web cover 5

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. 68 വയസായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ അര്‍ബുദ രോഗത്തിനു ചികില്‍സയിലായിരുന്നു. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് തലശേരിയില്‍ എത്തിക്കും. മൂന്നു മണി മുതല്‍ തലശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. നാളെ മൂന്നിനു പയ്യമ്പലത്താണു സംസ്‌കാരം. സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായ കോടിയേരി മൂന്നു തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായി. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു. അഞ്ചുതവണ തലശേരിയില്‍ നിന്ന് എംഎല്‍എയായി.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മില്‍. കെ.എന്‍. ത്രിപാഠിയുടെ നാമനിര്‍ദേശ പത്രിക തള്ളി. 10 പേരുടെ പിന്തുണയോടെ ഒറ്റ സെറ്റ് പത്രികയാണ് ത്രിപാഠി നല്‍കിയത്. ഖാര്‍ഗെ പതിനാല് സെറ്റ് പത്രികയും ശശി തരൂര്‍ അഞ്ചു സെറ്റും ത്രിപാഠി ഒരു സെറ്റ് പത്രികയുമാണ് സമര്‍പ്പിച്ചത്. ഖാര്‍ഗെയും ശശി തരൂരും പ്രചാരണം ആരംഭിച്ചു.

സംസ്ഥാനത്തെ ആശുപത്രികളിലുള്ള പേവിഷ വാക്സിന്‍ ഗുണനിലവാരമുള്ളതാണെന്ന് പരിശോധനാ റിപ്പോര്‍ട്ട്. വാക്സിന്‍ സ്വീകരിച്ചിട്ടും ആറു പേര്‍ മരിച്ചതോടെ വാക്സിന്റെ ഗുണമേന്മയെക്കുറിച്ച് ആരോപണം ഉയര്‍ന്നിരുന്നു.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

ഗാന്ധി ജയന്തി ദിനമായ ഇന്ന് സംസ്ഥാന വ്യാപകമായി ലഹരി വിരുദ്ധ ബോധവതകരണ പരിപാടികള്‍. വിദ്യാലയങ്ങളില്‍ ഇന്നു നടത്താനിരുന്ന പരിപാടികള്‍ ആറാം തീയതിയിലേക്കു മാറ്റി.

ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വര്‍ഗീയ ബന്ധമുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കണമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദശിച്ചു. പോപ്പുലര്‍ ഫ്രണ്ടിനെതിരായ നടപടികള്‍ നിയമാനുസരണമാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാര്‍ട്ടിക്കും കേരളത്തിനും തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, സ്പീക്കര്‍ ഷംസീര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള തുടങ്ങിയവരും അനുശോചിച്ചു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് യാത്രയില്‍ മാറ്റം. ഇന്നു രാവിലെ കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലിയര്‍പ്പിച്ചശേഷമേ വിദേശയാത്രയ്ക്കു പോകൂ. ഇന്നലെ രാത്രി ഡല്‍ഹി വഴി ഫിന്‍ലാന്‍ഡിലേക്കു പോകാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

സില്‍വര്‍ ലൈന്‍, മാവോയിസ്റ്റ് വേട്ട, യുഎപിഎ ചുമത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇടതു നയവ്യതിയാനത്തെ കുറ്റപ്പെടുത്തി സിപിഐയുടെ രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട്. ഈ വിഷയങ്ങളെച്ചൊല്ലി ജില്ലാ സമ്മേളനങ്ങളില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സിപിഐ സംസ്ഥാന സമ്മേളനത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനും എതിരേ നിശിത വിമര്‍ശനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കാന്‍ ഉടനേ സെനറ്റ് വിളിച്ചുകൂട്ടുമെന്ന് വിസി ഗവര്‍ണര്‍ക്കു മറുപടി നല്‍കി. ഈ മാസം 11 നകം സെനറ്റ് പ്രതിനിധിയെ നിര്‍ദ്ദേശിച്ചില്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടി എടുക്കുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റീസുമാര്‍ക്കും ജഡ്ജിമാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു. ചീഫ് ജസ്റ്റീസിന് നല്‍കിയിരുന്ന 14,000 രൂപ 25,000 രൂപയായും ജഡ്ജിക്കുള്ള പന്തീരായിരം രൂപ ഇരുപതിനായിരം രൂപയായും വര്‍ധിപ്പിച്ചു. പെന്‍ഷനു പുറമേയാണ് ഈ ആനുകൂല്യം.

