◾https://dailynewslive.in/ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം വിവാദമാക്കി കോണ്‍ഗ്രസ്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കുറ്റപത്രവുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. വീഡിയോ ചിത്രീകരണം മുതല്‍ സംസ്‌ക്കാര ചടങ്ങുകളില്‍ വരെ മന്‍മോഹന്‍ സിങിനോടും കുടുംബത്തോടുമുള്ള അവഗണന ദൃശ്യമായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു. ദൂരദര്‍ശന് മാത്രമായിരുന്നു ചിത്രീകരണത്തിന് അനുമതിയെന്നും മന്‍മോഹന്‍ സിങിന്റെ കുടംബാംഗങ്ങളുടെ ദൃശ്യങ്ങള്‍ കാണിക്കുന്നതിന് പകരം മോദിയേയും അമിത് ഷായേയും മാത്രമാണ് ദൂരദര്‍ശന്‍ സംപ്രേഷണത്തില്‍ എപ്പോഴും കാണിച്ചുകൊണ്ടിരുന്നത്. മുന്‍ നിരയില്‍ മൂന്ന് സീറ്റ് മാത്രമാണ് കുടുംബത്തിന് നല്‍കിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ മാത്രമാണ് കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചതെന്നും പവന്‍ ഖേര വിവരിച്ചു.
◾https://dailynewslive.in/ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരം നിഗംബോധ് ഘട്ടില്‍ നടത്തിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ അപമാനിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് കേന്ദ്ര സര്‍ക്കാരിനെതിരേ രാഹുല്‍ ആഞ്ഞടിച്ചിരിക്കുന്നത്. സംസ്‌കാരത്തിനും സ്മാരകത്തിനുമായി പ്രത്യേക സ്ഥലം അനുവദിക്കണമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഡിസംബര്‍ 28 ലെ വിജയി : സുലൈമാന്‍, പതിമംഗലം, കുന്ദമംഗലം, കോഴിക്കോട്*
◾https://dailynewslive.in/ അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സ്മാരക വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സി വേണുഗോപാല്‍. മന്‍മോഹന്‍ സിംഗിന്റെ അന്തിമ ചടങ്ങുകള്‍ പ്രത്യേക സ്ഥലത്ത് അയിരുന്നില്ലേ നടത്തേണ്ടിയിരുന്നതെന്നും സ്ഥലം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ വിചാരിച്ചാല്‍ ആണോ നടക്കാത്തതെന്ന് ചോദിച്ച അദ്ദേഹം വാജ്പേയിക്ക് സ്ഥലം കണ്ടെത്തിയല്ലോ എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.
◾https://dailynewslive.in/ മന്‍മോഹന്‍ സിങിനെ കേന്ദ്രസര്‍ക്കാര്‍ അപമാനിച്ചെന്ന കോണ്‍ഗ്രസ് ആരോപണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ പി നദ്ദ. മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം നടന്ന ദിവസം തന്നെ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഷ്ട്രീയം കളിക്കുന്നത് ദൗര്‍ഭാഗ്യകരമെന്നും മന്‍മോഹന്‍ സിങിന്റെ ഭരണകാലത്ത് കോണ്‍ഗ്രസ്, സോണിയ ഗാന്ധിയെ സൂപ്പര്‍ പ്രധാനമന്ത്രിയാക്കിക്കൊണ്ട് പ്രധാനമന്ത്രിപദത്തെ അപമാനിച്ചുവെന്നും നദ്ദ ആരോപിച്ചു. മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ മൃതദേഹം എ ഐ സി സി ആസ്ഥാനത്ത് വയ്ക്കാന്‍ പോലും അനുവദിച്ചില്ലെന്നും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മരിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം പോലും വിളിച്ചില്ലെന്നും കുറ്റപ്പെടുത്തി.
◾https://dailynewslive.in/ അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് പ്രത്യേക സ്മാരകം വേണമെന്ന കോണ്‍ഗ്രസ് ആവശ്യത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. തന്റെ പിതാവ് മരിച്ചപ്പോള്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു അനുശോചന യോഗം വിളിക്കാന്‍ പോലും നേതൃത്വം തയ്യാറായില്ലെന്നും ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം തന്നെ തെറ്റിദ്ധരിപ്പിച്ചതായും ശര്‍മിഷ്ഠ ആരോപിച്ചു.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ കോട്ടയം എസ്പിയുടെ റിപ്പോര്‍ട്ട് പുറത്ത്. ഇപി കോടതിയെ സമീപിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാം തെളിയണമെങ്കില്‍ കേസെടുത്തുള്ള അന്വേഷണം വേണമെന്നും വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും പല കാര്യങ്ങളിലും ഇപ്പോഴും അവ്യക്തത തുടരുന്നുണ്ടെന്നും എന്നാല്‍ നേരിട്ട് കേസെടുക്കാനാകില്ലെന്നും പരാതിക്കാരന്‍ കോടതിയെ സമീപിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
◾https://dailynewslive.in/ ആത്മകഥ’ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസിലെ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനും ശരിവച്ചു. നേരത്തെ താന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് അന്വേഷണത്തിലും തെളിഞ്ഞതെന്നാണ് ഇ പി പറഞ്ഞത്. ആത്മകഥ ചോര്‍ന്നത് ഡി സി ബുക്സില്‍ നിന്ന് തന്നെയാണതെന്നും എന്ത് അഹന്തയും ധിക്കാരവുമാണതെന്നും ഇ പി ചോദിച്ചു. ആത്മകഥ ഡി സി ബുക്സില്‍ നിന്ന് എങ്ങനെയാണ് ചോര്‍ന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായിട്ടുണ്ടെന്നും ഇ പി വിവരിച്ചു.
