വൈകുന്നേരം അഞ്ച് മണിയാണ് അത്താഴം കഴിക്കാനുള്ള ഏറ്റവും മികച്ച സമയമെന്ന് ഗവേഷകര്‍. ഈ സമയത്തിന് ശേഷം പ്രതിദിനം കലോറിയുടെ 45 ശതമാനം അധികം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കും. ഇത് പ്രമേഹ സാധ്യത വര്‍ധിപ്പിക്കുമെന്നും കൊളംബിയ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. കൂടാതെ കോശങ്ങളുടെ സംവേദനക്ഷമതയും രാത്രി സമയത്ത് കുറവായിരിക്കും. ഇത് ശരീരത്തില്‍ ഗ്ലൂക്കോസിന് അളവു വര്‍ധിക്കാനും പ്രമേഹത്തിലേക്ക് നയിക്കാനും കാരണമാകുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് കൊഴുപ്പിനെ കത്തിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ കുറയ്ക്കുന്നു. കൊഴുപ്പ് അടിഞ്ഞു കൂടാനും ശരീരഭാരം വര്‍ധിക്കാനും കാരണമാകും. ഭക്ഷണം ദഹിപ്പിക്കുന്നതിന് ശരീരത്തിന്റെ മെറ്റബോളിസത്തെ സജീവമാക്കുന്ന ഊര്‍ജ്ജം ആവശ്യമാണ്. രാത്രി വൈകി ഉയര്‍ന്ന കലോറി ഭക്ഷണം കഴിക്കുമ്പോള്‍ അത് ശരീരത്തിന്റെ സ്വാഭാവിക സര്‍ക്കാഡിയന്‍ താളം തടസ്സപ്പെടുത്തുന്നു ഇത് ഉറക്കത്തെ തടസപ്പെടുത്തും. ആസിഡ് റിഫ്ലക്സ്, ദഹനക്കേട്, ഗ്യാസ്, വയറിളക്കം തുടങ്ങിയ ദഹനപ്രശ്നങ്ങള്‍ വൈകി ഭക്ഷണം കഴിക്കുമ്പോള്‍ സാധാരണമാണ്. ഭക്ഷണം കഴിച്ചയുടന്‍ തന്നെ കിടക്കുന്നത് ഈ അവസ്ഥകള്‍ വഷളാക്കും. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഉറക്കചക്രം, ശരീരഭാരം, മോശം മെറ്റബോളിസം എന്നിവയ്ക്ക് കാരണമാകും. ഇത് ഹൃദ്രോഗം, സ്ട്രോക്ക്, ചില കാന്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യത വര്‍ധിപ്പിക്കാം.