ആഘോഷങ്ങള്‍ കളറാക്കാന്‍ കഴിക്കുന്ന മദ്യത്തിന്റെ ഹാങ്ഓവര്‍ പക്ഷേ അടുത്ത ദിവസം നിങ്ങളെ കിടക്കയില്‍ നിന്ന് എഴുന്നേല്പ്പിക്കില്ല. കഠിനമായ തലവേദന, ഛര്‍ദ്ദി, തലച്ചുറ്റല്, നിര്‍ജ്ജലീകരണം എന്നിവയിലേക്ക് ഇത് നയിക്കാം. മദ്യം ശരീരത്തിലെ ജലത്തെയും പോഷകങ്ങളെയും ഇല്ലാതാക്കുകയും ഉറക്കത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ഹാങ്ഓവര്‍ കുറയ്ക്കാനാകും. മദ്യം ഒരു ഡൈയൂററ്റിക് ആയി പ്രവര്‍ത്തിക്കുകയും നിര്‍ജ്ജലീകരണത്തിന് കാരണമാവുകയും ചെയ്യുന്നു. അതിനാല്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീര സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുകയും വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു. വെള്ളം മാത്രമല്ലാതെ ഇലക്ട്രോലൈറ്റ് ലായനിയും തെരഞ്ഞെടുക്കാവുന്നതാണ്. വെറും വയറ്റില്‍ മദ്യം കഴിക്കരുത്. അത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മദ്യം കഴിക്കുന്നതിന് മുന്‍പ് പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. മണിക്കൂറില്‍ ഒരു ഡ്രിങ്ക് എന്ന പരിധിയില്‍ കൂടുതല്‍ കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒന്നിന് പിന്നാലെ അടുത്തത് എന്ന രീതിക്ക് മദ്യം കുടിക്കുന്നത് ഹാങ്ഓവര്‍ കൂട്ടും. മദ്യപിക്കുന്നതിനിടെ വെള്ളം നന്നായി കുടിക്കുക. പാര്‍ട്ടിക്ക് ശേഷമുള്ള പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.