◾https://dailynewslive.in/ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ. 14 ദിവസത്തേക്കാണ് സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജ് ഉത്തരവിന്റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തത്. ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നത് നഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് ജഡ്ജ് ജോണ്‍ കോഗ്നോര് അഭിപ്രായപ്പെട്ടു. അമേരിക്കയില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും പൗരത്വം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 14-ാം ഭേദഗതിയുടെ നഗ്നമായ ലംഘനമാണ് ഉത്തരവെന്ന് വാദിച്ചാണ് ഡമോക്രാറ്റിക് നേതൃത്വത്തിലുള്ള സംസ്ഥാനങ്ങള്‍ താല്‍ക്കാലിക നിയന്ത്രണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
◾https://dailynewslive.in/ വ്യവസായങ്ങള്‍ക്ക് വെള്ളം നല്‍കുന്നത് മഹാപാപമല്ലെന്നും ഇനിയും വ്യവസായങ്ങള്‍ക്ക് വെള്ളം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. പാലക്കാട് ബ്രൂവറി കമ്പനിക്ക് അനുമതി നല്‍കിയതിലെ അഴിമതിയാരോപണങ്ങള്‍ തള്ളികൊണ്ടാണ് സമാനമായ പദ്ധതികള്‍ക്ക് ഇനിയും വെള്ളം നല്‍കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്. പാലക്കാട്ടെ ബ്രൂവറിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വ്യാജ പ്രചാരണങ്ങള്‍ക്ക് അധികം ആയുസുണ്ടാകില്ലെന്നും ഇടത് മുന്നണി ഇടപെടുന്നത് സത്യസന്ധമായി മാത്രമാണെന്നും പിണറായി അവകാശപ്പെട്ടു.
*കെ.എസ്.എഫ്.ഇ*
*സ്ക്രീന്‍ ഷോട്ട് മത്സരം*
സ്ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന് കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ജനുവരി 23 ലെ വിജയി : മെല്വിന്, തിരുമേനി പോസ്റ്റ്, ചെറുപുഴ, കണ്ണൂര്‍*
◾https://dailynewslive.in/ എലപ്പുള്ളി പഞ്ചായത്തില്‍ ഒയാസിസ് കമ്പനിക്ക് ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കിയതിനെ നിയമസഭയില്‍ മുഖ്യമന്ത്രി ന്യായീകരിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. അഴിമതി നടത്താന്‍ വേണ്ടി പിണറായി വിജയന് മദ്യമാഫിയക്ക് സംസ്ഥാനത്തെ ഒറ്റുകൊടുത്തുവെന്നും മദ്യ കമ്പനി തുടങ്ങാന്‍ ടെന്‍ഡര്‍ വിളിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ വാദം മടിയില്‍ കനമുള്ളത് കൊണ്ടാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി .
◾https://dailynewslive.in/ പാലക്കാട് കഞ്ചിക്കോട് എലപ്പുള്ളിയില്‍ ബ്രൂവറി കമ്പനി വരുമ്പോള്‍ ജല ചൂഷണം ഉണ്ടാകില്ലെന്നും മദ്യനിര്‍മ്മാണ കമ്പനി മഴ വെള്ള സംഭരണി നിര്‍മിച്ചാണ് വെള്ളം എടുക്കുകയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ബ്രൂവറി പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാടും വ്യക്തമാക്കി എംവി ഗോവിന്ദന് രംഗത്തെത്തിയത്.
◾https://dailynewslive.in/ കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന സിഎജി റിപ്പോര്‍ട്ടും മുഖ്യമന്ത്രി തള്ളി. അസാധാരണ സാഹചര്യത്തില്‍ ജനങ്ങളുടെ ജീവന് രക്ഷിക്കാനാണ് ശ്രമിച്ചെതന്നും കണക്കുകള്‍ മാത്രമാണ് സിഎജി നോക്കിയതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു. അതേസമയം കുറഞ്ഞ വിലയില്‍ പിപിഇ കിറ്റ് വാഗ്ദാനം ചെയ്ത കമ്പനിയെ ഒഴിവാക്കിയതിന്റെ കൂടുതല്‍ രേഖകള്‍ വിഡി സതീശന് പുറത്ത് വിട്ടു. പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സിന്റെ X’mas, New Year Celebrations*
പുളിമൂട്ടില്‍ സില്‍ക്സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ ആര്‍എസ്എസ് നേതാക്കളുടെ ചിത്രത്തിന് മുന്നില്‍ വണങ്ങിനില്‍ക്കുന്നവരല്ല തങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അത് പഴയ നേതാക്കളായാലും ഇപ്പോഴത്തെ നേതാക്കളായാലും അങ്ങനെ തന്നെയെന്നും ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ തങ്ങള്‍ പോയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ പരാമര്‍ശത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അടിയന്തരാവസ്ഥയ്ക്ക് ശേഷം കോണ്‍ഗ്രസിന്റെ പിന്തുണയോടെ ജയിച്ച് നിയമസഭയില്‍ ഇരിക്കുന്ന ഒരൊറ്റയാള്‍ മാത്രമേ ഇപ്പോഴും ഈ നിയമസഭയിലുള്ളൂവെന്നും അതാരാണെന്ന് തന്നെകൊണ്ട് പറയിപ്പിക്കരുത് എന്നായിരുന്നു കഴിഞ്ഞ ദിവസം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സഭയില്‍ പറഞ്ഞത്.