കിളിമാനൂര്‍ മടവൂര്‍ കൊച്ചാലുംമൂടില്‍ മുന്‍ സൈനികന്‍ തലയ്ക്കടിച്ച് പെട്രോളൊഴിച്ചു കത്തിച്ച ദമ്പതിമാര്‍ മരിച്ചു. പ്രഭാകരക്കുറുപ്പ് , ഭാര്യ വിമല കുമാരി (55) എന്നിവരാണു മരിച്ചത്. മുന്‍ സൈനികന്‍ പനപ്പാംകുന്ന് സ്വദേശി ശശിധരന്‍ നായരുടെ മകനെ 29 വര്‍ഷം മുമ്പ് ജോലിക്കായി വിദേശത്തേക്കു കൊണ്ടുപോയത് പ്രഭാകരക്കുറുപ്പായിരുന്നു. ഉദ്ദേശിച്ച ജോലി ശരിയാകാതെ ശശിധരന്റെ മകന്‍ ആത്മഹത്യ ചെയ്തിരുന്നു. പിറകേ, ശശിധരന്‍ നായരുടെ മകളും ജീവനൊടുക്കി. ഇതു സംബന്ധിച്ചുള്ള കേസില്‍ പ്രഭാകരക്കുറുപ്പിനെ കോടതി വെറുതെ വിട്ടു. ഇതിനു പിറകേയാണ് കൊലപാതകം.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന ഖാര്‍ഗെയെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മല്ലികാര്‍ജുന ഖാര്‍ഗെയുടെ വിജയത്തിനായി പ്രവര്‍ത്തിക്കും. ദളിത് വിഭാഗത്തില്‍പ്പെട്ട ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത് അഭിമാനമാണെന്നും സതീശന്‍ പറഞ്ഞു. എന്നാല്‍ ശശി തരൂരിനു പിന്തുണയെന്ന് ഹൈബി ഈഡന്‍ പറഞ്ഞു.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടു വയസുകാരിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരത്തുക കൈമാറി. 1,75,000 രൂപ സര്‍ക്കാര്‍ കുട്ടിയുടെയും റൂറല്‍ എസ്പിയുടെയും അക്കൗണ്ടിലേക്കു കൈമാറി. കൈമാറിയ പണം കുട്ടിയെ അപമാനിച്ച പൊലിസ് ഉദ്യോഗസ്ഥയില്‍നിന്ന് ഈടാക്കും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് നടപടി.

യാത്രക്കാരെ ശകാരിച്ച് ബസില്‍നിന്ന് ഇറക്കിവിട്ട് കെഎസ്ആര്‍ടിസിയിലെ വനിതാ കണ്ടക്ടര്‍. തിരുവനന്തപുരം ചിറയിന്‍കീഴിലാണ് സംഭവം. ആറ്റിങ്ങല്‍ ഡിപ്പോയിലെ കണ്ടക്ടര്‍ക്കെതിരെയാണ് യാത്രക്കാരുടെ പരാതി. കണ്ടക്ടര്‍ ഭീഷണിപ്പെടുത്തുകയും ശകാരിക്കുകയും ചെയ്ത് ബസില്‍ നിന്ന് ഇറക്കിവിടുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി.

വിവിധ ജില്ലകളില്‍ മഴയ്ക്കു സാധ്യത. ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയത്.

സംസ്ഥാനത്തു വയോജന കമ്മീഷന്‍ രൂപീകരിക്കുമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു. അന്താരാഷ്ട്ര വയോജനദിന സംസ്ഥാനതല പരിപാടികള്‍ തൃശൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഡോ. എം. ലീലാവതി, ഗായകന്‍ പി. ജയചന്ദ്രന്‍ എന്നിവര്‍ക്ക് ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരം മന്ത്രി സമ്മാനിച്ചു.

ആരോഗ്യ മേഖലയില്‍ 97.77 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആയുര്‍വേദം, ഹോമിയോ ഉള്‍പെടെയുള്ള ആയുഷ് മേഖലയില്‍ മൂന്നിരിട്ടിയോളം തുക വര്‍ധിപ്പിച്ചെന്നു മന്ത്രി പറഞ്ഞു.

