച്ചവടം നടത്തുന്നവര്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധമാക്കി കേരള ഹൈക്കോടതിയുടെ ഉത്തരവ്. അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഇത് സംബന്ധിച്ച് സ്ട്രീറ്റ് വെന്‍ഡിങ് പ്ലാന്‍ രൂപീകരിച്ചതിന് ശേഷമാണ് കോടതി ഉത്തരവിറക്കിയത്.
◾https://dailynewslive.in/ ഇടുക്കി കൂട്ടാറിലെ പൊലീസ് മര്‍ദനത്തില്‍ കട്ടപ്പന എഎസ്പി ഇന്ന് ജില്ല പൊലീസ് മേധാവിക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയുണ്ടായേക്കും. നടപടി ഉണ്ടായില്ലെങ്കില്‍ പരാതിയുമായി മുന്നോട്ട് പോകുമെന്ന് മര്‍ദ്ദനമേറ്റ മുരളി അറിയിച്ചു. പോലിസ് സേനയില്‍ മോശമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നും മുരളി പറഞ്ഞു. പുതുവത്സര ദിനത്തില്‍ രാത്രി പതിനൊന്നു മണിയോടെയാണ് ഓട്ടോ ഡ്രൈവറായ കുമരകം മെട്ട് സ്വദേശിയായ മുരളീധരന് മര്‍ദ്ദനമേറ്റത്.
◾https://dailynewslive.in/ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തുറന്ന് വെച്ച മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസുകാരി മരിച്ചു. രാജസ്ഥാനില്‍ നിന്നും എത്തിയ യാത്രാക്കാരുടെ ഒപ്പമുണ്ടായിരുന്ന കുട്ടിയാണ് മാലിന്യക്കുഴിയിലേക്ക് വീണത്. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഡൊമസ്റ്റിക് ആഗമന ടെര്‍മിനലിനടുത്ത് വെച്ച് ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.
◾https://dailynewslive.in/ ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ വീണ്ടും വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന 14 വിമാനങ്ങളാണ് റദ്ദാക്കിയത്. ഫെബ്രുവരി 9 മുതലാണ് ഈ റദ്ദാക്കലുകള്‍ പ്രാബല്യത്തില്‍ വരുന്നത്. മാര്‍ച്ച് 25 വരെ തുടരും.
◾https://dailynewslive.in/ ദില്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ കൂടുതല്‍ കിട്ടില്ലെന്ന് സമാജ് വാദി പാര്‍ട്ടി എംപി രാം ഗോപാല്‍ യാദവ്. ദില്ലിയില്‍ കോണ്‍ഗ്രസിനെ ഇപ്പോള്‍ പിന്തുണക്കാനാകില്ലെന്നും, ബിജെപിയെ തോല്‍പിക്കാനാകുന്നവരെയാണ് പിന്തുണയ്ക്കുകയെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ അഞ്ച് വര്‍ഷത്തിനുശേഷം റിപ്പോ നിരക്ക് കാല് ശതമാനം കുറച്ച് റിസര്‍വ് ബാങ്ക്. രാജ്യത്ത് പണപെരുപ്പം നിയന്ത്രണ വിധേയമായെന്ന് വിലയിരുത്തിയ ശേഷമാണ് 6 അംഗ പണ നയ നിര്‍ണ്ണയ സമിതി റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ നിന്നും 6.25 ആയി കുറച്ചത്. ഭവന വ്യക്തിഗത വാഹന വായ്പകളുടെ പലിശ നിരക്കില്‍ കുറവ് വരുന്നതിനാല്‍ സാധാരണക്കാര്‍ക്ക് ഗുണം ചെയ്യുന്ന തീരുമാനം കൂടിയാണിത്.