◾https://dailynewslive.in/ ആന എഴുന്നള്ളിപ്പിലെ ദൂരപരിധി പൊതുവായി നിശ്ചയിക്കുന്നതില്‍ അപ്രായോഗികതയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ തീരുമാനം ജില്ലാതല നിരീക്ഷക സമിതിയ്ക്ക് വിടണമെന്നും ദൂരപരിധി കണക്കാക്കുമ്പോള്‍ ആനകളുടെ എണ്ണവും സ്ഥലലഭ്യതയും ഉള്‍പ്പെടെയുളളവ പരിഗണിക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
◾https://dailynewslive.in/ കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ കസേര തര്‍ക്കം തുടരുന്നു. കോഴിക്കോട് ഡിഎംഒയായി ഡോക്ടര്‍ ആശാദേവിക്ക് വീണ്ടും നിയമനം നല്‍കിയതടക്കമുള്ള ആരോഗ്യ വകുപ്പിന്റെ സ്ഥലം മാറ്റ ഉത്തരവ് കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു. ഡോക്ടര്‍ രാജേന്ദ്രന് കോഴിക്കോട് ഡിഎംഒ ആയി തുടരും. കൊല്ലത്തേക്ക് സ്ഥലം മാറ്റപ്പെട്ട കണ്ണൂര്‍ ഡിഎംഒ ഡോക്ടര്‍ പീയൂഷ് നമ്പൂതിരി നല്കിയ ഹര്‍ജിയിലാണ് ട്രിബ്യൂണലിന്റെ നടപടി.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ കോണ്‍ഗ്രസിന്റെ സമര പരിപാടിയിലേക്ക് കേരള കോണ്‍ഗ്രസിനെ ക്ഷണിച്ച മാത്യു കുഴല്നാടന് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിന്. പെരുവഴിയിലായ കേരള കോണ്‍ഗ്രസിന് കൈ തന്നത് പിണറായി സര്‍ക്കാരാണെന്നും കേരള കോണ്‍ഗ്രസ് (എം) ഇടത് സര്‍ക്കാരിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും മന്ത്രി നിയമസഭയില്‍ മറുപടി നല്കി. വിഡി സതീശന് നയിക്കുന്ന മലയോര ജാഥയില്‍ പങ്കെടുക്കാനാണ് മാത്യു കുഴല്നാടന് എംഎല്‍എ മന്ത്രി റോഷി അഗസ്റ്റിനെയും കേരളാ കോണ്‍ഗ്രസിനെയും ക്ഷണിച്ചത്.
◾https://dailynewslive.in/ വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയില്‍ ഐസി ബാലകൃഷ്ണന് എംഎല്‍എയെ ചോദ്യം ചെയ്തു. ഇന്നലെ രാവിലെ പത്തേ മുക്കാലോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ ഉച്ചക്ക് മൂന്ന് മണിയോടെയാണ് അവസാനിച്ചത്. എന്‍ എം വിജയന് കെപിസിസി പ്രസിഡന്റിന് എഴുതിയ കത്തിലെ പരാമര്‍ശങ്ങളെ കുറിച്ചും അര്‍ബന്‍ ബാങ്കിലെ നിയമനത്തിനായുള്ള എംഎല്‍എയുടെ ശുപാര്‍ശ കത്ത് സംബന്ധിച്ചും ചോദ്യങ്ങള്‍ ഉണ്ടായെന്നാണ് സൂചന.
