രാഹുല്‍ കല്ല്യാണ്‍ കഥയും തിരക്കഥയും എഴുതി ഉബൈനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ എത്തി. ‘ശുക്രന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ടൈറ്റില്‍ ലോഞ്ചും പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളം കലൂര്‍ ഐഎംഎ ഹാളില്‍ വെച്ച് നടന്നു. പ്രശസ്ത സംവിധായകന്‍ വിനയനായിരുന്നു ടൈറ്റില്‍ ലോഞ്ചിങ് നിര്‍വ്വഹിച്ചത്, നിര്‍മ്മാതാവും നടിയുമായ ഷീലു എബ്രഹാം സ്വിച്ചോണും, ടിനി ടോം ഫസ്റ്റ് ക്ലാപ്പും ചെയ്തു. താരങ്ങളായ ആന്‍സന്‍ പോള്‍, ബിബിന്‍ ജോര്‍ജ്, എന്നിവരും പങ്കെടുത്തു. ചിത്രത്തിലെ നായിക ആരാണെന്ന കാര്യം അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. നീല്‍ സിനിമാസിന്റെ ബാനറില്‍ എസ്‌കെജി ഫിലിംസും തമ്പുരാന്‍ ഇന്റര്‍നാഷണല്‍ ഫിലിംസും അസ്സോസിയേറ്റ് ചെയ്യുന്ന ചിത്രം കൂടിയാണിത്.