വയനാട്ടിലേത് പാർട്ടി കാര്യമാണെന്നും എല്ലാം സംസാരിച്ചു ഒതുക്കിയതാണെന്നും കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണവുമായി ബന്ധപ്പെട്ടാണ് സുധാകരൻ്റെ പ്രതികരണം. വിജയന്റെ കത്ത് ഇനിയും വായിച്ചിട്ടില്ലെന്നും കുടുംബം നേരത്തെ വന്നുകണ്ടിരുന്നുവെന്നും അതിൽ പാർട്ടി സമിതി അന്വേഷണം നടക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു.അതോടൊപ്പം എൻഎം വിജയന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് മൂത്ത മകൻ വിജിലൻസിന് മൊഴി നൽകി. കുടുംബ പ്രശ്നങ്ങളല്ല, സാമ്പത്തിക പ്രശ്നങ്ങൾ തന്നെയായിരുന്നു മരണത്തിന് കാരണമെന്നും എന്നാൽ അച്ഛൻ്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നേരിട്ടറിയില്ലെന്നും മകൻ വിജിലൻസിനോട് പറഞ്ഞു.
വയനാട്ടിലേത് പാർട്ടി കാര്യമാണെന്നും എല്ലാം സംസാരിച്ചു ഒതുക്കിയതാണെന്നും കെ സുധാകരൻ