◾https://dailynewslive.in/ ഉംറ തീര്‍ത്ഥാടകര്‍ക്ക് മെനിഞ്ചൈറ്റിസ് വാക്സിന് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം സൗദി അറേബ്യ പിന്‍വലിച്ചു. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കി. സ്വകാര്യ വിമാന കമ്പനികള്‍ ഉള്‍പ്പടെ രാജ്യത്തെ എല്ലാ വിമാന കമ്പനികള്‍ക്കും പുതുക്കിയ വാക്സിനേഷന് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
◾https://dailynewslive.in/ അമേരിക്കയില്‍ നിന്ന് ഇന്ത്യക്കാരെ മനുഷ്യത്വ രഹിതമായി നാട് കടത്തിയതില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ പ്രതിപക്ഷം. രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. പിസിസികളുടെ നേതൃത്വത്തില്‍ സംസ്ഥാന, ജില്ലാ ആസ്ഥാനങ്ങളില്‍ ഇന്ന് പ്രതിഷേധിക്കാനാണ് നിര്‍ദ്ദേശം.
◾https://dailynewslive.in/ മൂന്ന് ദിവസത്തിനിടെ 550 ഭൂചലനങ്ങള്‍ ഉണ്ടായതിന് പിന്നാലെ ഗ്രീക്ക് ദ്വീപിലെ സാന്റോറിനിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബുധനാഴ്ച 5.2 തീവ്രതയുള്ള ചലനം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഗ്രീക്ക് ദ്വീപില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ശക്തിയേറിയ ഭൂചലനം രേഖപ്പെടുത്തിയതിന് പിന്നാലെ 11,000ലേറെ പേരയാണ് ദ്വീപില്‍ നിന്ന് മാറ്റി താമസിപ്പിച്ചിട്ടുള്ളത്.
◾https://dailynewslive.in/ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് സഞ്ജുവിനെ പിന്തുണച്ചതിനല്ലെന്നും അസ്സോസിയേഷനെതിരെ തെറ്റായതും അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിനാണെന്നും കേരള ക്രിക്കറ്റ് അസോസിഷന്. സഞ്ജു സാംസണ് ശേഷം ഇന്ത്യന്‍ ടീമില്‍ ആര് വന്നു എന്ന ശ്രീശാന്തിന്റെ ചോദ്യം അപഹാസ്യമാണെന്നും അച്ചടലംഘനം ആര് നടത്തിയാലും അനുവദിക്കാന്‍ സാധിക്കില്ലെന്നും അസ്സോസിയേഷനെതിരെ കളവായ കാര്യങ്ങള്‍ പറഞ്ഞു അപകീത്തി ഉണ്ടാക്കിയാല്‍ മുഖം നോക്കാതെ നടപടി എടുക്കുക്കുമെന്നും കെസിഎ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. വാതുവെപ്പ് വിഷയത്തില്‍ കുറ്റവിമുക്തനാകാത്ത ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിഷന്റെ കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടതില്ലെന്നു കെസിഎ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
◾https://dailynewslive.in/ കേരളത്തില്‍ നിന്നുള്ള താരങ്ങളെ തുടര്‍ന്നും പിന്തുണയ്ക്കുമെന്നും രാജ്യത്തിനായി കളിക്കാം എന്ന് സ്വപ്നം കാണുന്നവരെ നമുക്ക് ആവശ്യമുണ്ടെന്നും അതിനു തുരങ്കം വയ്ക്കുന്നവര്‍ക്കൊപ്പം നില്ക്കാന് തനിക്കാകില്ലെന്നും കേരള ക്രിക്കറ്റിനെ താന്‍ സ്നേഹിക്കുന്നുവെന്നും എസ്. ശ്രീശാന്ത്. കെസിഎ വാര്‍ത്താകുറിപ്പിനോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം. നിയമത്തിലും നീതിയിലും വിധിയിലും തനിക്ക് വിശ്വാസം ഉണ്ടെന്നും കേരള ക്രിക്കറ്റിനെ ബാധിക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് മുഖം തിരിക്കുന്നവരെ കുറിച്ച് ആശങ്കയുണ്ടെന്നും തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്താകുറിപ്പ് ഇറക്കിയവര്‍ ഉത്തരം പറയേണ്ടി വരുമെന്നും അതിനു അധികം നാള് കാത്തിരിക്കേണ്ടി വരില്ലെന്നും ശ്രീശാന്ത് പ്രതികരിച്ചു.
◾https://dailynewslive.in/ അഞ്ച് വര്‍ഷത്തിനുശേഷം റീപോ നിരക്ക് കാല് ശതമാനം (25 ബേസിസ് പോയിന്റ്) കുറച്ച് റിസര്‍വ് ബാങ്ക്. ബാങ്കുകള്‍ അടിയന്തര സാഹചര്യത്തില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് എടുക്കുന്ന ഏകദിന വായ്പയുടെ പലിശയാണ് റീപോ നിരക്ക്. ബാങ്ക് റേറ്റ്, മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫസിലിറ്റി തുടങ്ങിയ അനുബന്ധ നിരക്കുകളും കാല്‍ശതമാനം കുറച്ചു. റിസര്‍വ് ബാങ്ക് പണനയ സമീപനം ന്യൂട്രല്‍ ആയി തുടരും. ആവശ്യമായ സമയത്ത് ഇടപെടാന്‍ ഇതു സഹായിക്കും. റിസര്‍വ് ബാങ്ക് പണനയ കമ്മിറ്റി ഏകകണ്ഠമായിട്ടാണു തീരുമാനം എടുത്തത്. വിലക്കയറ്റം ഗണ്യമായി താഴ്ന്നെന്ന് കമ്മിറ്റി വിലയിരുത്തി. അടുത്ത വര്‍ഷത്തെ വളര്‍ച്ച പ്രതീക്ഷ 6.7 ശതമാനമായി കുറച്ചത് ഓഹരി സൂചികകളെയും രൂപയെയും താഴ്ത്തി. 2025-26 വര്‍ഷം ജിഡിപി വളര്‍ച്ച 6.7 ശതമാനമാകും എന്നു ബാങ്ക് കണക്കാക്കുന്നു. നേരത്തേ എഴു ശതമാനം പ്രതീക്ഷിച്ചിരുന്നതാണ്. ഈ വര്‍ഷത്തെ വളര്‍ച്ച നിഗമനം 6.6 ശതമാനം നിലനിര്‍ത്തി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് 6.4 ശതമാനമാണ് പറയുന്നത്. ജൂലൈ – സെപ്റ്റംബര്‍ വളര്‍ച്ച പ്രതീക്ഷ 7.3 ല്‍ നിന്ന് എഴു ശതമാനമായി കുറച്ചു. ഈ ത്രൈമാസത്തിലെ വിലക്കയറ്റ നിഗമനം 4.5-ല്‍ നിന്നു 4.4 ശതമാനമായി കുറച്ചു. വാര്‍ഷിക വിലക്കയറ്റം 4.8 ശതമാനം ആയിരിക്കും. അടുത്ത ധനകാര്യ വര്‍ഷം അവസാനത്തോടെ വിലക്കയറ്റം 4.2 ശതമാനമായി കുറയുമെന്നു കേന്ദ്ര ബാങ്ക് കണക്കാക്കി.
◾https://dailynewslive.in/ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ റിയല്‍മിയുടെ പുതിയ ഫോണ്‍ ഫെബ്രുവരി 18ന് ഇന്ത്യയില്‍ അവതരിപ്പിക്കും. റിയല്‍മി പി3 പ്രോ എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാര്‍ട്ട്ഫോണിന് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 7 എസ് ജെന്‍ 3 ആയിരിക്കും കരുത്ത് പകരുക. 4എന്‍എം ടിഎസ്എംസി പ്രോസസ്സില്‍ നിര്‍മ്മിച്ച ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 7 എസ് ജെന്‍ 3 ചിപ്പ്സെറ്റാണ് ഫോണില്‍ ക്രമീകരിക്കുക. ക്വാഡ്-കര്‍വ്ഡ് ഡിസ്പ്ലേ ഡിസൈന്‍ ആണ് ഫോണിന്റെ മറ്റൊരു സവിശേഷത. അനായാസമായി ഗെയിമിങ് സാധ്യമാക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. ആഴത്തിലുള്ള കാഴ്ചാനുഭവവും പകരുന്ന തരത്തിലാണ് ഫോണ്‍. ഫോണ്‍ എളുപ്പം ഹീറ്റാകുന്നത് തടയാനായി 6,050 എംഎം ചതുരശ്ര വിസ്തീര്‍ണ്ണം ഉള്‍ക്കൊള്ളുന്ന എയ്റോസ്പേസ്-ഗ്രേഡ് വേപ്പര്‍ ചേമ്പര്‍ കൂളിങ് സിസ്റ്റവും ഈ ഉപകരണത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ക്രാഫ്റ്റണുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ജിടി ബൂസ്റ്റ് സാങ്കേതികവിദ്യയും പി 3 പ്രോയില്‍ ഉണ്ടാകും.