◾https://dailynewslive.in/ കഠിനംകുളത്ത് വീട്ടമ്മയായ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. യുവതിയുടെ ഇന്‍സ്റ്റാഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോണ്‍സണെ ആണ് പിടികൂടിയത്. കോട്ടയം ചിങ്ങവനത്ത് നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിഷ വസ്തു എന്തോ കഴിച്ച് അവശനിലയിലായ ജോണ്‍സണെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
◾https://dailynewslive.in/ കഠിനംകുളത്ത് ആതിരയെ കുത്തികൊന്ന കേസിലെ പ്രതിയായ ജോണ്‍സണിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ്. പ്രതി എലി വിഷം കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ആതിര തന്നോടൊപ്പം കൂടെ വരാത്തത് കൊണ്ടാണ് കൊലപ്പെടുത്തിയതെന്നാണ് ജോണ്സണ് പൊലീസിന് നല്കിയ മൊഴി.
◾https://dailynewslive.in/ പിപി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ നടത്തിയ കോടിക്കണക്കിന് രൂപയുടെ അഴിമതികളും ഇടപാടുകളും കയ്യോടെ പിടിക്കുമെന്നു ഭയമുള്ളതിനാലാണ് എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കുന്നതിനെ സിപിഎമ്മും പിണറായി സര്‍ക്കാരും എതിര്‍ക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. പിപി ദിവ്യയാണ് നവീന്‍ ബാബുവിന്റെ ആത്മഹത്യാപ്രേരണക്കേസിലെ പ്രതി എന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ മുനമ്പം ഭൂപ്രശ്നം സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ സിറ്റിങ് പൂര്‍ത്തിയായി. ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേര്‍ന്നത്. മൂന്നാമത്തെ ഹിയറിങ്ങാണ് ഇന്നലെ കഴിഞ്ഞത്. വഖഫ് ബോര്‍ഡ്, മുനമ്പം ഭൂസംരക്ഷണ സമിതി, വിവിധ സംഘടനകള്‍ കമ്മിഷന് മുമ്പാകെ ഹാജരായി.
◾https://dailynewslive.in/ 2025 മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തിനകം തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പോഷ് ആക്ട് പ്രകാരം ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീകള്‍ക്ക് ലഭ്യമാകേണ്ട നിയമ സംരക്ഷണവും നീതിയും ഇതിലൂടെ ഉറപ്പാക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
◾https://dailynewslive.in/ കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ക്ക് സ്വീകരണം. മൂവാറ്റുപുഴ സബ് ജയിലിന് മുന്നിലാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രതികള്‍ക്ക് സ്വീകരണം നല്‍കിയത്. മുദ്രാവാക്യം വിളിച്ചും രക്തഹാരമണിയിച്ചുമാണ് 4 പ്രതികളെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. മൂവാറ്റുപുഴ സിപിഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സിപിഎം പ്രവര്‍ത്തകരാണ് സബ് ജയിലിന് മുന്നിലെത്തിയത്.
◾https://dailynewslive.in/ ചേന്ദമംഗലം കൂട്ടക്കൊലക്കേസില്‍ പിടിയിലായ പ്രതി റിതു ജയനുമായുള്ള തെളിവെടുപ്പ് പോലിസ് നടത്തിയത് ഇന്നലെ പുലര്‍ച്ചെ. നേരത്തെ കോടതിയില്‍ ഹാജരാക്കിയ ദിവസം പ്രതിക്ക് നേരെ നാട്ടുകാരുടെ കൈയേറ്റ ശ്രമമുണ്ടായിരുന്നു. ഈ സുരക്ഷാ ഭീഷണി കൂടി കണക്കിലെടുത്തായിരുന്നു അതിരാവിലെ കനത്ത പൊലീസ് കാവലിലുള്ള തെളിവെടുപ്പ്. മിന്നല്‍ വേഗത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ പൊലീസ് നാട്ടുകാര്‍ ഉണരുന്നതിന് മുന്‍പ് റിതുവുമായി മടങ്ങുകയും ചെയ്തു.
