ആരാണ് തങ്ങളുടെ ജീവിതം താറുമാറാക്കിയത് എന്ന് ലോകത്തിലെ ഓരോ മനുഷ്യരും ചോദിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് ഈ കഥ ഇറങ്ങുന്നത്. ഉത്തരം എല്ലാവര്ക്കും അറിയാം. പക്ഷെ, ചൂണ്ടാന്‍ വെമ്പുന്ന വിമലിനെ പണ്ടില്ലാത്ത വിധം ആരോ പിന്‍വലിക്കുന്നുണ്ട്. പിന്‍വലിക്കുന്ന ആ നിമിഷത്തെ വെറുതെ വിടാതിരിക്കാനാണ് റസീന ഇക്കഥയെഴുതിയത്. മനുഷ്യസ്നേഹത്തിന് ഇന്ന് ഉത്കണ്ഠയുടെ മുഖമാണു ഉള്ളത് എന്ന് വിശ്വസിക്കുന്നവര്‍ ഈ കഥ ഇഷ്ടപ്പെടും. ‘ഖാന് യൂനിസിലെ ചെമ്പോത്ത്’. റസീന ഹൈദര്‍. ഫാബിയന്‍ ബുക്സ്. വില 109 രൂപ.