◾https://dailynewslive.in/ വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ ‘വടക്കന്‍’ ഓഡിയോ ട്രെയിലര്‍ പുറത്തിറക്കി. സജീദ് എ ആണ് സംവിധാനം. ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിക്കൊണ്ട് അത്യാധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയും ഗ്രാഫിക്സും ശബ്ദ, ദൃശ്യ വിന്യാസങ്ങളുമെല്ലാമായിട്ടാണ് ‘വടക്കന്‍’ ഒരുക്കിയിരിക്കുന്നത്. ഓസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്. ജാപ്പനീസ് ഛായാഗ്രഹക കെയ്കോ നകഹാര ഛായാഗ്രഹണം ഒരുക്കുന്നു. ഉണ്ണി ആറിന്റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാല്‍ സംഗീതം നല്കുന്നു. ആഗോളതലത്തില്‍ ശ്രദ്ധേയയായ പാക് ഗായിക സെബ് ബംഗാഷ് ബിജിബാലിനും ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവായ ഷെല്ലെയ്ക്കുമൊപ്പം ഒരുക്കിയ ഒരു പ്രണയ ഗാനം ‘വടക്കനി’ല്‍ ആലപിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച സിജിഐ ടീമാണ് ചിത്രത്തിന്റെ വിഎഫ്എക്സ് ഒരുക്കുന്നത്. കിഷോറിനേയും ശ്രുതിയേയും കൂടാതെ മെറിന് ഫിലിപ്പ്, മാലാ പാര്‍വ്വതി, രവി വെങ്കട്ടരാമന്, ഗാര്‍ഗി ആനന്ദന്, ഗ്രീഷ്മ അലക്സ്, കലേഷ് രാമാനന്ദ്, കൃഷ്ണ ശങ്കര്‍, ആര്യന് കതൂരിയ, മീനാക്ഷി ഉണ്ണികൃഷ്ണന്, സിറാജ് നാസര്‍, രേവതി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്.
◾https://dailynewslive.in/ നടന് ജയശങ്കര്‍ കാരിമുട്ടം നായകനാകുന്ന ‘മറുവശം’ ഈ മാസം തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറുവശം. ജയശങ്കറിന് പുറമെ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രം നിര്‍മ്മിക്കുന്നതും അനുറാമാണ്. ‘കള്ളം’, ‘കല്ല്യാണിസം’, ‘ദം’, ‘ആഴം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനുറാം റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ സ്വന്തമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് മറുവശം. ആഴം വൈകാതെ തിയേറ്ററിലെത്തും. ഷെഹിന് സിദ്ദിഖ്, പ്രശാന്ത് അലക്സാണ്ടര്‍, കൈലാഷ്, ശീജിത്ത് രവി എന്നിവരാണ് മറുവശം ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. രാജ്യാന്തര ചലച്ചിത്ര മേളയായ ഐഎഫ്എഫ്കെയില് ഫിലിം മാര്‍ക്കറ്റില്‍ മറുവശം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അഥിതി മോഹന്‍, അഖില്‍ പ്രഭാകരന്, സ്മിനു സിജോ, നദി ബക്കര്‍, റ്റ്വിങ്കിള്‍ ജോബി, ബോബന് ആലുമ്മൂടന്‍, ക്രിസ്സ് വേണുഗോപാല്‍, ഹിസ്സാന്‍, സജിപതി, ദനില്‍ കൃഷ്ണ, സഞ്ജു സലിം പ്രിന്‍സ്, റോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