◾https://dailynewslive.in/ മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ കര കയറ്റി. 21 മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനു ശേഷം രാത്രി പത്തോടെയാണ് കാട്ടാന കിണറ്റില്‍ നിന്ന് പുറത്തേക്ക് കയറിയത്. ആനയെ കയറ്റാനായി കിണറിന്റെ ഒരു വശത്ത് മണ്ണുമാന്തി പാത നിര്‍മിച്ചിരുന്നു. അതുവഴി പുറത്തുവന്ന ആന കാട്ടിലേക്ക് തിരിച്ചുപോയി. വനംവകുപ്പിന്റെ 60 അംഗ ദൗത്യസംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
◾https://dailynewslive.in/ മലയാളികളുടെ ഓസ്കാര്‍ പ്രതീക്ഷയായിരുന്ന ആടുജീവിതവും ഓള് വി ഇമാജിന്‍ ആസ് ലൈറ്റും തൊണ്ണൂറ്റിയേഴാമത് ഓസ്കര് ഓസ്കാര്‍ നോമിനേഷനുകളില്‍ ഇടം നേടിയില്ല. 14 നോമിനേഷനുകളുമായി ഫ്രഞ്ച് ചിത്രം എമിലിയ പെരസ് പ്രഖ്യാപനത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. അതേസമയം ഇന്ത്യന്‍ അമേരിക്കന്‍ ഹിന്ദി ഷോര്‍ട്ട് ഫിലിം അനുജയ്ക്ക് ഓസ്കര് നാമനിര്‍ദ്ദേശമുണ്ട്.
◾https://dailynewslive.in/ ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള സംവിധായകന് ഷാഫി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍. വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്തുന്നതെന്നാണ് വിവരം.
◾https://dailynewslive.in/ ന്യൂഡല്‍ഹിയിലെ ഹരി നഗറില്‍ വെച്ച് തന്റെ കാര്‍ ആക്രമിക്കപ്പെട്ടെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കേന്ദ്രമന്ത്രി അമിത് ഷാ ആണ് ആക്രമണത്തിന് പിന്നിലെന്നും എതിര്‍സ്ഥാനാര്‍ഥിയുടെ അനുയായികളായ ആക്രമികളെ തന്റെ പൊതുയോഗത്തില്‍ പ്രവേശിക്കാന്‍ ഡല്‍ഹി പോലീസ് അനുവദിച്ചതായും അദ്ദേഹം ആരോപിച്ചു. ഒരു ദേശീയ പാര്‍ട്ടിയുടെ നേതാക്കളും അധ്യക്ഷനും നിരന്തരം ആക്രമിക്കപ്പെട്ടിട്ടും ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ആകുന്നില്ലെന്നും കെജ്രിവാള് കുറ്റപ്പെടുത്തി.
◾https://dailynewslive.in/ ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കാതെ മടങ്ങി. തെരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ട് ചെയ്യാന്‍ എത്തിയ ഹരീഷിനോട് വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ത്തിട്ടില്ലാത്തതിനാല്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ലെന്നും ഇനിയൊന്നും ചെയ്യാന്‍ പറ്റില്ലെന്നുമാണ് അധികൃതര്‍ പറഞ്ഞത്.
◾https://dailynewslive.in/ രാജ്യത്തിന് നല്കിയ മികച്ച സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിലെ കര്‍ത്തവ്യപഥത്തില്‍ നടക്കുന്ന 2025ലെ റിപ്പബ്ലിക് ദിന പരേഡ് കാണാന്‍ വിവിധ മേഖലകളില്‍ നിന്നുള്ള ഏകദേശം 10,000 വിശിഷ്ടാതിഥികളെ ക്ഷണിച്ചു. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവരെ ‘സ്വര്‍ണിം ഭാരതി’ന്റെ ശില്‍പ്പികളായി അംഗീകരിച്ചാണ് ക്ഷണം നല്‍കിയത്. കേരളത്തില്‍ നിന്ന് ഏകദേശം 150 പേര്‍ക്കാണ് പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചത്.
◾https://dailynewslive.in/ ജമ്മു കശ്മീരിലെ രജൗരിയില്‍ ദുരൂഹമരണത്തിലേക്ക് നയിച്ച രോഗബാധയ്ക്ക് കാരണം വൈറസോ ബാക്ടീരിയയോ അല്ലെന്നും ജൈവിക വിഷവസ്തുവിന്റെ സാന്നിധ്യമാണെന്നും പ്രാഥമിക പരിശോധനാഫലങ്ങളില്‍നിന്ന് വ്യക്തമായതായി അദ്ദേഹം പറഞ്ഞു. വിഷവസ്തുവിന്റെ സാന്നിധ്യത്തെ കുറിച്ചുള്ള വിശദമായ വിശകലനം പുരോഗമിക്കുകയാണെന്നും ജിതേന്ദ്ര സിങ് കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ഇറാഖില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഒമ്പതാക്കി കുറയ്ക്കുന്ന വിവാദ ഭേദഗതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം. നിലവില്‍ 18 ആയിരുന്നു ഇറാഖില്‍ വിവാഹപ്രായം. കഴിഞ്ഞ വര്‍ഷം പകുതിയോടെയാണ് വിവാഹ പ്രായം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ കൊണ്ടുവന്നത്. പിന്നാലെ എതിര്‍പ്പുകളെ തുടര്‍ന്ന് ഇത് പിന്‍വലിച്ചു. എന്നാല്‍ ഷിയാ വിഭാഗം ഇതിനെ പിന്തുണച്ചതോടെ ബില്‍ വീണ്ടും പാര്‍ലമെന്റില്‍ എത്തുകയായിരുന്നു. കുട്ടികളില്‍ പാശ്ചാത്യ സംസ്കാരം ഇല്ലാതാക്കാനും ഇസ്ലാമിക രീതികള്‍ ശക്തമാക്കാനും ആണ് ബില്ലെന്നാണ് ഷിയാ വിഭാഗം വാദിക്കുന്നത്.