◾https://dailynewslive.in/ പെരിയ ഇരട്ടക്കൊലകേസിലെ കോടതി വിധിയില്‍ ഉള്‍പ്പെടുത്താത്ത ആളുകള്‍ക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കേരളത്തില്‍ ഇത്രയധികം ആളുകളെ ശിക്ഷിച്ച കേസുകളുണ്ടോ എന്ന് അറിയില്ലെന്നും കുഞ്ഞിരാമന് മുകളിലും താഴെയും ആളുകളുണ്ടെന്നും നിലവിലെ പോലീസ് ഉദ്യോഗസ്ഥരെ മാറ്റി സി.ബി.ഐ.ക്ക് കേസ് കൈമാറാന്‍ നട്ടെല്ല് കാണിച്ച ഉദ്യോഗസ്ഥര്‍ തന്നെയാണ് ഈ കേസിന്റെ വിജയശില്‍പികളെന്നും സുധാകരന്‍ പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ പെരിയ ഇരട്ടക്കൊലക്കേസ് വിധിയിലൂടെ കുടുംബത്തിന് നീതി ലഭിച്ചുവെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കുടുംബവും മുന്നണിയും ഒന്നിച്ച് നിന്ന് പോരാടിയതിന്റെ ഫലമാണിതെന്നും വിധിയെ യുഡിഎഫ് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം മുടക്കിയത് നീതീകരിക്കാന്‍ കഴിയാത്ത സംഭവമാണെന്നും ഖജനാവിലെ പണം കൊല്ലപ്പെട്ടവന്റേതു കൂടിയാണെന്നും പികെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.
◾https://dailynewslive.in/ പെരിയ ഇരട്ടക്കൊല കേസിലെ കോടതി വിധിയോട് പ്രതികരിച്ച് സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. വിധിന്യായം പൂര്‍ണമായും പുറത്തുവന്നിട്ടില്ലെന്നും സി ബി ഐ കോടതിയുടെ വിധി അന്തിമമാണെന്ന് പറയാന്‍ കഴിയില്ലെന്നുമാണ് ഇപി ജയരാജന്‍ പറഞ്ഞത്. സി പി എമ്മിന് നേരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ടെന്നും കോണ്‍ഗ്രസ് നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങളെ മറച്ചുവെക്കലാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും ഇ പി അഭിപ്രായപ്പെട്ടു.
◾https://dailynewslive.in/ വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്‍ ജിജേഷിന്റെയും മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ അന്വേഷണം വേണമെന്ന് സിപിഎം. സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കിലെ നിയമനങ്ങളുടെ പേരില്‍ തട്ടിപ്പ് നടന്നതായി പരാതിയുണ്ടെന്നും കോടികള്‍ തട്ടിയെടുത്തവര്‍ എന്‍ എം വിജയനെ ബലിയാടാക്കിയതാണെന്ന് കോണ്‍ഗ്രസിലെ നേതാക്കള്‍ രഹസ്യമായി പറയുന്നുവെന്നും സിപിഎം ഏരിയാ കമ്മിറ്റി നേതൃത്വം കുറ്റപ്പെടുത്തി.
◾https://dailynewslive.in/ സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് കോഴയില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി പഴയ കരാര്‍ രേഖ. ബാങ്ക് നിയമനത്തിനായി ഉദ്യോഗാര്‍ഥിയുടെ പിതാവില്‍ നിന്ന് 30 ലക്ഷം രൂപ വാങ്ങിയതായി കരാര്‍. ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍. എം വിജയനാണ് രേഖയില്‍ ഒപ്പിട്ടിരിക്കുന്നത്.