◾https://dailynewslive.in/ യമഹ ആര് 15 കണക്കുകള്‍ പുറത്തു വിട്ട് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍. ഇതുവരെ 10 ലക്ഷം ആര് 15 ബൈക്കുകളാണ് യമഹ നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ 90 ശതമാനവും ഇന്ത്യയില്‍ തന്നെ വിറ്റഴിച്ചപ്പോള്‍ 10 ശതമാനം മാത്രം കയറ്റുമതി ചെയ്തു. യമഹയുടെ ഛത്തീസ്ഗഢിലെ സൂരജ്പൂര്‍ പ്ലാന്റിലാണ് ആര് 15 ന്റെ നിര്‍മാണം നടക്കുന്നത്. ഈ ഇരുചക്ര വാഹനം ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടത് 2008 ലാണ്. പെര്‍ഫോമന്‍സും മൈലേജും തന്നെയാണ് ആര് 15 നു ഇത്രയധികം ആരാധകരെ നേടിക്കൊടുത്തത്. 2008 ല്‍ ആദ്യ തലമുറ വിപണിയിലെത്തി മൂന്നു വര്‍ഷത്തിന് ശേഷം 2011 ലാണ് രണ്ടാം തലമുറ വി2.0 പുറത്തിറങ്ങിയത്. 2018 ല്‍ മൂന്നാം തലമുറ വി3.0 യും 2021ല്‍ നാലാം തലമുറ വി4.0 യും വിപണിയിലെത്തി. 155 സി സി ലിക്വിഡ് കൂള്‍ഡ് 4 സ്ട്രോക്ക് എന്‍ജിനാണ് ഈ ഇരുചക്ര വാഹനത്തില്‍. 18.4 പി എസ് കരുത്തും 14.2 എന്‍ എം ടോര്‍ക്കും നല്‍കും. ഏറ്റവും കുറഞ്ഞ വേരിയന്റിന് 1,66,700 രൂപ മുതലാണ് എക്സ് ഷോറൂം വിലയാരംഭിക്കുന്നത്. ആര് 15 വി4 നു 183600 മുതല്‍ 1,88,600 വരെയും ആര് 15 എം നു 1,99,800 മുതല്‍ 210800 വരെയുമാണ് വില.
◾https://dailynewslive.in/ കേരളത്തിന്റെ പ്രവാസചരിത്രമാരംഭിക്കുന്ന അറുപതുകളില്‍ മദ്ധ്യതിരുവിതാംകൂറിലെ ഒരു കുഗ്രാമത്തില്‍നിന്നും പള്ളിയുടെ സഹായത്തോടെ നഴ്സിങ് പഠനത്തിനായി ജര്‍മനിയിലെത്തി, ശേഷം ജോലിയുമായി അവിടെത്തന്നെ തുടരേണ്ടിവന്ന ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന അവിചാരിതസംഭവങ്ങളുടെയും അപ്രതീക്ഷിത ദുരന്തങ്ങളുടെയും കഥ. കുടുംബത്തെ കരകയറ്റാന്‍ നാടിനെയും പ്രിയപ്പെട്ടവരെയും ഉപേക്ഷിച്ച് ഒറ്റപ്പെടലിന്റെ കയത്തിലേക്ക് എടുത്തുചാടിയവളെ വെറും കറവപ്പശുവായി മാത്രം കണ്ട ഉറ്റവരും, ജീവനോളം വിശ്വസിച്ചിട്ടും ചേര്‍ത്തുപിടിക്കാതെ വിധിക്ക് എറിഞ്ഞുകൊടുത്ത ആത്മമിത്രവുമടക്കമുള്ളവര്‍ മുറിവേല്‍പ്പിച്ച, തുടര്‍ച്ചയായി വഞ്ചിക്കപ്പെട്ട ജീവിതത്തിന്റെ ആത്മവ്യഥകള്‍. ‘നാരകം’. എബ്രഹാം മാത്യു. മാതൃഭൂമി ബുക്സ്. വില 218 രൂപ.
