സിപിഎം നേതാവ് പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷൻ പ്രതിഭാഗം ഒത്തുകളി മൂലമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. സിപിഎം നിയമവ്യവസ്ഥയെ അട്ടിമറിക്കുകയാന്നെന്നും, അതിന് അനുസരിച്ച് കേസ് പൊലീസ് ദുർബലമാക്കുകയാണെന്നും മുരളീധരൻ പറഞ്ഞു. 10 വർഷം വരെ കഠിനതടവ് ലഭിക്കാൻ പാകത്തിലുള്ള കുറ്റം ചെയ്തയാളാണ് പിപി ദിവ്യയെന്നും വിഡിയോഗ്രാഫറെ കൂട്ടി യാത്രയയപ്പ് ചടങ്ങിലെത്തിയത് മുതൽ ദിവ്യയുടെ പങ്കാളിത്തം കേരളം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. എഡിഎമ്മിന്റെ മരണശേഷം പതിനഞ്ച് ദിവസത്തോളം ഒളിച്ചിരിക്കാനും ദിവ്യക്ക് സാധിച്ചു ഈയൊരു സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം ലഭിക്കുന്നുവെന്നത് ദൗർഭാഗ്യകരമെന്നും അട്ടിമറിയെന്നും വി.മുരളീധരൻ ആരോപിച്ചു.