◾https://dailynewslive.in/ വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളോട് പ്രതികരിച്ച് ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍. തനിക്കെതിരെ വ്യാജ രേഖകള്‍ പ്രചരിപ്പിക്കുകയാണെന്ന് ഐ.സി ബാലകൃഷ്ണന്‍ ആരോപിച്ചു. നിയമനം ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ എസ് പിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ വയനാട്ടിലെ കോണ്‍ഗ്രസ് നേതാവിന്റെയും മകന്റെയും ആത്മഹത്യയില്‍ പ്രതികരണവുമായി വിഡി സതീശന്‍. കെപിസിസിക്ക് പരാതി കിട്ടിയതായി അറിയില്ലെന്നും സംഭവത്തില്‍ ഏത് അന്വേഷണവും നടത്തിക്കോട്ടെയെന്നും ആരെങ്കിലും തെറ്റ് ചെയ്തെങ്കില്‍ സംരക്ഷിക്കില്ലെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
◾https://dailynewslive.in/ പമ്പയിലെ സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കും. നിലവില്‍ ഏഴ് കൗണ്ടറുകളാണുള്ളത്. അവ പത്താക്കി ഉയര്‍ത്തും. 60 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമായി പ്രത്യേക കൗണ്ടര്‍ തുറക്കും. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ആണ് തീരുമാനം. ഡിസംബര്‍ മുപ്പതിന് വൈകിട്ടാണ് മകരവിളക്ക്.
◾https://dailynewslive.in/ സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം.വി. ഗോവിന്ദന്‍. ജില്ലയിലെ നേതാക്കളില്‍ പണ സമ്പാദന പ്രവണത വര്‍ധിക്കുന്നുവെന്നും തിരുവല്ല ഏരിയ കമ്മിറ്റിയിലെ വിഭാഗീയത അനുവദിക്കില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. നേതാക്കള്‍ക്കെതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി പ്രളയമാണെന്നും പത്തനംതിട്ടയിലെ പാര്‍ട്ടി കമ്മ്യൂണിസ്റ്റ് മൂല്യങ്ങളില്‍ നിന്ന് അകന്നെന്നും ജില്ലാ സമ്മേളനത്തില്‍ എം.വി. ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
◾https://dailynewslive.in/ കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന വരുമാനം സര്‍വ്വകാല റെക്കോഡിലേക്ക്. കഴിഞ്ഞ തിങ്കളാഴ്ച്ച പ്രതിദിന വരുമാനം 9.22 കോടി രൂപ എന്ന നേട്ടത്തിലെത്തി. 2023 ഡിസംബര്‍ മാസം 23 ന് നേടിയ 9.06 കോടി എന്ന നേട്ടമാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്.
◾https://dailynewslive.in/ കരുവന്നൂര്‍ ബാങ്കിനെതിരെ പരാതിയുമായി നിക്ഷേപകന്‍ നെടുപുറത്ത് ഗോപിനാഥന്‍. ചികിത്സയ്ക്ക് പണം നിഷേധിച്ചെന്നാണ് ഗോപിനാഥന്റെ പരാതി. ബാങ്കില്‍ 30 ലക്ഷത്തിലേറെ നിക്ഷേപമുണ്ടെന്നും പത്ത് ലക്ഷം രൂപയാണ് ചികിത്സക്ക് ആവശ്യമായി വേണ്ടത് എന്നാല്‍ ബാങ്ക് 3 തവണയായി നല്‍കിയത് ഒന്നരലക്ഷം മാത്രമെന്ന് ഗോപിനാഥന്റെ ഭാര്യ പ്രഭ വ്യക്തമാക്കി.
◾https://dailynewslive.in/ പരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എപിഎം സക്കറിയക്കെതിരെ മന്ത്രി എം.ബി രാജേഷ്. പരുതൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും അസിസ്റ്റന്റ് സെക്രട്ടറിയെയും വീണ്ടും സ്ഥലം മാറ്റി പഞ്ചായത്ത് ഭരണസംവിധാനം അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി പറഞ്ഞു. നുണ പറച്ചില്‍ അവസാനിപ്പിച്ച് ജനങ്ങളോട് സത്യം പറയാന്‍ പ്രസിഡന്റ് തയ്യാറാവണമെന്ന് എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
◾https://dailynewslive.in/ മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് കായംകുളം എംഎല്‍എ യു പ്രതിഭ. വാര്‍ത്ത വ്യാജമാണെന്ന് യു പ്രതിഭ എംഎല്‍എ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. മകന്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഇരുന്നപ്പോള്‍ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും യു പ്രതിഭ പറഞ്ഞു.