◾https://dailynewslive.in/ തണുത്ത വെള്ളം കണ്ണിനുള്ളില്‍ ശക്തിയായി തളിച്ചു കഴുകുന്ന ശീലം കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് നേത്രാരോഗ്യ വിദഗ്ധര്‍. കണ്ണുകളിലെ ഈര്‍പ്പം നിലനിര്‍ത്തുന്ന കണ്ണുനീര് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കുകയും കണ്ണുകള്‍ വരണ്ടതാകാന്‍ കാരണമാവുകയും ചെയ്യുന്നു. കണ്ണുനീര് ഗ്രന്ഥി പുറപ്പെടുവിക്കുന്ന കണ്ണുനീര് കണ്ണുകളെ അണുബാധയടക്കമുള്ളവയില്‍ നിന്ന് സംരക്ഷിക്കുന്നു. കണ്ണുകള്‍ ഇത്തരത്തില്‍ കഴുകുന്നതോടെ കണ്ണുനീര് കുറയുന്നതിലേക്കും കണ്ണുകള്‍ വരണ്ടതാകുന്നതിലേക്കും നയിച്ചേക്കാം. മൂന്ന് പാളികളാണ് കണ്ണുനീര് ദ്രാവകത്തില്‍ അടങ്ങിയിരിക്കുന്നത്. ജലം പാളി, മ്യൂസിന് പാളി, ലൈസോംസൈം, ലൈക്ലോഫെറിന്‍, ലിപ്പോകാലിന്‍, ലാക്ടോഫെറിന്‍, ഇമ്യൂണോഗ്ലോബുലിന്‍, ഗ്ലൂക്കോസ്, യൂറിയ, സോഡിയം, പൊട്ടാസ്യം തുടങ്ങിയ പദാര്‍ത്ഥങ്ങളടങ്ങിയ ലിപിഡ് പാളി. ഇവ കണ്ണുകളെ അണുബാധയില്‍ നിന്ന് സംരക്ഷിക്കുന്നു. കൂടാതെ കണ്ണുകള്‍ കഴുകാനെടുക്കുന്ന വെള്ളത്തില്‍ ദോഷകരമായ മാലിന്യങ്ങള്‍ അടങ്ങിയിരിക്കാം. ഇത് കണ്ണിന്റെ അതിലോലമായ കലകളെ ബാധിക്കാം. പൈപ്പ് വെള്ളത്തില്‍ കണ്ണുകള്‍ കഴുകുമ്പോള്‍ അതില്‍ ബാക്ടീരിയ, വൈറസുകള്‍, പരാദങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ സൂക്ഷ്മാണുക്കള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഈ സൂക്ഷ്മാണുക്കള്‍ അകാന്തമീബ കെരാറ്റിറ്റിസിന് കാരണമാകും, ഇത് കാഴ്ച വൈകല്യത്തിനോ അന്ധതയ്ക്കോ പോലും കാരണമാകുന്ന ഗുരുതരമായ നേത്ര അണുബാധയാണ്. കണ്ണുകള്‍ ഫ്രഷ് ആകാന്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കാര്‍ബോക്സിമീഥൈല്‍ സെല്ലുലോസ് അടങ്ങിയ ഐ ഡ്രോപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് കണ്ണുകള്‍ ഡ്രൈ ആകാതെ സംരക്ഷിക്കും. ഇത് പൂര്‍ണമായും അണുവിമുക്തമാണ്. അതിനാല്‍ മറ്റ് മാലിന്യങ്ങളൊന്നും കണ്ണുകളില്‍ പ്രവേശിക്കില്ല.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 87.36, പൗണ്ട് – 108.76. യൂറോ – 90.84, സ്വിസ് ഫ്രാങ്ക് – 96.46, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.96, ബഹറിന്‍ ദിനാര്‍ – 231.77, കുവൈത്ത് ദിനാര്‍ -283.20, ഒമാനി റിയാല്‍ – 226.88, സൗദി റിയാല്‍ – 23.29, യു.എ.ഇ ദിര്‍ഹം – 23.79, ഖത്തര്‍ റിയാല്‍ – 24.01, കനേഡിയന്‍ ഡോളര്‍ – 61.05.