◾https://dailynewslive.in/ ഇന്‍ഡൊനീഷ്യ മാസ്റ്റേഴ്സ് സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യയുടെ സായ് രാജ് രെങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നും പുറത്ത്. പുരുഷ ഡബിള്‍സില്‍ നാലാം സീഡുകാരായ സാത്വിക് -ചിരാഗ് സഖ്യം തായ്ലന്‍ഡിന്റെ സഖ്യത്തോടാണ് പരാജയം ഏറ്റുവാങ്ങിയത്.
◾https://dailynewslive.in/ അണ്ടര്‍-19 വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് ഇന്ത്യ. ഗ്രൂപ്പ് എ-യിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരേ 60 റണ്‍സിന്റെ ഉജ്ജ്വല വിജയം ഇന്ത്യ സ്വന്തമാക്കി. ഇതോടെ ഗ്രൂപ്പിലെ ചാമ്പ്യന്മാരായി ഇന്ത്യ സൂപ്പര്‍ സിക്സ് മത്സരങ്ങള്‍ക്ക് യോഗ്യതനേടി.
◾https://dailynewslive.in/ ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ നിന്ന് വേര്‍പെടുത്തിയ ഐസ്ക്രീം കമ്പനിയുടെ ഓഹരികള്‍ ഇന്ത്യന്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാന്‍ നടപടി. യൂണിലിവര്‍ ഓഹരി ഉടമകള്‍ക്ക് ഓരോ ഓഹരിക്കും പുതിയ കമ്പനിയുടെ ഓരോ ഓഹരി അനുവദിക്കുമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചിനെ കമ്പനി അറിയിച്ചു. നടപടി പൂര്‍ത്തിയാകുമ്പോള്‍ വേര്‍പെടുത്തിയ ക്വാളിറ്റി വാള് ഇന്ത്യ ലിമിറ്റഡ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത സ്വതന്ത്ര കമ്പനിയായി പ്രവര്‍ത്തിക്കും. ക്വാളിറ്റി വാള്‍സ്, കോര്‍നെറ്റോ, മാഗ്നം തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന ഐസ്ക്രീം ബിസിനസില്‍ നിന്ന് കഴിഞ്ഞ വര്‍ഷം കമ്പനിക്ക് 1,595 കോടി രൂപയുടെ വിറ്റുവരവാണുള്ളത്. ഇത് യൂണിലീവറിന്റെ മൊത്തം വിറ്റുവരവിന്റെ 2.7 ശതമാനമാണ്. 2024 സെപ്റ്റംബറില്‍ രൂപീകരിച്ച ഒരു സ്വതന്ത്ര കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്ന്, നവംബറില്‍ കമ്പനിയുടെ ബോര്‍ഡ് ലയനത്തിന് അംഗീകാരം നല്‍കിയിരുന്നു.
