ഉപഭോക്താക്കള്‍ ബിഎസ്എന്‍എല്ലിനെ ഒപ്പം കൂട്ടിയതോടെ പ്രതിസന്ധിയിലായ രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ എയര്‍ടെല്‍, ജിയോ, വി എന്നിവയെല്ലാം തങ്ങളുടെ 4ജി നെറ്റ്വര്‍ക്ക് രാജ്യവ്യാപകമായി ശക്തിപ്പെടുത്തുന്നു. ഫ്രോഗ് സെല്‍സാറ്റ് എന്ന കമ്പനി 4ജി ഉപകരണങ്ങള്‍ വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ കമ്പനികള്‍ക്ക് വിതരണം ചെയ്തു എന്നാണ് വിവരം. 4ജി വിപുലീകരണത്തിന് വി വളരെ വലിയ നിര്‍ദ്ദേശങ്ങളടങ്ങിയ അഭ്യര്‍ത്ഥന നല്‍കിയിരുന്നതായും എയര്‍ടെലിനും വിയ്ക്കും 4ജി ഉപകരണങ്ങള്‍ എല്ലാ സര്‍ക്കിളിലേയ്ക്കും വിതരണം ചെയ്തതായും ഫ്രോഗ് സെല്‍സാറ്റ് കമ്പനി എംഡിയും സിഇഒയുമായ കൊണാര്‍ക് ത്രിവേദി പറഞ്ഞു. ഈ സമയം മ റ്റ് കമ്പനികളും 4ജി സേവനം മെച്ചപ്പെടുത്താന്‍ സഹായം തേടുമെങ്കിലും എയര്‍ടെല്‍ തന്നെയാകും തങ്ങളുടെ ഏറ്റവും മികച്ച കസ്റ്റമര്‍ എന്ന് കമ്പനി സിഇഒ അറിയിച്ചു.വി ഇക്കഴിഞ്ഞ സെപ്തംബറില്‍ എറിക്സണ്, നോക്കിയ, സാംസംഗ് എന്നീ കമ്പനികള്‍ക്ക് 17 പ്രധാന സര്‍ക്കിളുകളില്‍ 4ജി സേവനം വിപുലമാക്കാനും 5ജി സേവനം മികവോടെ ആരംഭിക്കാനും 3.6 ബില്യണ്‍ ഡോളറിന്റെ മൂന്ന് വര്‍ഷത്തെ കരാര്‍ നല്‍കിയിരുന്നു.