പ്രണയം കുളിരാര്‍ന്നൊഴുകിയ വഴികളിലെങ്ങും വിരഹത്തിന്റെ മരുക്കാറ്റ് വീശി. വിശ്വാസത്തിന്റെ ചരടുകള്‍ പൊട്ടിച്ചിതറിയിടത്ത് അപ്രിയസത്യങ്ങള്‍ സ്ഥാനം പിടിച്ചു. സ്വാഭാവികമായ കഥാതന്തുവില്‍ നിന്നും ഉദ്വേഗപൂര്‍വ്വമായ ഒരു അന്വേഷണകാലത്തിലേക്ക് സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രമേയവുമായി ഒരു നീലപ്പൊന്മാന്‍. പ്രണയത്തിന്റെ അപ്രതീക്ഷിത വഴിത്തിരിവുകള്‍, പ്രണയിനിയുടെ തിരോധാനം എന്നീ സംഭവങ്ങള്‍ക്കു മുന്നില്‍ പതറിപ്പോകുന്ന ഒരു യുവാവിന് ആരാണ് താങ്ങായി എത്തിയത് എന്ന് വായനക്കാരെ അമ്പരപ്പിക്കുന്നു. വിശ്വാസത്തിന്റെ വേലിപ്പടര്‍പ്പുകള്‍ പൊളിച്ചുമാറ്റി ബന്ധങ്ങള്‍ തന്നെ കുറ്റാരോപിതരായി കണ്‍മുന്നിലെത്തുന്ന അവിചാരിത മുഹൂര്‍ത്തങ്ങളിലൂടെ വികസിക്കുന്ന നോവല്‍. ‘നീലപ്പൊന്മാന്‍’. അനു ബാബു. ഗ്രീന്‍ ബുക്‌സ്. വില 161 രൂപ.