ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് 300 കോടി ഡോളര്‍ (ഏകദേശം 25,500 കോടി രൂപ) കടമെടുക്കുന്നു. അടുത്ത വര്‍ഷം കാലാവധി അവസാനിക്കാനിരിക്കുന്ന വായ്പകള്‍ തിരിച്ചടയ്ക്കാനായാണ് കടമെടുക്കുന്നതെന്ന് ബ്ലൂബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനായി വിവിധ ബാങ്കുകളുമായി റിലയന്‍സ് ചര്‍ച്ച നടത്തി വരികയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആറോളം ബാങ്കുകളുമായാണ് വായ്പയ്ക്കായി ചര്‍ച്ച നടത്തുന്നത്. കൂടുതല്‍ വായ്പാദാതാക്കളെ ഉള്‍പ്പെടുത്തി 2025 ന്റെ ആദ്യ പകുതിയില്‍ തന്നെ വായ്പയ്ക്കായി ധാരണയിലെത്താനാണ് പദ്ധതി. വായ്പാ നിബന്ധനകളെ കുറിച്ച് ഇത് വരെ തീരുമാനിച്ചിട്ടില്ല. 2024 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൊത്തം കടം 3.36 ലക്ഷം കോടി രൂപയാണ്. ഇതില്‍ പലിശയുള്‍പ്പെടെ 290 കോടി ഡോളറിന്റെ (ഏകദേശം 24,600 കോടി രൂപ) കടം 2025ല്‍ തിരിച്ചടയ്ക്കേണ്ടതാണ്. വായ്പ അംഗീകരിച്ചാല്‍, 2023 ന് ശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസ് അന്താരാഷ്ട്ര വായ്പാദാതാക്കളില്‍ നിന്നെടുക്കുന്ന ആദ്യ വായ്പയാകും ഇത്. അന്ന് 800 കോടി ഡോളറാണ് വായ്പയെടുത്തത്.
300 കോടി ഡോളര്‍ കൂടി കടമെടുക്കാന്‍ റിലയന്‍സ്
