മലയാളത്തിലെ മികച്ച മാസ്സ് ആക്ഷന്‍ ചിത്രങ്ങളിലൊന്നായ മമ്മൂട്ടി നായകനായ ‘വല്ല്യേട്ടന്’ 4കെ ഡോള്‍ബി അറ്റ്മോസ് ദൃശ്യമികവോടെ നവംബര്‍ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. ചിത്രത്തിന്റെ 4കെ ഡോള്‍ബി അറ്റ്മോസില് റീമാസ്റ്റര്‍ ചെയ്ത ടീസര്‍ പുറത്തിറങ്ങി. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കിയ ചിത്രം അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ ബൈജു അമ്പലക്കരയാണ് റീ-റിലീസിനായി ഒരുക്കുന്നത്. ചിത്രം 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും റീ-റിലീസ് ചെയ്യുന്നത്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന അറക്കല്‍ മാധവനുണ്ണിയുടെ ആവേശ ഭരിതമായ ആക്ഷന്‍ സ്വീക്വെന്‍സുകളും മാസും ക്ലാസും നിറഞ്ഞ ഡയലോഗുകളുമാണ് ടീസറില്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ശോഭന, സിദ്ദിഖ്, മനോജ്.കെ.ജയന്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, ഇന്നസെന്റ്, എന്‍.എഫ്.വര്‍ഗ്ഗീസ്, കലാഭവന്‍ മണി, വിജയകുമാര്‍, സുധീഷ്, സായ് കുമാര്‍ തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമായിരുന്നു.
‘വല്ല്യേട്ടന്’ 4കെ ഡോള്‍ബി അറ്റ്മോസ് ടീസര്‍
