പ്രീതി രഞ്ജിത്തിന്റെ കവിതകള്‍ അനായാസമായി വായിച്ചുപോകാവുന്നവയാണ്. നമ്മുടെയെല്ലാം ദൈനംദിനാനുഭവങ്ങളുമായി അത് ചേര്‍ന്നുനില്‍ക്കുന്നു. അവ പ്രത്യക്ഷമായി രാഷ്ട്രീയമൊന്നും പറയുന്നില്ല. പക്ഷെ അവയിലെ അനുഭവങ്ങളുടെ ചൂട് നമ്മെ നമ്മുടെതന്നെ അവസ്ഥയെക്കുറിച്ചു ചിന്തിപ്പിക്കുന്നു പലപ്പോഴും പല കാരണങ്ങളാല്‍ നിറം കൊണ്ടോ ദാരിദ്ര്യം കൊണ്ടോ, അകറ്റി നിര്‍ത്തപ്പെട്ട മനുഷ്യര്‍ വിശേഷിച്ചും സ്ത്രീകള്‍, ആണ് പ്രീതിയുടെ പ്രിയ പ്രമേയം. സാധാരണക്കാരുമായി സംവദിയ്ക്കുന്ന രചനകള്‍. ‘കാസപില’. പ്രീതി രഞ്ജിത്ത്. ഗ്രീന്‍ ബുക്‌സ്. വില 128 രൂപ.