സത്യം എന്നത് ജീവിതത്തില്‍ മാത്രമല്ല. സാഹിത്യത്തിലും സുപ്രധാനമാണെന്നു വിശ്വസിച്ച എഴുത്തുകാരനായിരുന്നു ലിയോ ടോള്‍സ്റ്റോയ്. മനുഷ്യനും അവന്റെ പിഡാസഹനങ്ങള്‍ക്കും ദൃക്‌സാക്ഷിയായിനിന്ന ഈ കഥാകാരന്റെ ജീവിതവീക്ഷണങ്ങള്‍ക്ക് ആധാരമായിത്തീര്‍ന്നത് ക്രിസ്തുവിന്റെ ഗിരിപ്രഭാഷണമായിരുന്നു. ഒരു ദരിദ്രകര്‍ഷകന്റെ ലാളിത്യമാര്‍ന്ന ജീവിതശൈലിയും ടോള്‍സ്റ്റോയ് പിന്‍പറ്റിയിരുന്നു. അത്യാഗ്രഹത്തിന്റെ ഭീമന്‍ ചുവടുകള്‍കൊണ്ട് അളന്നളന്നു മുന്നേറിയാലും അന്ത്യത്തില്‍ ഭൂമി നമുക്കായി കാത്തുവെയ്ക്കുന്നത് ആറടി മണ്ണല്ലേ എന്ന ചോദ്യമുയര്‍ത്തിയ ‘ഒരാള്‍ക്ക് എത്ര ഭൂമി വേണം?’ ഇന്നും പ്രസിദ്ധവും പ്രസക്തവുമായിത്തന്നെ തുടരുന്നു. ‘ഒരാള്‍ക്ക് എത്ര ഭൂമി വേണം?’. ജയ്‌സണ്‍ കൊച്ചുവീടന്‍. എച്ആന്‍ഡ്‌സി ബുക്‌സ്. വില 28 രൂപ.