◾https://dailynewslive.in/ സംസ്ഥാനത്ത് വ്യത്യസ്ത സംഭവങ്ങളിലായി ഇന്നലെ ആറുപേര്‍ മുങ്ങിമരിച്ചു. കാസര്‍കോട് സ്വദേശികളായ മൂന്ന് വിദ്യാര്‍ഥികള്‍, കണ്ണൂര്‍ സ്വദേശികളായ രണ്ടുപേര്‍, തമിഴ്‌നാട് സ്വദേശിയായ ഒരാള്‍ എന്നിവരാണ് മരിച്ചത്. കാസര്‍കോട് പയസ്വിനിപ്പുഴയില്‍ ഇന്നലെ ഉച്ചയോടെയാണ് കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികളെ കാണാതായത്. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. റിയാസ് (17),യാസിന്‍(13), സമദ്(13) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളാണ് മൂവരും. അവധി ആഘോഷിക്കാനായി മൂവരും എരിഞ്ഞിപ്പുഴയിലെ കുടുംബവീട്ടിലെത്തിയപ്പോഴായിരുന്നു അപകടം. കണ്ണൂര്‍ ഇരിട്ടി ചരല്‍പ്പുഴയിലാണ് കൊറ്റാളി സ്വദേശി വിന്‍സെന്റ്(42), വിന്‍സെന്റിന്റെ അയല്‍വാസിയുടെ മകന്‍ ആല്‍ബിന്‍(9) എന്നിവര്‍ മുങ്ങിമരിച്ചത്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ വിനോദസഞ്ചാരിയാണ് കോവളത്ത് കടലില്‍ മുങ്ങിമരിച്ചത്. ചെന്നൈ സ്വദേശി വിജയ് (39) ആണ് മുങ്ങിമരിച്ചത്.
◾https://dailynewslive.in/ ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ വീടിന്റെ വരാന്തയില്‍ കിടന്ന് ഉങ്ങുകയായിരുന്ന 62 കാരനായ കര്‍ഷകനെ അജ്ഞാതരായ അക്രമികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി.സിറൗലി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ജഗന്നാഥ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ച പുലര്‍ച്ചെ 2:30 ഓടെ ഗ്യാനി പ്രസാദ് എന്നയാള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
◾https://dailynewslive.in/ അണ്ണാ സര്‍വകലാശാല ബലാത്സഗ കേസില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് നിര്‍ദേശിച്ച് മദ്രാസ് ഹൈക്കോടതി. 3 മുതിര്‍ന്ന വനിത ഐപിഎസ് ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്. കേസിലെ എഫ്ഐആര്‍ ചോര്‍ന്നത് പ്രത്യേകം അന്വേഷിക്കണമെന്നും മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു.
◾https://dailynewslive.in/ കൊടുംതണുപ്പിനൊപ്പം ഡല്‍ഹിയില്‍ കനത്ത മഴ. 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ പെയ്തത് 101 വര്‍ഷത്തിനിടയിലെ ഏറ്റവും ശകതമായ മഴയാണെന്നാണും സാധാരണ ഡിസംബറില്‍ ലഭിക്കുന്ന മഴയുടെ 5 ഇരട്ടിയാണ് ഇപ്പോള്‍ ലഭിച്ചതെന്നും കാലാവസ്ഥ കേന്ദ്രം വിവരിച്ചു. അതേ സമയം കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 11.8 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയില്‍ ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. കനത്ത മഞ്ഞവീഴ്ചയും മഴയും മൂലം ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
◾https://dailynewslive.in/ അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തിയ മാരകമായ വ്യോമാക്രമണത്തിന് പ്രതികാരമായി പാകിസ്ഥാനില്‍ വ്യോമാക്രമണം നടത്തി താലിബാന്‍. ആക്രമണത്തില്‍ 19 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതിര്‍ത്തി പ്രദേശങ്ങളിലെ പാകിസ്ഥാന്‍ പോസ്റ്റുകള്‍ക്ക് നേരെ നിരവധി തവണ ആക്രമണങ്ങള്‍ നടന്നതായാണ് വിവരം. പാകിസ്ഥാന്റെ രണ്ട് സൈനിക പോസ്റ്റുകള്‍ താലിബാന്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
◾https://dailynewslive.in/ യെമനില്‍നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലിനെ തകര്‍ത്ത് ഇസ്രയേല്‍. യു.എസിന്റെ ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ് സിസ്റ്റം (താഡ്) ഉപയോഗിച്ചാണ് ഇസ്രയേല്‍ മിസൈലുകളെ തകര്‍ത്തത്. ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
◾https://dailynewslive.in/ അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് 38 പേര്‍ മരിച്ച സംഭവത്തില്‍ അസര്‍ബൈജാനോട് ക്ഷമാപണം നടത്തി റഷ്യന്‍ പ്രസിഡന്റ് വ്ലാദമിര്‍ പുടിന്‍. ദാരുണ സംഭവമെന്നാണ് പുടിന്‍ സംഭവത്തെ വിശേഷിപ്പിച്ചത്. അസര്‍ബൈജാന്‍ പ്രസിഡന്റുമായി പുടിന്‍ ഫോണില്‍ സംസാരിച്ചുവെന്ന് റഷ്യ വ്യക്തമാക്കി. റഷ്യന്‍ വ്യോമപ്രതിരോധ സംവിധാനമാണ് വിമാനം തകരാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യന്‍ പ്രസിഡന്റ് ക്ഷമാപണം. അതേസമയം ക്ഷമാപണം നടത്തിയെങ്കിലും അപകടത്തിന് റഷ്യയാണ് ഉത്തരവാദിയെന്ന് പുടിന്‍ പറഞ്ഞിട്ടില്ല. റഷ്യയുടെ വ്യോമ മേഖലയില്‍ അപകടം നടന്നതിനാലാണ് ക്ഷമ ചോദിച്ചതെന്നാണ് റഷ്യ വ്യക്തമാക്കുന്നത്.
