വനനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട്എൽഡിഎഫിൽ കടുത്ത ഭിന്നത. കർഷകവിരുദ്ധമായ ഭേദഗതികളിലെ അതൃപ്തി മുഖ്യമന്ത്രിയെ അറിയിച്ച് കേരള കോൺഗ്രസ്. മുഖ്യമന്ത്രിയോട് ആശങ്കകള്‍ പങ്കുവെച്ചെന്ന് ജോസ് കെ മാണിയും മാധ്യമങ്ങളോട് പ്രതികരിച്ചു. ശശീന്ദ്രന് നേരം വെളുത്തില്ലെന്നും ബിൽ പാസ്സാക്കിയാൽ വലിയ പ്രതിഷേധമുണ്ടാകുമെന്നും താമരശ്ശേരി ബിഷപ്പ് സർക്കാറിന് മുന്നറിയിപ്പ് നൽകി.പ്രതിപക്ഷത്തിന്‍റെയും ക്രൈസ്തവ സഭകളുടേയും കടുത്ത എതിർപ്പിനിടെ കേരള കോൺഗ്രസ്സും പരസ്യമായി വിമർശിച്ചതാണ് പ്രശ്നം.
വനനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട്എൽഡിഎഫിൽ കടുത്ത ഭിന്നത