◾https://dailynewslive.in/ തരമണി, തങ്കമീന്‍കള്‍, കട്രത് തമിഴ്, പേരന്പ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട തമിഴ് സംവിധായകന് റാം, നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ‘യേഴ് കടല്‍ യേഴ് മലൈ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. വേറിട്ട ഭാവത്തിലും ലുക്കിലും ആണ് നിവിനെ ട്രെയിലറില്‍ കാണാനാകുക. അഞ്ജലി ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നടന് സൂരി നിര്‍ണായക വേഷം കൈകാര്യം ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം മേയില്‍ നെതര്‍ലന്‍ഡ്സില്‍ നടന്ന രാജ്യാന്തര ചലചിത്രോത്സവത്തില്‍ വച്ചായിരുന്നു ‘യേഴ് കടല്‍ യേഴ് മലൈ’യുടെ പ്രീമിയര്‍. ബിഗ് സ്ക്രീന്‍ കോമ്പറ്റീഷന് എന്ന മത്സരവിഭാഗത്തിലേക്കാണു ചിത്രം അന്ന് തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് നിരവധി രാജ്യാന്തര ചലച്ചിത്രമേളകളില്‍ പ്രദര്‍ശനം നടത്തി. സംഗീതസംവിധായകന് യുവന് ശങ്കര്‍ രാജയാണ് ‘യേഴ് കടല്‍ യേഴ് മലൈ’ക്കു വേണ്ടി ഈണമൊരുക്കുന്നത്. ‘യേഴ് കടല്‍ യേഴ് മലൈ’ മാര്‍ച്ചില്‍ പ്രദര്‍ശനത്തിനെത്തും.
◾https://dailynewslive.in/ മഞ്ഞുമ്മല്‍ ബോയ്സിന് ശേഷം സൗബിന് നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘മച്ചാന്റെ മാലാഖ’യുടെ ടീസര്‍ ആണ് പുറത്തിറങ്ങിയത്. ബോബന് സാമുവല്‍ ആണ് സംവിധാനം. ഒരു ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടൈയ്നറായ ചിത്രത്തില്‍ നമിത പ്രമോദാണ് സൗബിന്റെ നായിക. ധ്യാന്‍ ശ്രീനിവാസന്, ദിലീഷ് പോത്തന്, മനോജ്, കെ.യു (തിങ്കളാഴ്ച്ച നിശ്ചയം. ഫെയിം), ശാന്തികൃഷ്ണ, വിനീത് തട്ടില്‍, ആര്യ, ആല്‍ഫി പഞ്ഞിക്കാരന്‍ ശ്രുതി ജയന്, രാജേഷ് പറവൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവര്‍ക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംവിധായകന് ജക്സന് ആന്റണിയുടെ കഥയ്ക്ക് അജീഷ് .പി .തോമസാണ് തിരക്കഥ ഒരുക്കുന്നത്. ഔസേപ്പച്ചനാണ് സംഗീതം. ഫെബ്രുവരി 27ന് ചിത്രം റിലീസ് ചെയ്യും.
◾https://dailynewslive.in/ ഹീറോ മോട്ടോകോര്‍പ്പ് പുതിയ സ്കൂട്ടര്‍ സൂം 125 പുറത്തിറക്കി. 2025 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയിലാണ് കമ്പനി ഈ സ്കൂട്ടറിനെ ഔദ്യോഗികമായി അവതരിപ്പിച്ചത്. ആകെ രണ്ട് വേരിയന്റുകളിലായാണ് കമ്പനി ഈ സ്കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ വിഎക്സ്, ഇസെഡ്എക്സ് എന്നിവ ഉള്‍പ്പെടുന്നു. 86,900 രൂപയാണ് പുതിയ ഹീറോ സൂം 125 ന്റെ പ്രാരംഭ എക്സ്-ഷോറൂം വില. ഈ രണ്ട് സ്കൂട്ടറുകളും തമ്മിലുള്ള വ്യത്യാസം നിറങ്ങളില്‍ മാത്രമാണ്. വിഎക്സ് വേരിയന്റ് രണ്ട് വര്‍ണ്ണ ഓപ്ഷനുകളിലാണ് വരുന്നത് . മാറ്റ് സ്റ്റോം ഗ്രേ, മെറ്റാലിക് ടര്‍ബോ ബ്ലൂ എന്നിവ. അതേസമയം ഇസെഡ്എക്സ് വേരിയന്റില്‍ മാറ്റ് നിയോണ്‍ ലൈം, ഇന്‍ഫെര്‍നോ റെഡ് എന്നിവ ഉള്‍പ്പെടുന്ന രണ്ട് അധിക കളര്‍ ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്. മുന്‍വശത്ത് ഷാര്‍പ്പായ ഏപ്രണ്‍, സംയോജിത എല്‍ഇഡി ലൈറ്റുകള്‍, മിനുസമാര്‍ന്ന സൈഡ് പാനല്‍, പിന്‍ഭാഗം എന്നിവയ്ക്കും സ്പോര്‍ട്ടി ഡിസൈന്‍ നല്‍കിയിട്ടുണ്ട്. ഹീറോ സൂം 125ല്‍ 124.6 സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഇത് 9.8ബിഎച്പി പവറും 10.4 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. ഈ എഞ്ചിന് സിവിടി ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. സ്കൂട്ടറിന്റെ ബുക്കിംഗ് ഫെബ്രുവരിയില്‍ ആരംഭിക്കും. ഡെലിവറികള്‍ മാര്‍ച്ചിലും.