◾https://dailynewslive.in/ മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടിയതിനു പിന്നാലെ ഇന്ത്യന്‍ താരം നിതീഷ് കുമാര്‍ റെഡ്ഡിക്ക് 25 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് ആന്ധ്രാ ക്രിക്കറ്റ് അസോസിയേഷന്‍. ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയത് നിതീഷിന്റെ സെഞ്ചുറി ഇന്നിങ്‌സായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിതീഷിന്റെ കന്നി സെഞ്ചുറി കൂടിയായിരുന്നു ഇത്. കന്നി സെഞ്ചുറി കൂടിയായിരുന്നു ഇത്. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെന്ന നിലയിലാണ്. 176 പന്തില്‍ നിന്ന് 105 റണ്‍സുമായി നിതീഷ് ക്രീസിലുണ്ട്.
◾https://dailynewslive.in/ നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചേഴ്‌സുകളുടെ ട്രഞ്ച് മൂന്ന് പരമ്പരയിലൂടെ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് 300 കോടി രൂപ സമാഹരിക്കും. 1000 രൂപ മുഖവിലയുള്ള എന്‍.സി.ഡികള്‍ ജനുവരി ആറ് വരെ ലഭ്യമാണ്. തുടര്‍ വായ്പകള്‍, സാമ്പത്തിക സഹായം, കോര്‍പ്പറേറ്റ് ചെലവുകള്‍ തുടങ്ങിയവണ് തുക വിനിയോഗിക്കുക. ഇതിനു പുറമേ അധികമായി സമാഹരിക്കുന്ന 200 കോടി രൂപ കൈവശം വയ്ക്കാനുള്ള അവകാശവുമുണ്ട്. 24, 36, 60, 72, 92 മാസങ്ങളുടെ കാലാവധിയുള്ള എന്‍.സി.ഡികളില്‍ നിന്നുള്ള വരുമാനം പ്രതിമാസ, വാര്‍ഷിക രീതികളിലോ കാലാവധി എത്തുമ്പോള്‍ ഒരുമിച്ചു കിട്ടുന്ന രീതിയിലോ തിരഞ്ഞെടുക്കാം. 9 മുതല്‍ 10.10 ശതമാനം വരെ ലഭിക്കും. മുത്തൂറ്റ് ഫിന്‍കോര്‍പ് വണ്‍ ആപ്പിലൂടെയും 3600ലേറെ ശാഖകള്‍ വഴിയും അപേക്ഷിക്കാം. ഇടപാടുകാര്‍ക്ക് എന്‍.സി.ഡി മോഡ്യൂളിലുള്ള യു.പി.ഐ അധിഷ്ഠിത നിക്ഷേപ സൗകര്യങ്ങളും ഉപയോഗിക്കാം.
◾https://dailynewslive.in/ സല്‍മാന്‍ ഖാനെ നായകനാക്കി എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്യുന്ന ‘സിക്കന്ദര്‍’ സിനിമയുടെ ടീസര്‍ എത്തി. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാകും സല്‍മാന്‍ എത്തുക. വന്‍ മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് സാജിദ് നദിയാദ്വാലയാണ്. രശ്മിക മന്ദാനയാണ് നായിക. നാല് വര്‍ഷത്തിനു ശേഷമാണ് മുരുകദോസ് സംവിധാന രംഗത്തേക്കു തിരിച്ചെത്തുന്നത്. ചിത്രം 2025ല്‍ ഈദ് റിലീസ് ആയി തിയറ്ററുകളിലെത്തും. സിനിമയ്ക്ക് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് വിവേക് ഹര്‍ഷനാണ്. മുരുകദോസിന്റെ നാലാം ഹിന്ദി സിനിമയാണിത്. 2016ല്‍ സൊനാക്ഷി സിന്‍ഹയെ നായികയാക്കി ഒരുക്കിയ അകിരയാണ് മുരുകദോസ് അവസാനമായി ചെയ്ത ഹിന്ദി ചിത്രം.