കുഴിമന്തിയെന്ന പേരു ഭക്ഷണത്തിനു യോജിച്ചതല്ലെന്നാണു താന്‍ ഉദ്ദേശിച്ചതെന്ന് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍. കുഴിമന്ത്രി ഇഷ്ടമല്ലെന്നു പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഏകാധിപതിയായാല്‍ ആദ്യം നിരോധിക്കുന്ന വാക്ക് കുഴിമന്തി ആയിരിക്കു’മെന്ന ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരിക്കേയാണ് വിശദീകരണം.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വശത്താക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗും മത്സരിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഎമ്മാണ് ആദ്യം രംഗത്തു വന്നത്. ഇപ്പോള്‍ മുസ്ലീം ലീഗും അവരെ പാര്‍ട്ടിയില്‍ ചേര്‍ക്കുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

റാന്നി പള്ളിക്കല്‍ മുരിപ്പില്‍ റബര്‍തോട്ടത്തില്‍ അസ്ഥികൂടം. തൊഴിലുറപ്പ് തൊഴിലാളികള്‍ റബര്‍ കാട് തെളിക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. സമീപത്തു വസ്ത്രങ്ങളും കണ്ടെത്തി. മൂന്നു മാസം മുമ്പ് കാണാതായ ഇടക്കുളം സ്വദേശി സുധാകരന്റെ മൃതദേഹമാണെന്നു സംശയിക്കുന്നതായി പൊലീസ്.

പൂജ നടത്താമെന്നു പറഞ്ഞ് സ്ത്രീയെ മയക്കുമരുന്നു കൊടുത്ത് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്കു ജാമ്യമില്ല. പൂജാരിയായ ആലപ്പുഴ ചേര്‍ത്തല സ്വദേശി കൈലാസിന്റെ ജാമ്യാപേക്ഷ തൃശൂര്‍ ജില്ല സെഷന്‍സ് കോടതി തള്ളി. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ തോക്കു ചൂണ്ടി മോഷണത്തിനു ശ്രമിച്ച കേസിലെ പ്രതികളില്‍ ഒരാള്‍ ഉത്തര്‍പ്രദേശില്‍ പിടിയില്‍. ഷമീം അന്‍സാരിയെയാണ് കേരള പൊലീസ് പിടികൂടിയത്.

തമിഴ്നാട്ടിലെ മധുര സെന്‍ട്രല്‍ ജയിലില്‍നിന്നും 25 വര്‍ഷം മുമ്പ് പരോളിലിറങ്ങി മുങ്ങിയ പ്രതിയെ ഇടുക്കിയില്‍നിന്നു പിടികൂടി. തമിഴ്നാട് ഉസിലെപെട്ടി സ്വദേശി വെള്ളച്ചാമിയാണ് പിടിയിലായത്. ഇരട്ടക്കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഇയാള്‍.

ചരക്കു സേവന നികുതി വരുമാനം 26 ശതമാനം വര്‍ധിച്ച് 1.47 ലക്ഷം കോടി രൂപയായി. തുടര്‍ച്ചയായ ഏഴാം മാസമാണ് ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപയ്ക്കു മുകളിലെത്തുന്നത്. ഓഗസ്റ്റില്‍ വരുമാനം 1.43 ലക്ഷം കോടി രൂപയായിരുന്നു.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഗവര്‍ണര്‍ ആര്‍.എന്‍. രവിയും ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തി അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ചീറ്റയ്ക്കു വിശേഷം. ഈയിടെ നമീബിയയില്‍നിന്ന് എത്തിച്ച ചീറ്റകളില്‍ ഒന്ന് ഗര്‍ഭിണിയാണെന്നു റിപ്പോര്‍ട്ട്. ആശ എന്ന ചീറ്റപ്പുലിയാണ് ഗര്‍ഭലക്ഷണങ്ങള്‍ പ്രകടമാക്കിയതെന്ന് ചീറ്റകളുടെ സംരക്ഷണ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിധി കിട്ടാന്‍ തമിഴ്നാട്ടില്‍ നരബലി. കൃഷ്ണഗിരി ജില്ലയിലെ തേങ്കനിക്കോട്ടാണ് മന്ത്രവാദി കര്‍ഷകനെ പൂജക്കിടെ തലക്കടിച്ചു കൊന്നത്. കൊളമംഗലത്തിനടുത്ത് കര്‍ഷകനായ ലക്ഷ്മണനെയാണു കൊലപ്പെടുത്തിയത്. മൃതദേഹത്തിനു സമീപം ആഭിചാര ക്രിയകള്‍ നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു.

ദേശീയ ഗെയിംസില്‍ വനിതകളുടെ 400 മീറ്റര്‍ റിലേയില്‍ കേരളത്തിനു സ്വര്‍ണം. ഫോട്ടോഫിനിഷില്‍ തമിഴ്നാടിനെ പിന്നിലാക്കിയാണു കേരളത്തിന്റെ സ്വര്‍ണ നേട്ടം. കേരളത്തിലെ ഉറച്ച സ്വര്‍ണ മെഡല്‍ പ്രതീക്ഷയായിരുന്ന ലോങ് ജമ്പ് താരം ശ്രീശങ്കറിന്റെ മെഡല്‍ നേട്ടം വെള്ളിയിലൊതുങ്ങി. ഈ ഇനത്തിലെ വെങ്കലം കേരളത്തിന്റെ മുഹമ്മദ് അനീസ് യഹ്യക്കാണ്.

റോഡ് സേഫ്റ്റി സീരീസ് കിരീടം ഇന്ത്യ ലെജന്‍ഡ്സിന്. ഫൈനലില്‍ ശ്രീലങ്ക ലെന്‍ഡ്സിനെ 33 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ലെജന്‍ഡ്സ് കീരിടം നേടിയത്. 196 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്ക ലെജന്‍ഡ്സ് 18.5 ഓവറില്‍ 162 റണ്‍സിന് പുറത്തായി.

ജിയോഫോണിന്റെ 5ജി ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഹാന്‍ഡ്‌സെറ്റിന്റെ പ്രത്യേകതകള്‍ ഇതിനകം തന്നെ ഓണ്‍ലൈനില്‍ ശ്രദ്ധേയമായി തുടങ്ങി. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, വരാനിരിക്കുന്ന ജിയോഫോണ്‍ 5ജിയില്‍ 4ജിബി റാമും 32ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജും പെയറാക്കിയ സ്നാപ്ഡ്രാഗണ്‍ 480 സോക് ആണ് ഉണ്ടാകുക. 5ജി ഫോണുകള്‍ക്ക് ആന്‍ഡ്രോയിഡ് 12ലും പ്രവര്‍ത്തിക്കാന്‍ കഴിയും. 90ഹെര്‍ട്സ് റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ അവതരിപ്പിക്കുമെന്നും പറയപ്പെടുന്നു. 13 മെഗാപിക്സല്‍ പ്രൈമറി സെന്‍സറില്‍ ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റിങ്സോടെയാണ് ജിയോഫോണ്‍ 5ജി വരുന്നത്. ഇന്ത്യയില്‍ 5ജി കണക്റ്റിവിറ്റി വിന്യസിക്കാന്‍ 2 ലക്ഷം കോടിയുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. വരാനിരിക്കുന്ന ജിയോഫോണ്‍ 5 ജിയുടെ വില 12,000 രൂപയ്ക്ക് അകത്തായിരിക്കും.

യൂട്യൂബ് ഷോര്‍ട്ട് വീഡിയോകളില്‍ നിന്ന് ഇനി കണ്ടന്റ് ക്രിയേറ്റേഴ്സിന് പണം കൊയ്യാന്‍ സാധിക്കും. ഈയിനത്തില്‍ വലിയൊരു പ്രതിഫല വാഗ്ദാനമാണ് യൂട്യൂബ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഷോര്‍ട്ട് വീഡിയോകളില്‍ പരസ്യം ഉള്‍പ്പെടുത്തുകയും അങ്ങനെ ലഭിക്കുന്ന വരുമാനത്തിന്റെ 45 ശതമാനം കണ്ടന്റ് ക്രിയേറ്റേഴസിന് നല്‍കുമെന്നാണ് യൂട്യൂബ് അറിയിച്ചിരിക്കുന്നത്. നിലവില്‍ കുറഞ്ഞത് 1,000 സബ്സ്‌ക്രൈബേഴ്സും 4,000 വാച്ച് അവേഴ്സുമുള്ള വീഡിയോ ക്രിയേറ്റേഴ്സിന് മാത്രമാണ് മോണറ്റൈസേഷന്‍ മുഖേന യൂട്യൂബില്‍ നിന്നും വരുമാനം ലഭിക്കുന്നത്. ഇതില്‍ യൂട്യൂബ് ഷോര്‍ട്ട്സ് ഉള്‍പ്പെട്ടിരുന്നില്ല. 2023 മുതലായിരിക്കും യൂട്യൂബ് ഷോര്‍ട്ട്സിനും മോണറ്റൈസേഷന്‍ ബാധകമാകുക. ഇതിനായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും യൂട്യൂബ് പുറത്തു വിട്ടിട്ടുണ്ട്. 90 ദിവസത്തിനുള്ളില്‍ 1,000 സബ്സ്‌ക്രൈബേഴ്സും 10 മില്ല്യണ്‍ വ്യൂസും നേടുന്നവര്‍ക്കായിരിക്കും യൂട്യൂബ് ഷോര്‍ട്ട്സ് വഴി വരുമാനമുണ്ടാക്കാനാകുക.

സൌബിന്‍ ഷാഹിര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ഹൊറര്‍ കോമഡി ചിത്രം മലയാളത്തില്‍ എത്തുകയാണ്. ‘രോമാഞ്ചം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതനായ ജിത്തു മാധവനാണ്. ചിത്രത്തിന്റെ ടെയ്ലര്‍ എത്തി. 2007ല്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. ഒരു ഓജോ ബോര്‍ഡ് മുന്നില്‍ വച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ആത്മാക്കളെ വിളിക്കാന്‍ ശ്രമിക്കുന്ന സൌബിന്റെ കഥാപാത്രത്തെ ട്രെയ്ലറില്‍ കാണാം. അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, ദീപിക ദാസ്, തങ്കം മോഹന്‍, ജോളി ചിറയത്ത്, സുരേഷ് നായര്‍, നോബിള്‍ ജെയിംസ്, സൂര്യ കിരണ്‍, പൂജ മഹന്‍രാജ്, പ്രേംനാഥ് കൃഷ്ണന്‍കുട്ടി, സ്നേഹ മാത്യു തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദുല്‍ഖര്‍ നായകനാകുന്ന പാന്‍ ഇന്ത്യന്‍ സിനിമയാണ് ‘കിംഗ് ഓഫ് കൊത്ത’. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന കിംഗ് ഓഫ് കൊത്തയുടെ ചിത്രീകരണം അടുത്തിടെയാണ് തുടങ്ങിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ ഒരുക്കുന്ന കിംഗ് ഓഫ് കൊത്തയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. പരുക്കന്‍ ലുക്കില്‍ മാസായിട്ടാണ് സീ സ്റ്റുഡിയോസ് ആദ്യമായി മലയാളത്തില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കില്‍ ദുല്‍ഖറിനെ കാണാനാകുന്നത്. ‘പൊറിഞ്ചു മറിയം ജോസി’ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ഐശ്വര്യ ലക്ഷ്മി ചിത്രത്തില്‍ നായികയാകുന്നു. മാസ് ഗ്യാങ്സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്ണയും ഒരു പ്രധാന കഥാപാത്രമായി എത്തും.

മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കളില്‍ ഒരാളായ ഹീറോ മോട്ടോകോര്‍പ്പ്, ഈ വര്‍ഷത്തെ ഉത്സവ സീസണിന്റെ തുടക്കത്തോടാനുബന്ധിച്ച്, ഗ്രാന്‍ഡ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫ് ട്രസ്റ്റായ ഹീറോ ഗിഫ്റ്റ് അവതരിപ്പിച്ചു. ഈ പ്രമോഷന്റെ ഭാഗമായി, കമ്പനി ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും ഈസി ഫിനാന്‍സിംഗ് സ്‌കീമുകളായ ഇപ്പോള്‍ വാങ്ങുക-പിന്നീട് പണമടയ്ക്കുക, കുറഞ്ഞ ഡൗണ്‍ പേയ്‌മെന്റ്, ക്യാഷ് ഇഎംഐ, അഞ്ച് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റി, വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് ക്യാഷ് ആനുകൂല്യങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ലോണ്‍ ആപ്ലിക്കേഷനായ സുവിധ സ്‌കീമിനും അപേക്ഷിക്കാവുന്നതാണ്. വാഹന ധനസഹായത്തിന് യോഗ്യത നേടുന്നതിന് ഉപഭോക്താക്കള്‍ അവരുടെ ആധാര്‍ കാര്‍ഡ് മാത്രം ഹാജരാക്കിയാല്‍ മതി.