◾https://dailynewslive.in/ കേരളസംസ്കാരത്തെയും ചരിത്രത്തെയും രൂപപ്പെടുത്തുന്നതിലും നിലനിര്‍ത്തുന്നതിലും നിര്‍ണ്ണായകമായ പങ്ക് ‘ജല’ത്തിനുണ്ട്. നാടോടിവഴക്കങ്ങള്‍, ഐതിഹ്യങ്ങള്‍, കലാരൂപങ്ങള്‍, കൈവേലകള്‍, ഭക്ഷണരീതികള്‍ തുടങ്ങി സംസ്കാരത്തിന്റെ സമഗ്രഘടകങ്ങളെയും അത് സ്വാധീനിക്കുന്നുണ്ട്. മാറിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ നഷ്ടപ്പെട്ടുപോകുന്ന നീരറിവുകളെ ഓര്‍മ്മപ്പെടുത്തുകയാണ് ജലകേരളം. വാമൊഴിവഴക്കങ്ങളില്‍ പടര്‍ന്നു പന്തലിച്ചിരുന്ന നാട്ടറിവുകളെ ക്രോഡീകരിക്കുന്ന ഈ ഗ്രന്ഥം മലയാളത്തിലെ തിരിച്ചറിയപ്പെടാത്ത അമൂല്യങ്ങളായ വിവരങ്ങളെയും വെളിച്ചപ്പെടുത്തുന്നു. കേരളത്തിന്റെ ചരിത്രകാലത്തെ ജലം ആഴപ്പെടുത്തിയതിന്റെ നാട്ടുവഴികള്‍ സമാഹരിക്കുന്ന പുസ്തകം. ‘ജലകേരളം’. ഡോ. എ. നുജൂം. മാതൃഭൂമി. വില 348 രൂപ.
◾https://dailynewslive.in/ തളര്‍ച്ച, അകാരണമായ മുടി കൊഴിച്ചില്‍ എന്നിവ അനുഭവപ്പെടാറുണ്ടോ? അത് ഒരു പക്ഷെ ശരീരത്തില്‍ സിങ്കിന്റെ അളവു കുറയുന്നതു മൂലമാകാം. സിങ്കിന്റെ അളവ് ശരീരത്തില്‍ ഒരു ചെറിയ തോതില്‍ പോലും കുറഞ്ഞാല്‍ അത് ആരോഗ്യത്തെ ബാധിക്കും. രോഗപ്രതിരോധ ശേഷി നിലനിര്‍ത്താനും ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും ഹോര്‍മോണ്‍ ഉത്പാദനത്തിനും ശരീരത്തില്‍ സിങ്ക് കൂടിയേ തീരൂ. ശരീരത്തിലെ മുന്നൂറോളം എന്‍സൈമുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും സിങ്ക് വളരെ അനിവാര്യമാണ്. ശരീരം ഒരിക്കലും സ്വയം സിങ്ക് ഉത്പാദിപ്പിക്കില്ല. അതുകൊണ്ട് സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുക മാത്രമാണ് ഇതിന് പരിഹാരം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് പറയുന്നത് പ്രകാരം 19 വയസിന് മുകളില്‍ പ്രായമായ പുരുഷന്മാര് പ്രതിദിനം 11 മില്ലിഗ്രാം സിങ്ക് ശരീരത്തിനുള്ളിലേക്ക് എടുക്കണം. അതേസമയം 19 വയസിനു മുകളിലുള്ള സ്ത്രീകളില്‍ അത് എട്ട് മില്ലിഗ്രാമും ഗര്‍ഭിണികളില്‍ 11 മില്ലിഗ്രാമും മുലയൂട്ടുന്നവരില്‍ 12 മില്ലിഗ്രാമുമായിരിക്കണം. പോര്‍ക്ക്, ബീഫ്, മട്ടന്‍, ചെമ്മീന്‍, പയറുവര്‍ഗങ്ങള്‍ എന്നിവ സിങ്കിന്റെ കലവറയാണ്. കശുവണ്ടി, ബദാം, മത്തങ്ങ വിത്തുകള്‍, വാള്‍നട്ട് തുടങ്ങിയവയിലും സിങ്ക് അടങ്ങിയിട്ടുണ്ട്. ധാരാളം ഫൈബറും