◾https://dailynewslive.in/ ‘ഗഗനചാരി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ പുതിയൊരു അനുഭവം പകര്‍ന്നു നല്‍കിയ യുവ സംവിധായകന്‍ അരുണ്‍ ചന്തുവിന്റെ അടുത്ത ചിത്രമെത്തുന്നു. സയന്‍സ് ഫിക്ഷന്‍ മോക്യുമെന്ററിയായ ഗഗനചാരിക്കു ശേഷം എത്തുന്ന ‘വല’ എന്ന പുതിയ ചിത്രവും പുതുമയുള്ള പ്രമേയവും കഥാപശ്ചാത്തലത്തിലുമാണ് വരുന്നത്. സോംബികളുമായാണ് ഇത്തവണ അരുണിന്റെ വരവ്. ഭൂമിയില്‍ നിന്നും പുറത്തേക്ക് വളര്‍ന്ന നിലയിലുള്ള ചുവപ്പന്‍ പേശികളുമായാണ് വലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. മരിച്ചിട്ടും മരിക്കാതെ തുടരുന്ന മനുഷ്യരെയും ജീവികളെയുമാണ് സയന്‍സ് ഫിക്ഷന്‍ ലോകത്ത് സോംബികളെന്ന് വിളിക്കുന്നത്. ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം ഗഗനചാരിയിലെ അനാര്‍ക്കലി മരിക്കാര്‍, കെ. ബി. ഗണേശ്കുമാര്‍, ജോണ്‍ കൈപ്പള്ളില്‍, അര്‍ജുന്‍ നന്ദകുമാര്‍ എന്നിവരും വലയില്‍ ഭാഗമാണ്. മാത്രമല്ല, മാധവ് സുരേഷും ഭഗത് മാനുവലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
◾https://dailynewslive.in/ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പല ഡീലര്‍ഷിപ്പുകളിലും, 2024 ഡിസംബറില്‍ ബിഎംഡബ്ല്യുവിന്റെ ജി 310 ജ്എസിന് ഉപഭോക്താക്കള്‍ക്ക് പരമാവധി 50,000 രൂപ വരെ കിഴിവ് ലഭിക്കുന്നു. എങ്കിലും, ഡീലര്‍ഷിപ്പിലെ സ്റ്റോക്ക് ലഭ്യതയെ ആശ്രയിച്ച് ബൈക്കിന്റെ കളര്‍ ഓപ്ഷനുകള്‍ വ്യത്യാസപ്പെടാം. ഈ ബിഎംഡബ്ല്യു മോട്ടോര്‍സൈക്കിളിന് 313 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ ഉണ്ട്. പരമാവധി 33.5 ബിഎച്ച്പി കരുത്തും 28 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ് ഈ എഞ്ചിന്‍. ബൈക്കിന്റെ എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ഈ ബിഎംഡബ്ല്യു ബൈക്കിന്റെ ഇന്ധന ടാങ്ക് കപ്പാസിറ്റി 11 ലിറ്ററാണ്. ഇത് ഒരു വേരിയന്റില്‍ മാത്രം ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. ഈ മോട്ടോര്‍സൈക്കിളില്‍ ഡ്യുവല്‍ ചാനല്‍ എബിഎസ്, എല്‍ഇഡി ടെയില്‍ലൈറ്റ്, ഫ്യൂവല്‍ ഗേജ്, ഡിജിറ്റല്‍ ഓഡോമീറ്റര്‍, ട്രിപ്പ്മീറ്റര്‍, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ലഗേജ് റാക്ക്, സ്റ്റെപ്പ് സീറ്റ്, പാസ് സ്വിച്ച് എന്നിവ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു മോട്ടോര്‍സൈക്കിളിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില 3.30 ലക്ഷം രൂപയാണ്.
◾https://dailynewslive.in/ കയ്പുനിറഞ്ഞ ബാല്യത്തിന്റെ ഓര്‍മ്മകള്‍ക്ക് സാന്ത്വനമേകാന്‍ കുന്നിന്‍പുറങ്ങളില്‍ മുമ്പ് സമൃദ്ധമായി കണ്ണാന്തളിപ്പൂക്കള്‍ ഉണ്ടായിരുന്നു. ഇളംറോസ് നിറത്തിലുളള ആ പൂക്കളുടെ നിറവും ഗന്ധവും തന്നെയായിരുന്നു പുന്നെല്ലരിയുടെ ചോറിനും. പിന്നീടൊരിക്കല്‍ കണ്ണാന്തളിപ്പൂക്കള്‍ കാണാന്‍ വരുന്നു എന്നെഴുതിയ വായനക്കാരന് എഴുത്തുകാരന്‍ എഴുതി, ‘ഗ്രാമം കാണാം, പക്ഷെ ഇപ്പോള്‍ കണ്ണാന്തളിപ്പൂക്കളില്ല. ഗ്രാമവും മാറിയിരിക്കുന്നു.’ ‘കണ്ണാന്തളിപ്പൂക്കളുടെ കാലം’.
എം ടി വാസുദേവന്‍ നായര്‍. കറന്റ് ബുക്സ് തൃശൂര്‍. വില 171 രൂപ.