പ്രകൃതിയും ദൈവികതയും പ്രധാനമാകുന്ന യാത്രാനുഭവം. മുക്തനാവാന്‍ നിവൃത്തിയില്ലാത്ത പര്‍വ്വതവിളികളാല്‍ ഈ യാത്രികന്റെ മനസ്സ് നിറഞ്ഞിരിക്കുന്നു. ‘പഞ്ചകേദാര ആദികൈലാസ രഥ്യകളിലൂടെ’. അശോകന്‍ തമ്പാന്‍ കെ. മാതൃഭൂമി ബുക്സ്. വില 261 രൂപ.

പെട്ടെന്നുണ്ടാകുന്ന വിശപ്പിന്റെ പുറത്ത് ഭക്ഷണത്തോട് തോന്നുന്ന ഭ്രമം എന്നതിലുപരി ഒരു രോഗാവസ്ഥയാണ്, ബിഞ്ച് ഈറ്റിങ് ഡിസോഡര്‍. ഭക്ഷണക്രമം പാലിക്കാനാകാതെ അമിതമായി ഭക്ഷണം കഴിക്കുന്നതിനെയാണ് ബിഞ്ച് ഈറ്റിങ് ഡിസോഡര്‍ എന്ന് പറയുന്നത്. അതേസമയം ഇത് ഭക്ഷണവുമായി മാത്രമല്ല മറിച്ച് ശാരീരീകവവും മാനസികവുമായ പ്രശ്‌നങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഒന്നിലധികം മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഇത് അനോറെക്സിയ നെര്‍വോസ (സ്വയം അമിതഭാരമുള്ളവരായി കാണുന്ന ഇക്കൂട്ടര്‍ പട്ടിണി കിടന്ന് ഭാരം കുറയ്ക്കുകയും അത് വഴി അവരുടെ ഉയരത്തിനും പ്രായത്തിനുമനുസരിച്ച ഭാരം ഇല്ലാത്ത അവസ്ഥയിലെത്തുകയും ചെയ്യുന്ന അവസ്ഥ), ബുളിമിയ നെര്‍വോസ (ഒരു നിശ്ചിത കാലയളവില്‍ അസാധാരണമാംവിധം കൂടിയ അളവില്‍ ഭക്ഷണം കഴിക്കുകയും ഇത് നിര്‍ത്താനോ കഴിക്കുന്നത് നിയന്ത്രിക്കാനോ പറ്റാത്ത അവസ്ഥ) എന്നിവയ്ക്കും സമാനമാണ്. പതിവിലും കൂടുതലായി ഇടയ്ക്കിടെ ഭക്ഷണം കഴിക്കുക. അസ്വസ്ഥത തോന്നുന്നത് വരെ ഭക്ഷണം കഴിക്കുക. വിശപ്പ് അനുഭവപ്പെടുന്നില്ലെങ്കിലും ഉയര്‍ന്ന അളവില്‍ ഭക്ഷണം കഴിക്കുന്നത്. എന്തുമാത്രം ഭക്ഷണം കഴിക്കുന്നെന്നോര്‍ത്ത് നാണക്കേട് കാരണം ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്നത്. അമിതമായി ആഹാരം കഴിച്ചുകഴിഞ്ഞ് സ്വയം വെറുപ്പ്, വിഷാദം, കുറ്റബോധം എന്നവ തോന്നുന്നത്. ശരാശരി ഒരാഴ്ചയില്‍ രണ്ട് തവണ എന്ന ക്രമത്തില്‍ തുടര്‍ച്ചയായി ആറ് മാസം തുടരുന്നതോ ആഴ്ചയില്‍ ഒരു ദിവസം വീതം മൂന്ന് മാസം തുടര്‍ച്ചയായി വരുന്നതാണ് പതിവ്. അതേസമയം ആഴ്ചയില്‍ ഒന്നുമുതല്‍ മൂന്ന് തവണയൊക്കെ ഇത്തരം തോന്നലുണ്ടാകുന്നതിനെ ബിഞ്ച് ഈറ്റിങ് ഡിസോഡറിന്റെ നേരിയ ലക്ഷണമായാണ് കണക്കാക്കുന്നത്. എന്നാല്‍ ഇത് തുടര്‍ച്ചയായി ആഴ്ചയില്‍ നാല് മുതല്‍ ഏഴ് തവണ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് ഗുരുതരമായി കാണണം. ചില തീവ്ര സാഹചര്യങ്ങളില്‍ ആഴ്ചയില്‍ 8 മുതല്‍ 13 തവണയും ചിലപ്പോല്‍ 14ല്‍ കൂടുതല്‍ പ്രാവശ്യവും ഇങ്ങനെ ഉണ്ടാകാം.

