Untitled design 2024 11 16T103721.529

കൊല്ലത്ത് സിപിഎം പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ഏഴ് വർഷം കഠിനതടവിന്  കൊല്ലം അസിസ്‌റ്റന്‍റ് സെഷൻസ് ജഡ്‌ജ്  ശിക്ഷ വിധിച്ചു. കേസിലെ രണ്ടാംപ്രതി മുഹമ്മദ് ഫൈസൽ, അഞ്ചാംപ്രതി – മുഹമ്മദ് താഹീർ, ഏഴാം പ്രതി സലീം, എട്ടാംപ്രതി അബ്‌ദുൾ ജലീൻ, മൂന്നാംപ്രതി ഇർഷാദ്, നാലാം പ്രതി ഷഹീർ, പത്താം പ്രതി കിരാർ എന്നിവർക്കാണ് കോടതി ഏഴ് വർഷം തടവും മുപ്പതിനായിരം രൂപ പിഴയും വിധിച്ചത്. 2012 ജനുവരിയിൽ  കണ്ണനല്ലൂരിൽവച്ചാണ് സിപിഎം പ്രവർത്തകരായ രഞ്ജിത്ത്, സെയ്‌ഫുദ്ദീൻ എന്നിവരെ പ്രതികൾ ആക്രമിച്ചത്. സിപിഎം സമ്മേളനത്തിന്‍റെ കൊടി കെട്ടിയ ശേഷം വീട്ടിലേക്ക് പോയ  പ്രവർത്തകരെ പോപ്പുലർ ഫ്രണ്ടുകാർ കൊലപ്പെടുത്താൻ ശ്രമിക്കുകയായയിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *