മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന് സംവിധാനം ചെയ്യുന്ന ‘ലൗലി’ ഏപ്രില്‍ നാലിന് റിലീസിനായി ഒരുങ്ങുകയാണ്. ഒരു ആനിമേറ്റഡ് ക്യാരക്ടര്‍ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും ‘ലൗലി’യ്ക്കുണ്ട്. മാത്യു തോമസ് നായകനായെത്തുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് ഒരു ഈച്ചയാണെന്നതാണ് ശ്രദ്ധേയം. ദിലീഷ് കരുണാകരന് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു. ഒരു വലിയ ഈച്ചയുടെ മുന്നില്‍ ഒരു കുഞ്ഞ് മനുഷ്യന് നില്ക്കുന്നതായിട്ടാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണിച്ചിരുന്നത്. മാത്യു തോമസിനെ കൂടാതെ മനോജ് കെ.ജയന്, കെ.പി.എ.സി ലീല തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സംവിധായകന് ആഷിഖ് അബുവാണ്.