മോഹന്‍ലാല്‍ സംവിധായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ബറോസ്’ ഹിന്ദി ട്രെയിലര്‍ ലോഞ്ച് ചെയ്തു. മുംബൈയില്‍ വച്ച് നടന്ന ചടങ്ങില്‍ ബോളിവുഡ് താരം അക്ഷയ് കുമാറാണ് ‘ബറോസി’ന്റെ ഹിന്ദി ട്രെയിലര്‍ ലോഞ്ച് ചെയ്തത്. ബറോസ് സിനിമയുടെ പ്രത്യേക പ്രിവ്യൂ ഷോ മോഹന്‍ലാല്‍ വാഗ്ദാനം ചെയ്തതായി അക്ഷയ് കുമാര്‍ പറഞ്ഞു. ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത് തന്നെ ത്രിഡിയിലാണ്. ബറോസിന്റെ മലയാളം ട്രെയിലര്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് സിനിമയുടെ നിര്‍മാണം. ഡിസംബര്‍ 25 ന് ക്രിസ്മസ് റിലീസായി ബറോസ് തിയറ്ററിലെത്തും. ബറോസിന്റെ ഹിന്ദി പതിപ്പിന്റെ റിലീസ് ഡിസംബര്‍ 27നാണ്. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്.