വിറ്റാമിനുകളും അടങ്ങിയ നട്സ് കഴിക്കുന്നത് ക്യാന്‍സര്‍, ഹൃദ്രോഗം എന്നിവയുള്‍പ്പെടെയുള്ള ചില രോഗങ്ങള്‍ക്കുള്ള അപകടസാധ്യത ഘടകങ്ങള്‍ കുറയ്ക്കാനും സഹായിക്കും. പ്രോട്ടീനുകളും സിങ്കും മറ്റ് വിറ്റാമിനുകളും അടങ്ങിയ മുട്ടയും പാലും കഴിക്കുന്നതും പതിവാക്കാം. ചീസ്, ഗോതമ്പ്, അരി, ഓട്സ് തുടങ്ങിയവയിലും ധാരളം സിങ്ക് അടങ്ങിയിട്ടുണ്ട്. പച്ചക്കറിയിലും പഴ വര്‍ഗങ്ങളിലും സിങ്ക് അടങ്ങിയിട്ടുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും ശരീരത്തില്‍ സിങ്കിന്റെ അളവ് കൂട്ടാന്‍ സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്*
2012ല്‍ ഒരു ഡീസല്‍ ജനറെറ്ററില്‍ നിന്നും പുറത്ത് പോകുന്ന കരിപ്പുകയെ ശ്രദ്ധിച്ചപ്പോഴാണ് ഒരു ബിസിനസ് ആശയം അനിരുധ് ശര്‍മ എന്ന ചെറുപ്പക്കാരന്റെ മനസ്സിലേക്ക് വന്നത്. അന്ന് മുതലാണ് പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നും പുറം തള്ളുന്ന വായു മലിനികരണത്തിന് കാരണമായ കാര്‍ബണ്‍ പാര്‍ട്ടിക്കിള്‍സിനെ വേര്‍തിരിച്ചെടുക്കാനുള്ള ശ്രമം അനിരുധ് തുടങ്ങിയത്. അങ്ങനെ നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷം കാലിങ്ക് എന്ന ഉപകരണം വികസിപ്പിച്ചെടുത്തു. ഈ ഉപകരണം വാഹനങ്ങളുടെ എക്സ്ഹോസ്റ്റ് പൈപ്പില്‍ ഘടിപ്പിക്കുന്നു. ഇതില്‍ വിഷപ്പുക ശേഖരിക്കുകയും, ഇത് ഉപയോഗിച്ച് ink ആക്കി മാറ്റുകയും ചെയ്തു. 2016 ല്‍ ഗ്രാവിറ്റി ലാബ്സ് എന്ന സംരംഭം, Air ink എന്ന പേരില്‍ പൊലുഷനില് നിന്നും ഉണ്ടാക്കിയ ഈ മഷിയെ വിപണിയില്‍ എത്തിച്ചു. 150 ലിറ്റര്‍ മഷി ഉപയോഗിച്ച് The art is painted with air pollution എന്ന പേരില്‍ നടത്തിയ ആര്‍ട്ട് ക്യാമ്പയിന് ലോക ശ്രദ്ധ പിടിച്ചുപറ്റി. നിരവധി കലാകാരന്മാരാണ് ഇതില്‍ പങ്കാളികളായത്. ഇത് എയര്‍ പൊലുഷന്‍ എതിരെ ഉള്ള ഒരു വിപ്ലവമായി മാറുകയും ചെയ്തു. ഇതിനകം 1.6 ബില്യണ്‍ ലിറ്റര്‍ വായുവിനെയാണ് ഗ്രാവിറ്റി ലാബ്സ് ശുദ്ധീകരിച്ചത്. ആദ്യവര്‍ഷത്തില്‍ തന്നെ 1.2 മില്യണ്‍ ഡോളര്‍ വരുമാനമാണ് ഗ്രാവിറ്റി ലാബ്സ് നേടിയത്. നമുക്ക് ചുറ്റും നിരവധി പ്രശ്നങ്ങള്‍ ഉണ്ട്. ആ പ്രശ്നങ്ങളില്‍ നിന്നും അവസരങ്ങള്‍ കണ്ടെത്തുമ്പോഴാണ് അവിടെ പുതിയൊരാശയം രൂപപ്പെടുന്നത്. ജീവിതത്തില്‍ ഭാഗ്യമല്ല വിജയം എന്ന് പറയുന്നത്, പരിശ്രമമാണ് വിജയം – ശുഭദിനം.