കേരളത്തിന്റെ പ്രവാസചരിത്രമാരംഭിക്കുന്ന അറുപതുകളില്‍ മദ്ധ്യതിരുവിതാംകൂറിലെ ഒരു കുഗ്രാമത്തില്‍നിന്നും പള്ളിയുടെ സഹായത്തോടെ നഴ്സിങ് പഠനത്തിനായി ജര്‍മനിയിലെത്തി, ശേഷം ജോലിയുമായി അവിടെത്തന്നെ തുടരേണ്ടിവന്ന ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന അവിചാരിതസംഭവങ്ങളുടെയും അപ്രതീക്ഷിത ദുരന്തങ്ങളുടെയും കഥ. കുടുംബത്തെ കരകയറ്റാന്‍ നാടിനെയും പ്രിയപ്പെട്ടവരെയും ഉപേക്ഷിച്ച് ഒറ്റപ്പെടലിന്റെ കയത്തിലേക്ക് എടുത്തുചാടിയവളെ വെറും കറവപ്പശുവായി മാത്രം കണ്ട ഉറ്റവരും, ജീവനോളം വിശ്വസിച്ചിട്ടും ചേര്‍ത്തുപിടിക്കാതെ വിധിക്ക് എറിഞ്ഞുകൊടുത്ത ആത്മമിത്രവുമടക്കമുള്ളവര്‍ മുറിവേല്‍പ്പിച്ച, തുടര്‍ച്ചയായി വഞ്ചിക്കപ്പെട്ട ജീവിതത്തിന്റെ ആത്മവ്യഥകള്‍. ‘നാരകം’. എബ്രഹാം മാത്യു. മാതൃഭൂമി ബുക്‌സ്. വില 218 രൂപ.