ഫ്രഞ്ച് വാഹന ബ്രാന്‍ഡായ സിട്രോണ്‍ അതിന്റെ ജനപ്രിയ എയര്‍ക്രോസ് എസ്‌യുവിയുടെ ലിമിറ്റഡ് എഡിഷന്‍ എക്‌സ്‌പ്ലോറര്‍ ഇന്ത്യന്‍ കാര്‍ വിപണിയില്‍ അവതരിപ്പിച്ചു. 8.49 ലക്ഷം രൂപയാണ് ഈ പുതിയ പതിപ്പിന്റെ പ്രാരംഭ വില. പുതിയ സിട്രോണ്‍ എയര്‍ക്രോസ് എക്സ്പ്ലോറര്‍ എഡിഷന്‍ പ്ലസ്, മാക്സ് വേരിയന്റുകള്‍ ഉള്‍പ്പെടുന്ന രണ്ട് വേരിയന്റുകളിലാണ് അവതരിപ്പിച്ചത് . ഇത് സാധാരണ വിലയേക്കാള്‍ 24,000 രൂപ കൂടുതലാണ്. നിലവില്‍ 8.49 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ എയര്‍ക്രോസ് ലഭ്യമാണ്. അതേസമയം പ്ലസ് വേരിയന്റിന് 9.99 ലക്ഷം രൂപയാണ് വില. മാനുവല്‍, ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയര്‍ബോക്സ് ഓപ്ഷനുകളുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുള്ള 5 സീറ്റര്‍ എസ്യുവിയാണ് സിട്രോണ്‍ എയര്‍ക്രോസ്. സുരക്ഷയ്ക്കായി, 6 എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റത്തോട് കൂടിയ ഇബിഡി, 3 പോയിന്റ് സീറ്റ് ബെസ്റ്റ്, ഇപിഎസ് തുടങ്ങിയ സവിശേഷതകളുണ്ട്. 18.25 കിമീ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.