◾https://dailynewslive.in/ രാവിലെ 11 മണിക്കും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയിലാണ് ഉച്ചഭക്ഷണം കഴിക്കേണ്ട ശരിയായ സമയമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉച്ചഭക്ഷണം വൈകി കഴിക്കുന്നത് ഉദരസംബന്ധമായ പല അസ്വസ്ഥതകള്‍ക്കും കാരണമാകും. ശരീരത്തില്‍ ജലാംശം വളരെ പ്രധാനമാണ്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം സ്വാഭാവികമായി നടക്കാന്‍ വെള്ളം കുടിക്കുന്നത് സഹായിക്കും. ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് അസിഡിറ്റി അടക്കമുള്ള ബുദ്ധിമുട്ടുകളെ ഒഴിവാക്കാന്‍ സഹായിക്കും. ആപ്പിള്‍, പഴം, പപ്പായ പോലുള്ള പഴങ്ങള്‍ 11മണിക്കും ഒരു മണിക്കും ഇടയിലായി കഴിക്കുന്നത് നല്ലതാണ്. ഇനി ഇവയൊന്നും കഴിക്കാന്‍ സാഹചര്യമില്ലെങ്കില്‍ ഈന്തപ്പഴം ആകാം. ധാരാളം നാരുകള്‍ അടങ്ങിയ പഴം കഴിക്കുമ്പോള്‍ വിശപ്പ് കുറയ്ക്കാനും വയറ് കാലിയാകുന്ന അവസ്ഥ ഒഴിവാക്കാനും കഴിയും. അനാരോഗ്യകരമായ ഭക്ഷണശീലം കൊണ്ടുണ്ടാകുന്ന അസ്വസ്ഥതകളെ തടയാന്‍ ഇത് മികച്ച മാര്‍ഗമാണ്. നെയ്, ശര്‍ക്കര എന്നിവ വൈകിയുള്ള ആഹാരശീലം കൊണ്ടുണ്ടാകുന്ന തലവേദന, അസിഡിറ്റി തുടങ്ങിയ ബുദ്ധിമുട്ടുകളെ അകറ്റിനിര്‍ത്താന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
◾https://dailynewslive.in/ അയാള്‍ ഒരു അലക്കുകാരനായിരുന്നു. അയാള്‍ക്ക് ഒരു കഴുതയും ഒരു നായയുമുണ്ട്. കഴുത എന്നും വസ്ത്രങ്ങള്‍ ചുമക്കുകയും നായ വീടിന് കാവല്‍ നില്‍ക്കുകയും ചെയ്യും. പക്ഷേ, താന്‍ ചെയ്യുന്ന ജോലിയില്‍ കഴുത അസംതൃപ്തനായിരുന്നു. കഴുതയ്ക്ക് നായയുടെ ജോലി ചെയ്യാനായിരുന്നു ആഗ്രഹം. ഒരുദിവസം രാത്രി രണ്ട് കള്ളന്മാര്‍ വീട്ടിലെത്തി. നായ അവരെ കണ്ടില്ല പക്ഷേ, കഴുത ആ കള്ളന്‍മാരെ കാണുകയും ഉറക്കെ കരയാനും തുടങ്ങി. കഴുതയുടെ കരച്ചില്‍ കേട്ട് കള്ളന്മാര്‍ ഓടിപോവുകയും ഉടമസ്ഥന്‍ ഉണര്‍ന്ന് പുറത്ത് വരികയും ചെയ്തു. തന്റെ ഉറക്കം നഷ്ടപ്പെടുത്തിയതിന് കഴുതയ്ക്ക് പൊതിരെ തല്ല് കിട്ടുകയും ചെയ്തു. നാം ചെയ്യുന്ന ജോലി എവിടെയായിരുന്നാലും അതില്‍ സത്യസന്ധത പുലര്‍ത്തുക എന്നതാണ് പ്രധാനം. ജോലി ഇഷ്ടപ്പെടാതിരിക്കാന്‍ പലരും പല കാരണങ്ങള്‍ കണ്ടെത്താറുണ്ട്. ആഗ്രഹിച്ച രംഗത്തല്ല ജോലി കിട്ടിയത്, സഹപ്രവര്‍ത്തകരേക്കാള്‍ മികവുണ്ടായിട്ടും അവരേക്കാള്‍ താഴ്ന്ന ജോലിയാണ് ലഭിച്ചത്, ഇഷ്ടമേഖലയിലായിരുന്നു ജോലി ലഭിച്ചിരുന്നതെങ്കില്‍ ഞാന്‍ എന്റെ കഴിവുതെളിയിച്ചേനെ.. എന്നൊക്കെ. നമ്മുടെ ആഗ്രഹങ്ങള്‍ക്കും അഭിരുചിക്കുമിണങ്ങിയ ജോലി എല്ലാവര്‍ക്കും ലഭിക്കണമെന്നില്ല. നമുക്ക് ലഭിച്ച കര്‍മ്മരംഗത്തായിരിക്കുമ്പോള്‍ എത്തിച്ചേരാന്‍ സാധിക്കാത്ത സ്ഥലത്തെക്കുറിച്ച് ആകുലപ്പെട്ടിരുന്നാല്‍ ആയിരിക്കുന്ന സ്ഥലവും കര്‍മ്മരംഗവും നിഷ്‌ക്രിയമാകും. ചെയ്യുന്നകര്‍മ്മങ്ങളിലെ കാര്‍ക്കശ്യവും സൂക്ഷമതയുമാണ് ഏതൊരാളുടേയും പ്രവര്‍ത്തനമികവ് തീരുമാനിക്കുന്നത്. അതിനാല്‍ എത്തപ്പെട്ട ജോലി ചെറുതാണോ വലുതാണോ എന്നതല്ല, ചെയ്യുന്ന രീതിയാണ് ആ പ്രവര്‍ത്തിയെ വിശിഷ്ടമാക്കുന്നത്. – ശുഭദിനം
*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ ഒരു അലക്കുകാരനായിരുന്നു. അയാള്‍ക്ക് ഒരു കഴുതയും ഒരു നായയുമുണ്ട്. കഴുത എന്നും വസ്ത്രങ്ങള്‍ ചുമക്കുകയും നായ വീടിന് കാവല്‍ നില്‍ക്കുകയും ചെയ്യും. പക്ഷേ, താന്‍ ചെയ്യുന്ന ജോലിയില്‍ കഴുത അസംതൃപ്തനായിരുന്നു. കഴുതയ്ക്ക് നായയുടെ ജോലി ചെയ്യാനായിരുന്നു ആഗ്രഹം. ഒരുദിവസം രാത്രി രണ്ട് കള്ളന്മാര്‍ വീട്ടിലെത്തി. നായ അവരെ കണ്ടില്ല പക്ഷേ, കഴുത ആ കള്ളന്‍മാരെ കാണുകയും ഉറക്കെ കരയാനും തുടങ്ങി. കഴുതയുടെ കരച്ചില്‍ കേട്ട് കള്ളന്മാര്‍ ഓടിപോവുകയും ഉടമസ്ഥന്‍ ഉണര്‍ന്ന് പുറത്ത് വരികയും ചെയ്തു. തന്റെ ഉറക്കം നഷ്ടപ്പെടുത്തിയതിന് കഴുതയ്ക്ക് പൊതിരെ തല്ല് കിട്ടുകയും ചെയ്തു. നാം ചെയ്യുന്ന ജോലി എവിടെയായിരുന്നാലും അതില്‍ സത്യസന്ധത പുലര്‍ത്തുക എന്നതാണ് പ്രധാനം. ജോലി ഇഷ്ടപ്പെടാതിരിക്കാന്‍ പലരും പല കാരണങ്ങള്‍ കണ്ടെത്താറുണ്ട്. ആഗ്രഹിച്ച രംഗത്തല്ല ജോലി കിട്ടിയത്, സഹപ്രവര്‍ത്തകരേക്കാള്‍ മികവുണ്ടായിട്ടും അവരേക്കാള്‍ താഴ്ന്ന ജോലിയാണ് ലഭിച്ചത്, ഇഷ്ടമേഖലയിലായിരുന്നു ജോലി ലഭിച്ചിരുന്നതെങ്കില്‍ ഞാന്‍ എന്റെ കഴിവുതെളിയിച്ചേനെ.. എന്നൊക്കെ. നമ്മുടെ ആഗ്രഹങ്ങള്‍ക്കും അഭിരുചിക്കുമിണങ്ങിയ ജോലി എല്ലാവര്‍ക്കും ലഭിക്കണമെന്നില്ല. നമുക്ക് ലഭിച്ച കര്‍മ്മരംഗത്തായിരിക്കുമ്പോള്‍ എത്തിച്ചേരാന്‍ സാധിക്കാത്ത സ്ഥലത്തെക്കുറിച്ച് ആകുലപ്പെട്ടിരുന്നാല്‍ ആയിരിക്കുന്ന സ്ഥലവും കര്‍മ്മരംഗവും നിഷ്‌ക്രിയമാകും. ചെയ്യുന്ന കര്‍മ്മങ്ങളിലെ കാര്‍ക്കശ്യവും സൂക്ഷമതയുമാണ് ഏതൊരാളുടേയും പ്രവര്‍ത്തനമികവ് തീരുമാനിക്കുന്നത്. അതിനാല്‍ എത്തപ്പെട്ട ജോലി ചെറുതാണോ വലുതാണോ എന്നതല്ല, ചെയ്യുന്ന രീതിയാണ് ആ പ്രവര്‍ത്തിയെ വിശിഷ്ടമാക്കുന്നത്. – ശുഭദിനം.