പുതുമുഖങ്ങളായ സോണി ജോണ്‍, ആതിര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എന്‍ വി മനോജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വവ്വാലും പേരയ്ക്കയും’. ആര് എസ് ജെ പി ആര് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ രഘുചന്ദ്രന്‍ ജെ മേനോന് ആണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം. ജോവിന് എബ്രഹാമിന്റേതാണ് കഥ. നവംബര്‍ 29 ന് ചിത്രം തിയറ്ററുകളിലെത്തും. മൂവിമാര്‍ക്ക് ആണ് വിതരണം. കോമഡി ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന വ്യത്യസ്തമായ പ്രണയകഥയാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. ജോവിന് എബ്രഹാം, ജാഫര്‍ ഇടുക്കി, സുനില്‍ സുഗത, നാരായണന്‍കുട്ടി, ഹരീഷ് പേങ്ങന്, സീമ ജി നായര്‍, അഞ്ജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ ലിമല്‍ ജി പടത്ത്, രജീഷ്, ബിനീഷ്, റിജോയ് പുളിയനം, സ്റ്റാലിന്, സുല്ഫിക്ക് ഷാ, അശ്വിന്, ഗോപിക, ഗ്ലാഡിസ് സറിന്, മെറിന് ചെറിയാന്, ഷിയോണ ജോര്‍ജ് എന്നിവരും അഭിനയിക്കുന്നു.