*ശുഭദിനം*

*കവിത കണ്ണന്‍*

നഗരാതിര്‍ത്തിയില്‍ ഭിക്ഷയെടുത്തിരുന്ന അയാള്‍ ഒരുദിവസം രാവിലെ ഒരു അറിയിപ്പ് കണ്ടു. രാജാവ് ഒരു വിരുന്നു നടത്തുന്നു. അതില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിശേഷവസ്ത്രം ധരിച്ചുമാത്രമേ പ്രവേശിക്കാവൂ എന്നെഴുതിയിരുന്നു. ഭിക്ഷക്കാരന് അതില്‍പങ്കെടുക്കാന്‍ അതിയായ ആഗ്രഹം തോന്നി. അയാള്‍ രാജാവിനെ ചെന്നുകണ്ട് തന്റെ ആഗ്രഹം അറിയിച്ചു. രാജാവിന് ഭിക്ഷക്കാരനോട് ദയ തോന്നി. വിരുന്നില്‍ പ്രവേശിക്കാന്‍ അനുവാദം കൊടുത്തു. കൂടാതെ അന്ന് ധരിക്കാനുള്ള വസ്ത്രങ്ങളും രാജാവ് നല്‍കി. രാജാവ് പറഞ്ഞു: ഇനി ഒരിക്കലും ഈ മുഷിഞ്ഞവസ്ത്രം നീ ധരിക്കരുത്. മാത്രവുമല്ല, ഞാന്‍ തന്ന ഈ വസ്ത്രം നശിപ്പിച്ചുകളയുകയും അരുത്. അയാള്‍ തന്റെ പഴയവസ്ത്രം കൊട്ടാരത്തിന്റെ പുറത്ത് ഒരു മൂലയില്‍ ഉപേക്ഷിച്ച് വിരുന്നില്‍ പങ്കെടുക്കാന്‍ വന്നു. വിരുന്നു നടക്കുമ്പോഴെല്ലാം അയാളുടെ മനസ്സ് ഉപേക്ഷിക്കപ്പെട്ട ആ ഭാണ്ഡത്തില്‍ ആയിരുന്നു. അയാള്‍ വിരുന്നിന് ഇടയ്ക്ക് വന്ന് തന്റെ ഭാണ്ഡം കയ്യില്‍ കരുതി. അയാള്‍ എവിടെ പോകുമ്പോഴും ആ ഭാണ്ഡം കൊണ്ടുനടന്നു. ഇടയ്ക്കിടെ ആ ഭാണ്ഡത്തില്‍ നിന്നും തുണി താഴെ വീഴും. അതെടുത്ത് അയാള്‍ വീണ്ടും ഭാണ്ഡത്തില്‍ വെയ്ക്കും. ദിവസങ്ങള്‍ കഴിയുന്തോറും തന്റെ ഭാണ്ഡത്തില്‍ മാത്രമായി അയാളുടെ ശ്രദ്ധ. അങ്ങനെ ആ മുഷിഞ്ഞ വസ്ത്രം നിറഞ്ഞ ഭാണ്ഡം അയാളുടെ സന്തോഷം മുഴുവന്‍ നഷ്ടപ്പെടുത്തി കളഞ്ഞു. നമ്മുടെ കയ്യിലും ഇതുപോലെ മുഷിഞ്ഞ ഭാണ്ഡങ്ങള്‍ ഉണ്ട്. പലപ്പോഴും നമ്മള്‍ അതും ചുമുന്നാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇന്നത്തെ സന്തോഷങ്ങളും ജീവിതവും നല്ലരീതിയില്‍ ആസ്വദിക്കാന്‍ കഴിയാതെ പോകുന്നു. നമ്മളില്‍ ഭാരമായി നില്‍ക്കുന്ന ആ മുഷിഞ്ഞ ഭാണ്ഡക്കെട്ടുകള്‍ നമുക്ക് പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ ആകട്ടെ.. ജീവിതം സന്തോഷഭരിതമാകട്ടെ – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *