ടാറ്റ ഹാരിയര്‍, സഫാരി എസ്യുവി മോഡല്‍ ലൈനപ്പിന് ഒരു കളര്‍ അപ്ഡേറ്റ് ലഭിച്ചു. ഹാരിയര്‍ അഡ്വഞ്ചര്‍, ഫിയര്‍ലെസ് ട്രിമ്മുകള്‍ ഇപ്പോള്‍ ആഷ് ഗ്രേ ഫിനിഷില്‍ ലഭ്യമാണ്. നേരത്തെ അഡ്വഞ്ചര്‍ ട്രിമ്മില്‍ മാത്രം ലഭ്യമായിരുന്ന സീവീഡ് ഗ്രീന്‍ ഷേഡ്, ഇപ്പോള്‍ ടോപ്പ് എന്‍ഡ് ഫിയര്‍ലെസ് വേരിയന്റിലേക്ക് വിപുലീകരിച്ചു. ലോവര്‍ ട്രിമ്മുകളായ സ്മാര്‍ട്ട് ആന്‍ഡ് പ്യുവര്‍ ഇപ്പോള്‍ കോറല്‍ റെഡ്, പെബിള്‍ ഗ്രേ പെയിന്റ് സ്കീമുകള്ക്കൊപ്പം വരുന്നു. ഹാരിയര്‍ മോഡല്‍ ലൈനപ്പിലുടനീളം ലൂണാര്‍ വൈറ്റ് പെയിന്റ് സ്കീം ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ആണ്. സണ്‍ലൈറ്റ് യെല്ലോ എക്സ്റ്റീരിയര്‍ ഷേഡ് ടോപ്പ് എന്‍ഡ് ഫിയര്‍ലെസ് ട്രിമ്മില്‍ മാത്രം ലഭ്യമാണ്. എന്‍ട്രി ലെവല്‍ സ്മാര്‍ട്ട് ട്രിം ഒഴികെ, മറ്റ് മൂന്ന് ട്രിമ്മുകളില്‍ ഒബെറോണ് ബ്ലാക്ക് കളര്‍ ലഭ്യമാണ്. ടാറ്റ സഫാരിക്ക്, സ്മാര്‍ട്ട്, പ്യുവര്‍ ട്രിമ്മുകള്‍ക്ക് ഗാലക്സി സഫയര്‍, സ്റ്റാര്‍ഡസ്റ്റ് ആഷ് പെയിന്റ് സ്കീമുകള്‍ ലഭിക്കും. ഉയര്‍ന്ന അഡ്വഞ്ചര്‍, അക്പ്ലിഷ്ഡ് ട്രിമ്മുകള്‍ ഇപ്പോള്‍ ലൂണാര്‍ സ്ലേറ്റ് ഷേഡില്‍ വാഗ്ദാനം ചെയ്യുന്നു, അതേസമയം സൂപ്പര്‍നോവ കോപ്പര്‍ ടോപ്പ് എന്‍ഡ് അക്പ്ലിഷ്ഡ് ട്രിമ്മിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റെല്ലാര്‍ ഫ്രോസ്റ്റ് ഷേഡ് എല്ലാ വേരിയന്റുകളിലും ലഭ്യമാണ്, അതേസമയം കോസ്മിക് ഗോള്‍ഡ് ഷേഡ് ടോപ്പ് എന്‍ഡ് ട്രിമ്മിന് മാത്രമുള്ളതാണ്.