വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണശൈലി, അലസമായ ജീവിതശൈലി എന്നിങ്ങനെ കുടവയറിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ പലതാണ്. വന്നു പോയി കഴിഞ്ഞാല്‍ അത്ര വേഗമൊന്നും കുറയ്ക്കാനും കഴിയില്ല എന്നതാണ് കുടവയറിന്റെ മറ്റൊരു പ്രശ്‌നം. കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗമാണ് ഉലുവ. ഉലുവയുടെ ഉപയോഗം തടി കുറക്കാനും നീണ്ടുനില്‍ക്കുന്ന വയര്‍ കുറയ്ക്കാനും വളരെയധികം സഹായിക്കുന്നു. ഉലുവയില്‍ ലയിക്കുന്ന നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ അവയുടെ ഉപഭോഗം വയര്‍ നിറഞ്ഞതായി അനുഭവപ്പെടുകയും വിശപ്പ് അനുഭവപ്പെടാതിരിക്കുകയും ചെയ്യുന്നു. നാരുകള്‍ക്ക് പുറമേ, ഉലുവയില്‍ നല്ല അളവില്‍ ചെമ്പ്, റൈബോഫ്‌ലേവിന്‍, വിറ്റാമിന്‍ എ, ബി6, സി, കെ, കാല്‍സ്യം, ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന് ഉള്ളില്‍ നിന്ന് ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. തലേന്ന് രാത്രി ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം രാവിലെ ചെറുതായി ചൂടാക്കി അരിച്ചെത്ത് കുടിക്കാവുന്നതാണ്. ഇത് കുടവയര്‍ കുറയ്ക്കുന്നതിന് ഫലപ്രദമാണ്. ഉലുവ വെള്ളം കുടിക്കുന്നതിലൂടെ, മെറ്റബോളിസം വേഗത്തിലാക്കുകയും ശരീരത്തിലെ അധിക കൊഴുപ്പ് കത്തിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു.