ഒരു കുടുംബത്തിലെ പല തലമുറകളുടെ തുപ്പാക്കി ചരിതത്തിന്റെ കഥയുമായി എത്തുന്ന ‘റൈഫിള്‍ ക്ലബി’ ന് യുഎ ഫിലിം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്. തിയേറ്ററുകളില്‍ ഏറെ പുതുമകളുമായി എത്താനൊരുങ്ങുകയാണ് ആഷിഖ് അബുവിന്റെ പുതിയ ചിത്രം. ‘റൈഫിള്‍ ക്ലബ്’ എന്ന പേര് പോലെ തന്നെ തീ തുപ്പുന്ന തുപ്പാക്കി പോലെ പവര്‍ പാക്ക്ഡ് കഥാപാത്രങ്ങളാണ് സിനിമയുടെ ഹൈലൈറ്റെന്ന് അടിവരയിട്ടുകൊണ്ട് ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായെത്തുന്ന ഇട്ടിയാനമായി വാണി വിശ്വനാഥിന്റേയും ദയാനന്ദ് ബാരെ എന്ന കഥാപാത്രമായെത്തുന്ന പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപിന്റേയും ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്ന സെക്രട്ടറി അവറാന്റേയുമൊക്കെ വേഷങ്ങള്‍ അടിമുടി വ്യത്യസ്തമായിരിക്കുമെന്നാണ് ട്രെയിലര്‍ നല്‍കിയിരിക്കുന്ന സൂചനകള്‍. കൂടാതെ വിജയരാഘവന്‍ അവതരിപ്പിക്കുന്ന കുഴിവേലി ലോനപ്പന്‍, സുരേഷ് കൃഷ്ണയുടെ ഡോ. ലാസര്‍, സുരഭി ലക്ഷ്മിയുടെ സൂസന്‍, വിഷ്ണു ആഗസ്ത്യയുടെ ഗോഡ്‌ജോ, വിനീത് കുമാറിന്റെ റൊമാന്റിക് സ്റ്റാര്‍, ഉണ്ണിമായയുടെ സൂസന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും ചിത്രത്തിലുണ്ട്.